“പശ്ചിമേഷ്യൻ സംഘർഷത്തിൽ ഇന്ത്യ ഇസ്രയേലിനൊപ്പം” എന്ന് നരേന്ദ്രമോദി പറഞ്ഞോ? |Fact Check

“പശ്ചിമേഷ്യൻ സംഘർഷത്തിൽ ഇന്ത്യ ഇസ്രയേലിനൊപ്പം” എന്ന് നരേന്ദ്രമോദി പറഞ്ഞോ? |Fact Check

M
MathrubhumiSource Link
പശ്ചിമേഷ്യൻ സംഘർഷത്തിൽ ഇന്ത്യയുടെ നിലപാട് പ്രധാനമന്ത്രി നരേന്ദ്ര മോദി ലോക്സഭയിൽ ആദ്യമായി വ്യക്തമാക്കിയത് മാർച്ച് 23-നായിരുന്നു. ചർച്ചകളിലൂടെയും നയതന്ത്ര ഇടപെടലുകളിലൂടെയും മാത്രമേ നിലവിലെ പ്രതിസന്ധിക്ക് ശാശ്വത പരിഹാരം കാണാനാകൂ എന്നാണ് അദ്ദേഹം പറഞ്ഞത്. To advertise here, ഇതിനിടെ “പശ്ചിമേഷ്യൻ സംഘർഷത്തിൽ ഇന്ത്യ ഇസ്രയേലിന് ഒപ്പമാണ്” എന്ന് മോദി പറയുന്നൊരു വീഡിയോ സാമൂഹികമാധ്യമങ്ങളിൽ പ്രചരിക്കാൻ തുടങ്ങി. പ്രചരിക്കുന്ന വീഡിയോയിൽ പറയുന്നത്: “എന്നോട് ആരോക്കെയോ ചോദിച്ചു, ഇറാൻ യുദ്ധത്തിൽ ഇന്ത്യ ആരുടെ പക്ഷത്താണെന്ന്? ഭാരതത്തിന്റെ നിലപാടിൽ ആർക്കും ഒരു സംശയവും വേണ്ട. നാം ഇസ്രയേലിന് ഒപ്പമാണ് നിൽക്കുന്നത്. ഇസ്രയേലിന്റെയും ഭാരതത്തിന്റെയും ലക്ഷ്യം ഒന്നാണ്. ഇസ്രയേലിന് 'ഗ്രേറ്റർ ഇസ്രയേൽ' ആകണം, ഭാരതത്തിന് 'അഖണ്ഡ ഭാരതവും' ഉണ്ടാക്കണം. ഇറാൻ പോലുള്ള ഒരു തീവ്രവാദി രാജ്യം വീഴുമ്പോൾ മാത്രമേ ഭാരതത്തിന് പാകിസ്താനെ കീഴ്പെടുത്താൻ അവസരം ലഭിക്കൂ. അങ്ങനെ അഫ്ഗാനിസ്ഥാൻ, ബംഗ്ലാദേശ്, നേപ്പാൾ, ശ്രീലങ്ക എന്നിവ യുദ്ധം കൂടാതെ തന്നെ അഖണ്ഡ ഭാരതത്തിന്റെ ഭാഗമാകും. നമ്മുടെ മുഖ്യ ലക്ഷ്യം പാകിസ്താനാണ്. ഇറാന്റെ പൂർണ്ണ തകർച്ചയോടെ അല്ലാതെ നമ്മുടെ ഈ ലക്ഷ്യം യാഥാർത്ഥ്യമാകില്ല. ഇറാൻ അവരുടെ തീവ്രവാദത്തിന്റെ ഫലം അനുഭവിക്കേണ്ടി വരും." ഇതിൻ്റെ വസ്തുത അന്വേഷിച്ച് ഒട്ടേറെപ്പേരാണ് മാതൃഭൂമി ഫാക്ട് ചെക്കുമായി ബന്ധപ്പെട്ടത്. എന്നാൽ പ്രചരിക്കുന്ന ദൃശ്യങ്ങളിലെ ഓഡിയോ യഥാർത്ഥമല്ലെന്ന് മാതൃഭൂമി ഫാക്ട് ചെക്ക് ഡെസ്ക്ക് നടത്തിയ പരിശോധനയിൽ കണ്ടെത്തി. വസ്തുത പരിശോധനയ്ക്കായി ലഭിച്ച സന്ദേശത്തിൻ്റെ സ്ക്രിൻഷോട്ട് അന്വേഷണം ഇറാൻ-ഇസ്രയേൽ വിഷയത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി