'അദ്ദേഹത്തിന്റെ അമ്മ ഭക്ഷണമുണ്ടാക്കി ഹോട്ടലിൽ കൊണ്ടുവരും'-പഞ്ചാബ് താരത്തെ കുറിച്ച് പ്രീതി സിന്റ

'അദ്ദേഹത്തിന്റെ അമ്മ ഭക്ഷണമുണ്ടാക്കി ഹോട്ടലിൽ കൊണ്ടുവരും'-പഞ്ചാബ് താരത്തെ കുറിച്ച് പ്രീതി സിന്റ

മും ബൈയിലെ വാംഖഡെ സ്റ്റേഡിയത്തിൽ മുംബൈ ഇന്ത്യൻസിനെതിരെ പഞ്ചാബ് കിങ്‌സ് ഇലവൻ ഏഴ് വിക്കറ്റ് വിജയം സ്വന്തമാക്കിയിരുന്നു. അഞ്ച് മത്സരങ്ങളിൽ ഒമ്പത് പോയിന്റുമായി അവർ ഒന്നാമതുമെത്തി. മുംബൈയ്‌ക്കെതിരായ മത്സരത്തിൽ ഓപ്പണർ പ്രഭ്‌സിമ്രാൻ സിങ്ങിന്റെ ബാറ്റിങ് പഞ്ചാബിന്റെ വിജയത്തിൽ നിർണായകമായിരുന്നു. 39 പന്തിൽ 80 റൺസാണ് പ്രഭ്‌സിമ്രാൻ അടിച്ചെടുത്തത്. To advertise here, ഇതിന് പിന്നാലെ പ്രഭ്‌സിമ്രാനെ അഭിനന്ദിച്ച് പഞ്ചാബിന്റെ സഹഉടമയും നടിയുമായ പ്രീതി സിന്റ എക്‌സിൽ ഒരു കുറിപ്പ് പങ്കുവെച്ചു. പഞ്ചാബിന്റെ ഒരു ആരാധകൻ എക്‌സിൽ പങ്കുവെച്ച കുറിപ്പിന് താഴെയാണ് പ്രീതി സിന്റ പ്രതികരിച്ചത്. ഐപിഎൽ സീസണിൽ ഉടനീളം പ്രഭ്‌സിമ്രാന്റെ അമ്മ ടീമംഗങ്ങൾക്കെല്ലാം വേണ്ടി ഭക്ഷണമുണ്ടാക്കി ഹോട്ടലിൽ കൊണ്ടുവരാറുണ്ടായിരുന്നെന്ന് അവർ പറയുന്നു. 'അദ്ദേഹം വളരെ മൃദുലമായി സംസാരിക്കുന്ന, നല്ല സ്വഭാവമുള്ള വ്യക്തിയാണ്. അദ്ദേഹത്തിന്റെ അമ്മ ഭക്ഷണമുണ്ടാക്കി ഞങ്ങൾക്കെല്ലാം കൊണ്ടുവന്ന് തരും. കഢി ചാവലും ഭർത്തയുമാണ് ഏറ്റവും സ്‌പെഷ്യൽ. അദ്ദേഹം സൈഡ് ബെഞ്ചിൽ ഇരിക്കേണ്ടി വന്നപ്പോൾ പരാതി പറയുകയോ വൈകി വരികയോ ചെയ്തിട്ടില്ല. അദ്ദേഹം മികച്ച പ്രകടനം പുറത്തെടുക്കുന്നത് കാണുന്നത് ഒരുപാട് സന്തോഷമുള്ള കാര്യമാണ്. നിങ്ങളുടെ ഈ പോസ്റ്റിൽ എനിക്ക് കമന്റ് ചെയ്യാതിരിക്കാൻ കഴിഞ്ഞില്ല.'-പ്രീതി സിന്റ കുറിച്ചു. Published: 19 Apr 2026, 08:56 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

'അദ്ദേഹത്തിന്റെ അമ്മ ഭക്ഷണമുണ്ടാക്കി ഹോട്ടലിൽ കൊണ്ടുവരും'-പ… | Boolokam