’സഹയാത്രികർക്ക് സ്നേഹപൂർവ്വം'; രണ്ടു പതിറ്റാണ്ട് പൂർത്തീകരിച്ച ജീവനക്കാരെ ആദരിച്ച് ജോയ്ആലുക്കാസ്

’സഹയാത്രികർക്ക് സ്നേഹപൂർവ്വം'; രണ്ടു പതിറ്റാണ്ട് പൂർത്തീകരിച്ച ജീവനക്കാരെ ആദരിച്ച് ജോയ്ആലുക്കാസ്

M
MathrubhumiSource Link
തൃശൂർ: ആഗോള ആഭരണ റീട്ടെയ്ൽ രംഗത്തെ പ്രമുഖരായ ജോയ്ആലുക്കാസ് ഗ്രൂപ്പിന്റെ വളർച്ചയിൽ രണ്ടു പതിറ്റാണ്ടിലുടനീളം സന്തത സഹചാരികളായിരുന്ന ജീവനക്കാരെ ആദരിച്ചു. തൃശൂരിൽ സംഘടിപ്പിച്ച 'ജ്വൽസ് ഓഫ് ജോയ്' ചടങ്ങിലാണ് ഇരുപതു വർഷത്തിലധികം സേവനമനുഷ്ഠിച്ച 222 ജീവനക്കാരെ ആദരിച്ചത്. ജോയ്ആലുക്കാസ് ഗ്രൂപ്പ് എംഡിയും ചെയർമാനുമായ ജോയ് ആലുക്കാസ് പരിപാടി ഉദ്‌ഘാടനം ചെയ്തു. വളർച്ചയുടെ ഓരോ ഘട്ടങ്ങളിലും നിർണായക സംഭാവനകളും സേവനങ്ങളും നൽകിയ ജീവനക്കാരോടുള്ള നന്ദി സൂചകമായാണ് പരിപാടി സംഘടിപ്പിച്ചതെന്ന് ജോയ്ആലുക്കാസ് പറഞ്ഞു. 1988ൽ ആദ്യ സ്റ്റോർ ആരംഭിച്ചതു മുതൽ ജോയ്ആലുക്കാസ് ഗ്രൂപ്പിന്റെ ഇന്നോളമുള്ള ജൈത്രയാത്ര സാധ്യമായത് പതിനായിരത്തിലധികം വരുന്ന ജീവനക്കാരുടെ ആത്മസമർപ്പണവും കഠിനാധ്വാനവും കാരണമാണ്. പ്രതിബദ്ധത പുലർത്തുന്ന ജീവനക്കാരുടെ സഹായത്തോടെ ഏറ്റവും വിശ്വസ്തതയുള്ള ആഗോള ജ്വല്ലറി ബ്രാൻഡെന്ന മേൽവിലാസം നേടാൻ ജോയ്ആലുക്കാസിന് സാധിച്ചതായും ജോയ് ആലുക്കാസ് കൂട്ടിച്ചേർത്തു. 222 ജീവനക്കാർക്ക് ബോണസായി അഞ്ച് മാസത്തെ ശമ്പളത്തിന് പുറമെ പങ്കാളിയുമൊത്തുള്ള വിദേശയാത്രയും നൽകുമെന്ന് ജോയ് ആലുക്കാസ് അറിയിച്ചു. To advertise here, ജോയ്ആലുക്കാസിനു കീഴിൽ 11500ലധികം ജീവനക്കാരാണുള്ളത്. ഇന്ത്യയ്ക്ക് പുറമെ യുഎസ്എ, യുകെ, യുഎഇ, ഒമാൻ, ഖത്തർ, ബഹ്‌റൈൻ, സൗദി അറേബ്യ, കുവൈത്ത്, സിംഗപ്പൂർ, മലേഷ്യ, ഓസ്ട്രേലിയ എന്നിവിടങ്ങളിൽ ശക്തമായ സാന്നിധ്യമുള്ള ജോയ്ആലുക്കാസ് ഗ്രൂപ്പ് കൂടുതൽ രാജ്യങ്ങളിലേക്ക് ബിസിനസ് വിപുലീകരണത്തിന് തയ്യാറെടുക്കുകയാണ്. ഹോങ്കോങ്, ബാങ്കോക്ക്, കാനഡ, ന്യൂസിലാൻഡ് തുടങ്ങിയ രാജ്യങ്ങളിലും വടക്കേന്ത്യയിൽ കൂടുതൽ പ്രദേശങ്ങളിലും ഷോറൂമുകൾ ഉടൻ ആരംഭിക്കുമെന്നും ജോയ് ആലുക്കാസ് അറിയിച്ചു. ചടങ്ങിൽ ജോയ്ആലുക്കാസ് ഗ്രൂപ്പ് ഡയറക്ടർ ജോളി ജോയ്ആലുക്കാസ്, സ്വതന്ത്ര ഡയറക്ടർമാരായ (നോൺ- എക്സിക്യുട്ടീവ്) അലക്സ് കുരുവിള ബാബു, ലവ കൃഷ്ണൻ, പുഷ്പി ബി മുരിക്കൻ, ജോയ്ആലുക്കാസ് ജ്വല്ലറി ഇന്റർനാഷണൽ ഓപ്പറേഷൻസ് വിഭാഗം എംഡി ജോൺ പോൾ, എക്സിക്യുട്ടീവ്സ് ഡയറക്ടർമാരായ ആന്റണി ജോസ്, തോമസ് മാത്യു, ഡയറക്ടർമാരായ സോണിയ പോൾ, മേരി ആന്റണി, എൽസ ജോയ് ആലുക്കാസ് എന്നിവർ സന്നിഹിതരായി. ചടങ്ങിൽ കല- സംസ്കാരിക- മാധ്യമ മേഖലകളിലെ പ്രമുഖരും പങ്കെടുത്തു. Content Highlights: Celebration of 222 employees with over 20 years of service., Rewards include a foreign trip with partners and 5 months of salary as a bonus., Recognition of staff dedication in building a global jewelry brand., Strategic expansion plans for Joyalukkas in new international and domestic markets. Published: 27 Mar 2026, 09:26 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

’സഹയാത്രികർക്ക് സ്നേഹപൂർവ്വം'; രണ്ടു പതിറ്റാണ്ട് പൂർത്തീകരി… | Boolokam