'അമ്മയുടെ വിശ്വാസത്തെ തടയാൻ ഞാൻ ആരാണ്?’; പരിഹസിച്ചവർക്ക് പ്രകാശ് രാജിന്റെ മറുപടി

'അമ്മയുടെ വിശ്വാസത്തെ തടയാൻ ഞാൻ ആരാണ്?’; പരിഹസിച്ചവർക്ക് പ്രകാശ് രാജിന്റെ മറുപടി

M
MathrubhumiSource Link
അമ്മയുടെ സംസ്കാരച്ചടങ്ങുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയയിൽ ഉയർന്ന പരിഹാസങ്ങൾക്ക് ശക്തമായ മറുപടിയുമായി നടൻ പ്രകാശ് രാജ്. ദൈവവിശ്വാസിയല്ലെങ്കിലും അമ്മയുടെ വിശ്വാസത്തെ താൻ ബഹുമാനിക്കുന്നുവെന്നും ആ അവകാശത്തെ തടയാൻ ആർക്കും അധികാരമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. To advertise here, കഴിഞ്ഞ ദിവസമാണ് പ്രകാശ് രാജിന്റെ അമ്മ സുവർണലത (86) അന്തരിച്ചത്. ക്രൈസ്തവ വിശ്വാസിയായിരുന്ന അമ്മയുടെ മൃതദേഹം പള്ളിയിൽ സംസ്കരിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണ് സോഷ്യൽ മീഡിയയിൽ വിമർശനം ഉയർന്നത്. പ്രകാശ് രാജ് നിരീശ്വരവാദിയാണെന്ന് മുൻപ് പറഞ്ഞിട്ടുള്ളത് ചൂണ്ടിക്കാട്ടിയായിരുന്നു സൈബർ ആക്രമണം. വിമർശനങ്ങൾക്ക് എക്സ് പ്ലാറ്റ്‌ഫോമിലൂടെയാണ് അദ്ദേഹം മറുപടി നൽകിയത്. ‘അതെ, എനിക്ക് ദൈവവിശ്വാസമില്ല. പക്ഷേ എന്റെ അമ്മയ്ക്ക് ദൈവത്തിൽ വിശ്വാസമുണ്ടായിരുന്നു. അമ്മയുടെ വിശ്വാസമനുസരിച്ച് സംസ്കരിക്കാനുള്ള അവകാശം നിഷേധിക്കാൻ ഞാൻ ആരാണ്? നമ്മൾ പരസ്പരം നൽകേണ്ട പ്രാഥമികമായ ബഹുമാനമാണിത്. വെറുപ്പ് പ്രചരിപ്പിക്കുന്ന രാക്ഷസന്മാർക്ക് ഇത് മനസ്സിലാകുമോ?’- എന്നായിരുന്നു പ്രതികരണം. മുൻപ് നൽകിയ അഭിമുഖങ്ങളിൽ പ്രകാശ് രാജ് തന്റെ നിരീശ്വരവാദ നിലപാടുകൾ വ്യക്തമാക്കിയിട്ടുണ്ട്. ദി ലല്ലൻടോപ്പിന് മുൻപ് നൽകിയ ഒരഭിമുഖത്തിൽ മതത്തെക്കുറിച്ചും ദൈവത്തെക്കുറിച്ചും പ്രകാശ് രാജ് തുറന്നു സംസാരിച്ചിരുന്നു. "എനിക്ക് ദൈവത്തിൽ വിശ്വാസമില്ല. അതിനായി ചിലവഴിക്കാൻ എനിക്ക് സമയവുമില്ല. ദൈവം ഉണ്ടെന്ന് പറയാൻ വെറുമൊരു വിശ്വാസം മാത്രം മതി. എന്നാൽ ദൈവം ഇല്ല എന്ന് സ്ഥാപിക്കാൻ വലിയ അറിവ് ആവശ്യമാണ്. അതിനൊന്നും എനിക്ക് സമയമില്ല. സഹജീവികൾക്ക് വേണ്ടിയാണ് ഞാൻ ഈ ലോകത്ത് ജീവിക്കുന്നത്. ഇനി ദൈവം ഉണ്ടെങ്കിൽ തന്നെ, അദ്ദേഹം എനിക്ക് എല്ലാം നൽകിയിട്ടുണ്ട്’- എന്നായിരുന്നു അഭിമുഖത്തിൽ പ്രകാശ് രാജ് പറഞ്ഞിരുന്നത്.  അമ്മയുടെ വേർപാടിൽ അനുശോചനം അറിയിച്ച എല്ലാവർക്കും അദ്ദേഹം നന്ദി പറഞ്ഞു. Content Highlights: Prakash Raj addresses cyberbullying following his mother's funeral., Reiterates the importance of respecting a loved one's faith despite his own atheism. Published: 02 Apr 2026, 05:42 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

'അമ്മയുടെ വിശ്വാസത്തെ തടയാൻ ഞാൻ ആരാണ്?’; പരിഹസിച്ചവർക്ക് പ്… | Boolokam