Lifestyle Desk Last Updated: 08 April 2026, 11:42 AM IST അതേസമയം പ്രണയം ഇരുവരും ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല ജാന്‍വി കപൂറും ശിഖര്‍ പഹാരിയയും | Photo: instagram അ ന്തരിച്ച നടി ശ്രീദേവിയുടെ മകളാണ് ജാൻവി കപൂർ. ഒരുപിടി ബോളിവുഡ് ചിത്രങ്ങളിലൂടെ ശ്രദ്ധേയയായ ജാൻവി, കാമുകനും വ്യവസായിയുമായ ശിഖർ പഹാരിയയെ കുറിച്ച് വാചാലയായിരിക്കുകയാണ് ഇപ്പോൾ. പഹാരിയയുടെ അരികിലെത്തുമ്പോൾ താനൊരു കുഞ്ഞിനെ പോലെയാണെന്ന് ജാൻവി പറയുന്നു. To advertise here, 'പ്രണയം കാരണമാണ് എനിക്ക് യഥാർഥ ഞാനായിരിക്കാൻ കഴിയുന്നത്. എന്റെ ചിന്തകൾ കേൾക്കാനും വിശ്വസിക്കാനുമുള്ള സുരക്ഷിതമായ ഇടം അതെനിക്ക് നൽകി. അവന്റെ സാന്നിധ്യമാണ് എല്ലായ്‌പ്പോഴും അതെനിക്ക് നൽകുന്നത്. എനിക്കൊരു കുഞ്ഞിനെ പോലെ സുരക്ഷിതയായി അവനെ ചുറ്റിപ്പറ്റി നിൽക്കാൻ കഴിയും. മറ്റൊരാൾക്കൊപ്പവും എനിക്ക് ഇതുപോലെ അടിപൊളിയായിരിക്കാൻ കഴിയില്ല.' -ജാൻവി കപൂർ പറഞ്ഞു. രാജ് ശമാനിയുടെ യൂട്യൂബ് ചാനലിൽ സംസാരിക്കുകയായിരുന്നു താരം. ജാൻവിയും ശിഖറും പ്രണയത്തിലാണെന്ന് ഇരുവരും ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ഇക്കാര്യം പറയാതെ പറയുന്ന ഒട്ടേറെ സൂചനകൾ ഇരുവരും നൽകുന്നുണ്ട്. ഒരിക്കൽ ശിഖർ പഹാരിയയുടെ പേര് രേഖപ്പെടുത്തിയ നെക്ലസ് ധരിച്ച് ജാൻവി പ്രത്യക്ഷപ്പെട്ടത് വലിയ വാർത്തയായിരുന്നു. കൂടാതെ ശിഖർ ഇടയ്ക്കിടെ ജാൻവിയുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെക്കാറുമുണ്ട്. ഇക്കഴിഞ്ഞ കാൻസ് ചലച്ചിത്രമേളയിൽ ജാൻവിക്കൊപ്പം ശിഖറും പോയിരുന്നു. കഴിഞ്ഞവർഷം മുകേഷ് അംബാനിയുടെ മകൻ അനന്ത് അംബാനിയുടേയും രാധികാ മർച്ചന്റിന്റേയും ശിവശക്തി പൂജയ്ക്കും ഇരുവരും ഒന്നിച്ചാണ് പോയത്. Content Highlights: Bollywood actress Janhvi Kapoor recently shared intimate details about her relationship with businessman Shikhar Pahariya. Speaking on Raj Shamani's YouTube channel, she described how secure and authentic she feels in his presence. While the couple has not made an official announcement, their frequent public appearances and Janhvi's heartfelt words confirm their strong bond. Published: 08 Apr 2026, 11:42 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

'അവനരികിൽ ഞാൻ കുഞ്ഞിനെ പോലെ'; കാമുകൻ ശിഖർ പഹാരിയയെ കുറിച്ച് വാചാലയായി ജാൻവി കപൂർ
M
MathrubhumiSource Link
about 1 month ago