ഓച്ചിറ :തഴവ മണപ്പള്ളിയിലെ ‘അഴീക്കോടൻ രാഘവന്റെ’ ചായപ്പീടികയിലെ ചായയ്ക്ക് അറുപതിന്റെ കടുപ്പം. പഴമയുടെ തനിമ നഷ്ടപ്പെടുത്താതെ ഇപ്പോഴും ചായക്കട തുടരുന്നു. കടുത്ത കമ്യൂണിസ്റ്റായിരുന്ന മണപ്പള്ളി രാജീവ് ഭവനത്തിൽ രാഘവന്റെ ചായക്കട പണ്ടുകാലംമുതലേ പ്രധാന രാഷ്ട്രീയസംവാദ വേദിയായിരുന്നു. ഏതു പാർട്ടിക്കാർക്കും തങ്ങളുടെ രാഷ്ട്രീയം തുറന്നുസംവദിക്കാനുള്ള ഇടമായിരുന്നു ഇവിടം. To advertise here, രാഷ്ട്രീയം തലയ്ക്കുപിടിച്ചതോടെ നാട്ടുകാർ രാഘവനെ ‘അഴീക്കോടൻ രാഘവൻ’ എന്നു വിളിക്കാൻ തുടങ്ങി. അതോടെ ഈ ഒറ്റമുറിക്കട ‘അഴീക്കോടന്റെ ചായക്കട’ എന്ന പേരിൽ പ്രസിദ്ധമായി. രാഘവന്റെ മരണത്തിനുശേഷം, ഭാര്യ പഞ്ചമി (69) ചായക്കടയുടെ സാരഥ്യം ഏറ്റെടുത്തിട്ട് 40 വർഷം പിന്നിടുന്നു. വീടിനോടുചേർന്നുള്ള കടയ്ക്ക് ചില പ്രത്യേകതകളുണ്ട്. പഴയ രണ്ടു ഡെസ്കും ബെഞ്ചുമാണ് ഇവിടത്തെ ഇരിപ്പിടം. ഒറ്റച്ചായയുടെ വിൽപ്പനയാണ് പ്രധാനം. ചായ കൂട്ടുന്നതും വിതരണം ചെയ്യുന്നതുമെല്ലാം പഞ്ചമിതന്നെ. പുലർച്ചെ 3.30-ന് ചായക്കട ഉണരും. 9.30-ന് കച്ചവടം അവസാനിക്കും. പ്രഭാത നടത്തത്തിനായി എത്തുന്ന സ്ഥിരം ആളുകളാണ് പ്രധാന ഉപഭോക്താക്കൾ. നിശ്ചിത ചായയ്ക്കുള്ള പാൽ മാത്രമേ ഉണ്ടാകാറുള്ളൂ. ആളുകളുടെ ഇഷ്ടം അറിയാവുന്ന പഞ്ചമി ഏതുതരം ചായ വേണമെന്ന് സ്ഥിരംകക്ഷികളോടു ചോദിക്കാറില്ല. കടയിലെത്തുന്നവർക്ക് ഗൃഹാതുരത്വമുണർത്തുന്ന റേഡിയോ പരിപാടികൾ ഉച്ചത്തിലുള്ള ശബ്ദത്തിൽ കേൾക്കാം. ഇതോടൊപ്പം പത്രവും വായിക്കാം. ഇവിടത്തെ ചായ കുടിക്കുകയെന്ന ലക്ഷ്യംവെച്ചാണ് തങ്ങൾ പ്രഭാതനടത്തം മണപ്പള്ളി ഭാഗത്തേക്ക് മാറ്റിയതെന്ന് താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി വി. വിജയകുമാർ പറയുന്നു. Published: 18 Apr 2026, 02:36 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

'അഴീക്കോടൻ രാഘവന്റെ’ കടയിലെ ചായയ്ക്ക് അറുപതിന്റെ കടുപ്പം
M
MathrubhumiSource Link
22 days ago