തന്റെ ആദ്യ പ്രതികരണം നടത്തിയത് 2026 മാർച്ച് ഒന്നിനായിരുന്നു. കനേഡിയൻ പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം പുറപ്പെടുവിച്ച സംയുക്ത പ്രസ്താവനയിൽ, സമാധാനം പുനഃസ്ഥാപിക്കാൻ നയതന്ത്ര ചർച്ചകൾ അനിവാര്യമാണെന്ന നിലപാടാണ് അദ്ദേഹം മുന്നോട്ടുവെച്ചത്. തുടർന്ന് ഈ വിഷയത്തിൽ ലോക്സഭയിൽ മാർച്ച് 23-ന് നടത്തിയ ആദ്യ വിശദീകരണത്തിലും ഇന്ത്യ എന്നും മാനവികതയുടെയും സമാധാനത്തിന്റെയും പക്ഷത്താണെന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നു.ഇതുവരെ ഇസ്രയേലിനെ പിന്തുണയ്ക്കുന്നതരത്തിൽ ഒരു പരസ്യ നിലപാടും പ്രധാനമന്ത്രി എടുത്തിട്ടില്ല. മാത്രമല്ല പ്രചരിക്കുന്ന സന്ദേശത്തിൽ പറയുന്ന പോലൊരു പ്രസ്താവന പ്രധാനമന്ത്രി നടത്തിയിരുന്നെങ്കിൽ അത് വാർത്തയായേനെ. അത്തരത്തിലുള്ള റിപ്പോർട്ടുകളൊന്നും തന്നെയില്ല. വൈറലായ ദൃശ്യങ്ങളിൽ ദേശീയ വാർത്താ ഏജൻസിയായ എഎൻഐയുടെ ലോഗോ കാണാം. തുടർന്ന് എഎൻഐ ഇത്തരത്തിൽ ഒരു വീഡിയോ പങ്കുവച്ചിരുന്നോ എന്ന് പരിശോധിച്ചു. ഇവരുടെ എക്സ് പേജിൽ 2026 മാർച്ച് 12-ന് പങ്കുവച്ച ഒരു പോസ്റ്റ് കണ്ടെത്തി. പ്രചരിക്കുന്ന ദൃശ്യങ്ങളിൽ കാണുന്ന അതേ പശ്ചാത്തലത്തിൽ, നരേന്ദ്ര മോദി എൽപിജിയുമായി ബന്ധപ്പെട്ട വിഷയത്തിൽ പ്രസംഗിക്കുന്നതാണ് ദൃശ്യങ്ങളിൽ. “ഡൽഹി NXT Summit-ൽ നരേന്ദ്ര മോദി സംസാരിക്കുന്നു: ഇപ്പോൾ എല്ലാവരും പാചകവാതക (LPG) വിലയെക്കുറിച്ചാണല്ലോ സംസാരിക്കുന്നത്. ചിലർ ഇതിന്റെ പേരിൽ ജനങ്ങളെ പേടിപ്പിക്കാനും രാഷ്ട്രീയം കളിക്കാനും ശ്രമിക്കുന്നുണ്ട്. എന്നാൽ ഇപ്പോൾ അതിനൊന്നും മറുപടി പറയാൻ ഞാൻ ആഗ്രഹിക്കുന്നില്ല. ലോകത്ത് നടക്കുന്ന യുദ്ധം കാരണം എല്ലാ രാജ്യങ്ങളും വലിയ പ്രതിസന്ധിയിലാണ്. ഈ ബുദ്ധിമുട്ട് എല്ലാ രാജ്യങ്ങളെയും ഒരുപോലെയല്ലെങ്കിലും ബാധിച്ചിട്ടുണ്ട്. ഈ പ്രശ്നം പരിഹരിക്കാൻ ഇന്ത്യയും ആവുന്നതെല്ലാം ചെയ്യുന്നുണ്ട്.......”എന്നാണ് വീഡിയോക്കൊപ്പം നൽകിയിരിക്കുന്ന വിവരണം. 