'ആ നാസർ ആണ് എന്നെ കൈകാര്യംചെയ്യുമെന്ന് പറയുന്നത്, പകുതി പാർട്ടി അംഗങ്ങൾ പോലും വന്നില്ല'- ജി. സുധാകരൻ

'ആ നാസർ ആണ് എന്നെ കൈകാര്യംചെയ്യുമെന്ന് പറയുന്നത്, പകുതി പാർട്ടി അംഗങ്ങൾ പോലും വന്നില്ല'- ജി. സുധാകരൻ

M
MathrubhumiSource Link
ആലപ്പുഴ: തനിക്കെതിരേ സിപിഎം നടത്തിയ പൊതുയോഗത്തെ പരിഹസിച്ച് ജി. സുധാകരൻ. സിപിഎം നടത്തിയ പൊതുയോഗത്തിൽ അമ്പലപ്പുഴ മണ്ഡലത്തിലെ പകുതി പാർട്ടി അംഗങ്ങൾ പോലും പങ്കെടുത്തില്ലെന്ന് പാർട്ടിവിട്ട ജി. സുധാകരൻ ഫെയ്‌സ്ബുക്കിൽ കുറിച്ചു. പ്രകടനത്തിലും യോഗത്തിലും തനിക്കെതിരായ ഭീഷണികളാണ് മുഴങ്ങികേട്ടതെന്നും ഒരു സ്വതന്ത്രനായ തന്നെ നേരിടാൻ ഇത്രവലിയ കോലാഹലം ആവശ്യമുണ്ടോയെന്നും ജി. സുധാകരൻ ചോദിച്ചു. To advertise here, ജി. സുധാകരന്റെ ഫെയ്‌സ്ബുക്ക് കുറിപ്പ്- ''ജി സുധാകരനെ തുറന്നു കാണിക്കാൻ എന്നു പറഞ്ഞ് അമ്പലപ്പുഴയിലെ പാർട്ടി ഭാരവാഹികൾ ജില്ലാ സെക്രട്ടറിയുടെ നേതൃത്വത്തിൽ നടത്തിയ അരക്കിലോമീറ്റർ പ്രകടനത്തിലും തുടർന്ന് നടന്ന പൊതുയോഗത്തിലും അക്രമാസക്തമായ ഭീഷണികളാണ് മുഴങ്ങി കേട്ടത്. കൂടാതെ രാഷ്ട്രീയവും പ്രസംഗത്തിൽ ഉടനീളം വ്യക്തമാക്കി ജില്ലാ സെക്രട്ടറി ആർ നാസർ പറഞ്ഞത് 'കാണിച്ചു തരും. ഇയാളെ നേരത്തെ പുറത്താക്കേണ്ടതായിരുന്നു അതിനുള്ള ഭാഗ്യം എനിക്കുണ്ടായില്ല ' അധ്യക്ഷനായിരുന്ന ജില്ലാ കമ്മിറ്റി അംഗം ഓമനക്കുട്ടനും സ്വാഗതം പറഞ്ഞ ഏരിയ സെക്രട്ടറി ഷംജിയും പ്രഖ്യാപിച്ചു ' 'സുധാകരരാ വർഗ്ഗ വഞ്ചകാ നിന്നെ വെച്ചു പൊറുപ്പിക്കില്ല' മഹിളാ അസോസിയേഷൻ അഖിലേന്ത്യാ നേതാവും സിപിഎം കേന്ദ്ര കമ്മിറ്റി അംഗവുമായ സുജാത സുധാകരന് പാർട്ടി നൽകിയ സ്ഥാനമാനങ്ങളെ പറ്റി വിശദീകരിച്ചു. എംഎൽഎ സലാം പതിവു രീതിയിൽ അതിരൂക്ഷമായ ആക്രമണങ്ങൾ അഴിച്ചുവിട്ടു. സംഘാടകരുടെ എതിരാളികൾ 700 പേർ പങ്കെടുത്തുവെന്നും അനുകൂലികൾ 2000 പേർ വരെ ഉണ്ടായിരുന്നുവെന്നും പ്രചരിപ്പിച്ചു. യഥാർത്ഥത്തിൽ 1200 പേർ ഉണ്ടായിരുന്നു. ഇന്നത്തെ സ്ഥിതിയിൽ മോശമല്ല. എന്നാൽ ഈ അസംബ്ലി മണ്ഡലത്തിൽ 3500 ഓളം പാർട്ടി മെമ്പർമാർ ഉണ്ട്. രണ്ടര ലക്ഷത്തോളം പൊതുജനങ്ങൾ ഉണ്ട്. 700 ആയാലും രണ്ടായിരം ആയാലും പാർട്ടി മെമ്പർമാർ പകുതിപോലും പങ്കെടുത്തില്ല. പൊതുജനങ്ങൾ എത്രപേർ പങ്കെടുത്തു? 5000 പേരുടെ പ്രകടനം എന്നാണ് പ്രഖ്യാപിച്ചിരുന്നത്. ഒരു സ്വതന്ത്രനായ എന്നെ നേരിടാൻ ഇത്ര വലിയ കോലാഹലം ആവശ്യമുണ്ടോ? ജില്ലാ സെക്രട്ടറി നാസർ കോളേജിൽ പഠിക്കുമ്പോൾ ആദ്യം കെ എസ് യുക്കാരനായിരുന്നല്ലോ? ഡിഗ്രിക്ക് വന്നപ്പോഴാണ് എസ് എഫ് ഐ ആയത്. പിന്നീട് പാർട്ടി മെമ്പറായി. എസ്എഫ്‌ഐ യിലെ പാർട്ടി മെമ്പർമാരുടെ യോഗം വിളിക്കുന്നത് സെക്രട്ടറിയേറ്റ് അംഗമായ ചാർജ്കാരൻ ഞാനായിരുന്നു. ആ നാസർ ആണ് എന്നെ കൈകാര്യം ചെയ്യുമെന്ന് പ്രഖ്യാപിച്ചിരിക്കുന്നത്.'' Content Highlights: G Sudhakaran criticizes the CPM rally organized against him in Ambalappuzha., He claims that less than half of the party members attended the event., Sudhakaran questions the need for such a massive political mobilization against an independent figure., The former minister recalls the political history of the current district secretary, R Nassar. Published: 15 Mar 2026, 09:24 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

'ആ നാസർ ആണ് എന്നെ കൈകാര്യംചെയ്യുമെന്ന് പറയുന്നത്, പകുതി പാർ… | Boolokam