കാഞ്ഞങ്ങാട് : മെയ്ഡ് ഇൻ കാഞ്ഞങ്ങാട് എന്ന ടാഗ്‌ലൈനിൽ മലയാളി സംവിധായകൻ സെന്ന ഹെഗ്‌ഡെ സംവിധാനം ചെയ്ത 'അവിഹിതം' ന്യൂയോർക്ക് ഇന്ത്യൻ ഫിലിം ഫെസ്റ്റിവെലി(എൻ.വൈ.ഐ.എഫ്.എഫ്.)ലേക്ക്. മികച്ച സംവിധായകനെന്ന സ്ഥാനത്തിന് സെന്ന നാമനിർദേശം ചെയ്യപ്പെട്ടിട്ടുമുണ്ട്. To advertise here, ഇന്ത്യയിലെയും തെക്കൻ ഏഷ്യൻ രാജ്യങ്ങളിലെയും മികച്ച സിനിമകൾ തിരഞ്ഞെടുത്ത് പ്രദർശിപ്പിക്കുന്ന വടക്കേ അമേരിക്കയിലെ പ്രധാന ചലച്ചിത്രമേളയിലേക്കാണ് മലയാളി സംവിധായകൻ കാലെടുത്തുവെച്ചത്. ഇന്തോ-അമേരിക്കൻ ആർട്‌സ് കൗൺസിൽ സംഘടിപ്പിക്കുന്ന എൻ.വൈ.ഐ.എഫ്.എഫിന്റെ 26-ാമത് എഡിഷൻ മേയ് 29, 30, 31 തീയതികളിലായി ന്യൂയോർക്ക് സിറ്റിയിൽ നടക്കും. ഇന്ത്യൻ സിനിമയുടെ അതികായന്മാരായ മീരാ നായർ, ശ്യാം ബെനഗൽ, അപർണ സെൻ, ദീപാ മേത്ത, മണിരത്നം, അനുരാഗ് കശ്യപ്, പരേതനായ ഋതുപർണോ ഘോഷ് തുടങ്ങിയവരുടെ സിനിമകൾ എൻ.വൈ.ഐ.എഫ്.എഫിൽ പ്രദർശിപ്പിച്ചിട്ടുണ്ട്. പ്രാദേശിക കലാകാരന്മാരെ അണിനിരത്തി ഒരുക്കിയ സിനിമയുടെ ലോകവേദിയിലേക്കുള്ള പ്രയാണമാണിതെന്ന് സെന്ന ഹെഗ്‌ഡെ പറഞ്ഞു. മുകേഷ് ആർ.മേത്ത, ഹാരിസ് ദേശം, പി.ബി.അനീഷ്, സി.വി.സാരഥി എന്നിവർക്കൊപ്പം സെന്ന ഹെഗ്‌ഡെയും ചേർന്നാണ് സിനിമ നിർമിച്ചത്. സെന്ന ഹെഡ്‌ഡെയും അംബരീഷ് കളത്തറയും ചേർന്ന് കഥയൊരുക്കി. ശ്രീരാജ് രവീന്ദ്രനാണ് ക്രിയേറ്റീവ് ഡയറക്ടറും ഛായാഗ്രഹകനും. സുധീഷ് ഗോപിനാഥാണ് എക്സിക്യൂട്ടീവ് ഡയറക്ടർ. Published: 17 Apr 2026, 04:50 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

'അവിഹിതം' ന്യൂയോർക്ക് ഫിലിം ഫെസ്റ്റിവെലിലേക്ക്; സെന്ന ഹെഗ്‌ഡെ മികച്ച സംവിധായകപ്പട്ടികയിൽ
M
MathrubhumiSource Link
23 days ago