4 മിനുട്ട് 27 സെക്കൻസ് ദൈർഘ്യമുള്ള ഈ ദൃശ്യങ്ങളിൽ എവിടെയും തന്നെ പ്രചരിക്കുന്ന വീഡിയോയിൽ പറയുന്നപോലൊരു പരാമർശമില്ല. പ്രധാനമന്ത്രിയുടെ ഔദ്യോഗിക യൂട്യൂബ് ചാനൽ പരിശോധിച്ചപ്പോൾ 2026 മാർച്ച് 12-ന് ഇതേ പരിപാടിയുടെ വീഡിയോ അപ്ലോഡ് ചെയ്തതായി കണ്ടെത്തി. പ്രധാനമന്ത്രി നരേന്ദ്ര മോദി NXT Summit-ൽ പങ്കെടുക്കുന്നു എന്നാണ് വീഡിയോയുടെ തലക്കെട്ട്. ഈ പ്രസംഗത്തിൽ എവിടെയും അദ്ദേഹം ഇസ്രയേലിനെ പിന്തുണച്ച് സംസാരിക്കുന്നില്ല. ഇതിൽനിന്നും പ്രചരിക്കുന്ന വീഡിയോ എഡിറ്റഡ് ആണെന്ന് വ്യക്തമായി. https://www.youtube.com/live/O6c3tCMRjWQ?si=Ci3cKztg48IPOy9W തുടർന്ന് വൈറൽ വീഡിയോ എഐ ഡിറ്റക്ഷൻ ടൂൾ ഉപയോഗിച്ച് പരിശോധിച്ചു. വൈറൽ വീഡിയോയിലെ സംഭാഷണം 86.3 ശതമാനം എഐ നിർമ്മിതമാണ് എന്ന ഫലമാണ് ലഭിച്ചത്. പരിശോധനാഫലം ചുവടെ കാണാം. എഐ പരിശോധനഫലത്തിൻ്റെ സ്ക്രിൻഷോട്ട് പശ്ചിമേഷ്യൻ സംഘർഷത്തിൽ ഇന്ത്യ ഇസ്രയേലിന് ഒപ്പമാണ് എന്ന് നരേന്ദ്രമോദി പറഞ്ഞിട്ടില്ല. പ്രധാനമന്ത്രിയുടെ പേരിൽ നടക്കുന്ന പ്രചാരണം തീർത്തും വ്യാജമാണെന്ന് മാർച്ച് 13-ന് കേന്ദ്ര സർക്കാറിന്‍റെ പ്രസ്സ് ഇൻഫർമേഷൻ ബ്യൂറോയും ഔദ്യോഗിക എക്സ് ഹാൻറിലിലൂടെ വ്യക്തമാക്കിയിട്ടുണ്ട്‌. വാസ്തവം ഈ പ്രചാരണം വ്യാജമാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസംഗ ദൃശ്യങ്ങളിൽ എഐ ഉപയോഗിച്ച് വ്യാജ ഓഡിയോ ചേർത്താണ് തെറ്റായി പ്രചരിപ്പിക്കുന്നത്. Content Highlights: Viral video claiming PM Modi supports Israel is fake., Audio analysis confirms 86.3% probability of AI generation., Original footage is from an LPG price discussion at the NXT Summit., Press Information Bureau (PIB) has debunked the claim., India maintains a neutral diplomatic stance on the conflict. Published: 23 Mar 2026, 06:44 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

“പശ്ചിമേഷ്യൻ സംഘർഷത്തിൽ ഇന്ത്യ ഇസ്രയേലിനൊപ്പം” എന്ന് നരേന്ദ… | Boolokam