“നിന്റെ വോട്ട്... നാടിന് വേണം”

“നിന്റെ വോട്ട്... നാടിന് വേണം”

M
MathrubhumiSource Link
ജെൻ സി വോട്ട് ഡാൻസുമായി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറും കളക്ടറും To advertise here, തിരുവനന്തപുരം : വോട്ട് ചെയ്യേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് യുവാക്കളെ ബോധവത്കരിക്കാൻ അടിപൊളി നൃത്തവീഡിയോയുമായി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ഡോ. രത്തൻ യു. ഖേൽക്കറും തിരുവനന്തപുരം കളക്ടർ അനുകുമാരിയും സംഘവും. തിരഞ്ഞെടുപ്പിന്റെ പ്രാധാന്യമെന്തെന്ന് ലളിതമായി അവതരിപ്പിക്കുന്ന വീഡിയോ സാമൂഹികമാധ്യമങ്ങളിൽ ശ്രദ്ധ നേടിക്കഴിഞ്ഞു. ജെൻ സി ഗാനത്തിനൊപ്പം മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർക്കും കളക്ടർക്കുമൊപ്പം അസി. കളക്ടർ ഡോ. ശിവശക്തിവേലും ചുവടുവെയ്ക്കുന്നു. ഒരു മിനിറ്റും 32 സെക്കൻഡും ദൈർഘ്യമുള്ള വീഡിയോ ചീഫ് ഇലക്ടറൽ ഓഫീസറുടെയും കളക്ടറുടെയും ഉദ്യോഗസ്ഥരുടെയും സാമൂഹികമാധ്യമ അക്കൗണ്ടുകളിലൂടെയാണ് പങ്കുവെച്ചിരിക്കുന്നത്. 'ഇത് നിന്റെ വോട്ട്... നമ്മുടെ നാടിന് വേണമീ വോട്ട്...' എന്ന വരികളോടെയാണ് ഗാനം ആരംഭിക്കുന്നത്. സമ്മതിദാനാവകാശത്തെക്കുറിച്ച് യുവക്കാളിൽ അവബോധം ഉണർത്തുന്ന തരത്തിലാണ് ഓരോ വരിയും ചിട്ടപ്പെടുത്തിയിരിക്കുന്നത്. കോവളം തീരത്താണ് വീഡിയോ ചിത്രീകരിച്ചത്. ഗാനം മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാർ നേരത്തെ കൊച്ചിയിൽ പുറത്തിറക്കിയിരുന്നു. തിരഞ്ഞെടുപ്പിന്റെ പ്രാധാന്യം ജനങ്ങളിലേക്ക് കുറച്ചുകൂടി ലളിതമായി എത്തിക്കുന്നതിനായാണ് പാട്ടിൽ നൃത്തവും ചേർത്തത്. കളക്ടറേറ്റിലെ താത്കാലിക ജീവനക്കാരിയായ മാനസയാണ് കൊറിയോഗ്രാഫർ. തിരഞ്ഞെടുപ്പ് വകുപ്പ് അണ്ടർ സെക്രട്ടറി എസ്.എസ്. സരിൻ, ബി.എൽ.ഒ. സത്യഭാമ, അനഘ സജികുമാർ, ആർ.ബി. മാനസ, ദേവിക അനിൽ, എൽ. ദീപ, എം.എസ്. അനീഷ്, അഭിജിത്ത്, അശ്വിൻ എന്നിവരും നൃത്തസംഘത്തിലുണ്ട്.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

“നിന്റെ വോട്ട്... നാടിന് വേണം” — Mathrubhumi | Boolokam | Boolokam