'അച്ഛന്റെ പഞ്ചസാരത്തീറ്റ നിയന്ത്രിക്കണം'; ഇൻഫ്‌ളുവൻസറുടെ ആവശ്യത്തിന് ‘മധുരമുള്ള’ മറുപടിയുമായി മോദി

'അച്ഛന്റെ പഞ്ചസാരത്തീറ്റ നിയന്ത്രിക്കണം'; ഇൻഫ്‌ളുവൻസറുടെ ആവശ്യത്തിന് ‘മധുരമുള്ള’ മറുപടിയുമായി മോദി

M
MathrubhumiSource Link
Lifestyle Desk Last Updated: 21 March 2026, 04:10 PM IST ഇൻസ്റ്റഗ്രാം സ്റ്റോറികളിലൂടെയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ഇൻഫ്ളുവൻസർക്ക് മറുപടി നൽകിയത് മോദിയോട് ആവശ്യം ഉന്നയിക്കുന്ന യുവരാജ് ദുവ, പ്രധാനമന്ത്രി നരേന്ദ്ര മോദി | Photos: instagram ന മ്മുടെ നാട്ടിലെ മന്ത്രിമാർക്ക് മുന്നിൽ പലവിധ ആവശ്യങ്ങളുമായി ജനങ്ങൾ എത്താറുണ്ട്. ആവശ്യങ്ങൾ വിശദീകരിക്കുന്ന നിവേദനമാണ് ആളുകൾ സമർപ്പിക്കുക. ഇവിടെയിതാ പ്രധാനമന്ത്രി നരേന്ദ്രമോദിയോടുള്ള ഒരു സോഷ്യൽ മീഡിയാ ഇൻഫ്‌ളുവൻസറുടെ ആവശ്യമാണ് വൈറലാകുന്നത്. നിവേദനത്തിന് പകരം ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെയാണ് അദ്ദേഹം തന്റെ ആവശ്യം ഉന്നയിച്ചത്. ഇതിന് ഇൻസ്റ്റഗ്രാം സ്‌റ്റോറിയിലൂടെ പ്രധാനമന്ത്രി ‘മധുരമുള്ള’ മറുപടിയും നൽകി. To advertise here, യുവരാജ് ദുവ എന്ന ഇൻഫ്‌ളുവൻസറാണ് രസകരമായ, എന്നാൽ അൽപ്പം ഗൗരവതരമായ ആവശ്യവുമായി രംഗത്തെത്തിയത്. തന്റെ പിതാവിന്റെ പഞ്ചസാര ഉപഭോഗം നിയന്ത്രിക്കാൻ ഇടപെടണം എന്നതായിരുന്നു അദ്ദേഹത്തിന്റെ ആവശ്യം. തന്റെ പിതാവ് നരേന്ദ്രമോദിയുടെ ആരാധകനാണെന്നും അതിനാൽ മോദിയുടെ വാക്കുകൾ നിർദേശമായി അദ്ദേഹം സ്വീകരിക്കുമെന്നും യുവരാജ് പറഞ്ഞു. അങ്ങനെ ചെയ്താൽ തന്റെ പിതാവ് ആരോഗ്യകരമായ ശീലങ്ങൾ പാലിക്കുകയും പഞ്ചസാര ഉപേക്ഷിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു യുവരാജിന്റെ റീൽ പങ്കുവെച്ചുകൊണ്ടാണ് നരേന്ദ്രമോദി ഇതിന് മറുപടി നൽകിയത്. 'യുവരാജിന്റെ അഭ്യർഥന പ്രകാരം ഞാൻ അദ്ദേഹത്തിന്റെ പിതാവിനോട് (ഒപ്പം മറ്റുള്ള എല്ലാവരോടും) പഞ്ചസാര കഴിക്കുന്നത് കുറയ്ക്കാൻ ആവശ്യപ്പെടുന്നു. ആരോഗ്യകരമായിരിക്കൂ, സന്തോഷത്തോടെയിരിക്കൂ.' -ഇതാണ് മോദി കുറിച്ചത്. മോദിയുടെ ഇൻസ്റ്റഗ്രാം സ്റ്റോറികൾ ഇതിന്റെ തുടർച്ചയായി മറ്റൊരു സ്റ്റോറിയിൽ ആരോഗ്യകരമായ ഭക്ഷണക്രമം പാലിക്കേണ്ടതിന്റെ ആവശ്യകത വിശദീകരിച്ചു. 'നന്നായി ഭക്ഷണം കഴിക്കുക, ആരോഗ്യകരമായ ഭക്ഷണം കഴിക്കുക. പഞ്ചസാരയുടെ അമിതമായ ഉപയോഗം പലവിധ രോഗങ്ങളെ ക്ഷണിച്ചുവരുത്തും. അതിനപ്പം അമിതവണ്ണം എന്ന ഭീഷണിയുമുണ്ട്. യോഗയെ ജീവിതത്തിന്റെ ഭാഗമാക്കുക. ആരോഗ്യവും ചുറുചുറുക്കുമുള്ളവരുമായിരിക്കാൻ അതൊരു മികച്ച മാർഗമാണ്.' -മോദി പറഞ്ഞു. Content Highlights: In a heartwarming social media interaction, Prime Minister Narendra Modi responded to an Instagram reel by influencer Yuvraj Dua. Yuvraj had jokingly yet sincerely requested the PM to intervene and ask his father, a huge fan of Modi, to reduce his sugar consumption. The Prime Minister shared the reel on his story, officially advising Yuvraj's father and all citizens to cut down on sugar and embrace a healthier lifestyle through yoga and balanced diets. Published: 21 Mar 2026, 04:10 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

'അച്ഛന്റെ പഞ്ചസാരത്തീറ്റ നിയന്ത്രിക്കണം'; ഇൻഫ്‌ളുവൻസറുടെ ആവ… | Boolokam