ന്യൂഡൽഹി: പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യത്തിൽ ഗൾഫ് രാജ്യങ്ങളിൽ കഴിയുന്ന ഇന്ത്യക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ സഹായിച്ച അറബ് രാഷ്ട്രങ്ങൾക്ക് നന്ദിയറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. തന്റെ 132-ാം 'മൻ കി ബാത്ത്' പ്രഭാഷണത്തിൽ പശ്ചിമേഷ്യയിലെ നിലവിലെ പ്രതിസന്ധിയെക്കുറിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. പശ്ചിമേഷ്യൻ മേഖലയിൽ കഴിയുന്ന ഏകദേശം ഒരു കോടിയോളം വരുന്ന ഇന്ത്യൻ പൗരന്മാർക്ക് ആവശ്യമായ സഹായങ്ങളും സൗകര്യങ്ങളും നൽകുന്നതിൽ ഗൾഫ് രാജ്യങ്ങൾ കാണിക്കുന്ന പിന്തുണയ്ക്ക് പ്രധാനമന്ത്രി നന്ദി രേഖപ്പെടുത്തി. To advertise here, രാജ്യാന്തര തലത്തിൽ രൂപപ്പെട്ട ഇന്ധനപ്രതിസന്ധിയെയും യുദ്ധം സൃഷ്ടിച്ച ആശങ്കകളെയും കുറിച്ച് സംസാരിച്ച അദ്ദേഹം, ജനങ്ങൾ വ്യാജവാർത്തകളിൽ വിശ്വസിക്കരുതെന്നും ഭരണകൂടത്തിന്റെ നിർദേശങ്ങൾ പാലിക്കണമെന്നും അഭ്യർഥിച്ചു. കഴിഞ്ഞ ഒരു മാസമായി പശ്ചിമേഷ്യയിൽ രൂക്ഷമായ സംഘർഷം നിലനിൽക്കുകയാണ്. ഇത് പല രാജ്യങ്ങളെയും ബാധിച്ചിട്ടുണ്ട്. യുഎസ്-ഇസ്രായേൽ ആക്രമണങ്ങളോടെ ഫെബ്രുവരി 28-ന് ആരംഭിച്ച യുദ്ധം ആഗോളതലത്തിൽ എണ്ണ വിതരണ പ്രതിസന്ധിക്ക് കാരണമായിട്ടുണ്ട്. ഈ പ്രതിസന്ധി ഘട്ടത്തിൽ ജനങ്ങൾ ഒറ്റക്കെട്ടായി നിൽക്കണം. അഭ്യൂഹങ്ങളിൽ വിശ്വസിക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു. രാഷ്ട്രീയ ലാഭത്തിനുവേണ്ടിയുള്ള പ്രസ്താവനകളിൽ നിന്നും അഭ്യൂഹങ്ങൾ പ്രചരിപ്പിക്കുന്നതിൽ നിന്നും വിട്ടുനിൽക്കണമെന്നും സർക്കാർ നൽകുന്ന ഔദ്യോഗിക വിവരങ്ങൾ മാത്രം വിശ്വസിക്കണമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. Content Highlights: PM Modi acknowledges the support of Gulf nations for Indian citizens in West Asia., Emphasis on safety and security of the 10 million Indians living in the region., Official warning against spreading rumors and misinformation during the conflict., Addressing global concerns regarding fuel supply disruptions caused by the war. Published: 29 Mar 2026, 12:44 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

'അഗാധമായ നന്ദി'; പശ്ചിമേഷ്യൻ പ്രതിസന്ധിക്കിടെ ഇന്ത്യക്കാരെ സഹായിച്ചതിന് ഗൾഫ് രാജ്യങ്ങളോട് മോദി
M
MathrubhumiSource Link
about 1 month ago