'ആ പണം ഇനി കിട്ടില്ല, അദിനാൻ മരിച്ചു'; നസ്രീനയുടെ ഫോണിൽ നിന്ന് സന്ദേശം, അദിനാന്റെ ഭാഷ; ആകെ ദുരൂഹം

'ആ പണം ഇനി കിട്ടില്ല, അദിനാൻ മരിച്ചു'; നസ്രീനയുടെ ഫോണിൽ നിന്ന് സന്ദേശം, അദിനാന്റെ ഭാഷ; ആകെ ദുരൂഹം

കോഴിക്കോട്: വിഷുത്തലേന്ന് പുലർച്ചെ ഈസ്റ്റ് മൂഴിക്കലിലുണ്ടായ ഇരട്ടമരണവുമായി ബന്ധപ്പെട്ട കേസിൽ ദുരൂഹത ഉയർത്തി മൊബൈൽ സന്ദേശം. കൊല്ലപ്പെട്ട നസ്രീന ഉപയോഗിച്ചിരുന്ന ഫോണിൽനിന്ന് അന്ന് പുലർച്ചെ ഒന്നരയ്ക്കും രണ്ടിനും ഇടയിൽ അയക്കപ്പെട്ട വാട്സ്ആപ്പ് സന്ദേശത്തിൽ അദിനാൻ മരിച്ചുവെന്ന് അറിയിക്കുന്ന ഉള്ളടക്കമുണ്ടെന്നതാണ് അന്വേഷണസംഘത്തെയും കുടുംബത്തെയും ഒരുപോല ഞെട്ടിച്ചത്. To advertise here, ഏപ്രിൽ 14-ന് പുലർച്ചെ ഒന്നിനും നാലരയ്ക്കും ഇടയിൽ ഈസ്റ്റ് മൂഴിക്കൽ പൂതംകുഴിമീത്തൽ വീടിന്റെ മുകൾനിലയിലെ രണ്ടു മുറികളിലായി സഹോദരിമാരുടെ മക്കളായ നസ്രീന (16)യും അദിനാനും മരിച്ചുവെന്നതാണ് പോലീസിന്റെ റിപ്പോർട്ട്. ഇതിൽ നസ്രീനയെ ശ്വാസംമുട്ടിച്ച് കൊന്നശേഷം അടുത്തമുറിയിൽ പാക്കിങ് ടേപ്പ് സ്വന്തമായി മൂക്കും വായും ഉൾപ്പെടെ മുഖത്ത് വരിഞ്ഞൊട്ടിച്ചെന്നതാണ് കണ്ടെത്തൽ. ഇവരുടെ മൊബൈൽ ഫോൺ ഈ മുറികളിലും വീട്ടിലും കാണാഞ്ഞതിനെത്തുടർന്ന് നടത്തിയ അന്വേഷണത്തിനിടെയാണ് പിറ്റേന്ന് ഇതേ വീടിന്റെ കിണറ്റിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ മൂന്ന് ഫോണുകൾ കണ്ടെത്തിയത്. ഇതിൽ നസ്രീന ഉപയോഗിച്ചിരുന്ന ഫോണിൽനിന്നാണ് നല്ലളത്തെ ബൈക്ക് വാടകയ്ക്ക് നൽകുന്ന ഒരു യുവാവിന്റെ ഫോണിലേക്ക് സന്ദേശം പോയത്. അദിനനാനെ അറിയുമോ എന്ന ചോദ്യത്തോടെയാണ് ആശയവിനിമയം തുടങ്ങുന്നത്. അറിയാം എന്ന് മറുപടി വന്നപ്പോൾ അദിനാൻ പണംതരാൻ ഇല്ലേ? എന്നതായി ചോദ്യം. ഉണ്ട് എന്ന് മറുപടി വന്നപ്പോൾ ആ പണം ഇനി കിട്ടില്ല, അദിനാൻ മരിച്ചു എന്നും സന്ദേശംപോയി. എന്തു പറ്റി, എങ്ങനെയാണ് മരിച്ചത്, എന്താ സംഭവം എന്നൊക്കെ അപ്പോൾ ചോദ്യങ്ങൾ വന്നപ്പോൾ അത് വ്യക്തിപരമായ കാരണം കൊണ്ടാണെന്നും കുടുംബപ്രശ്നം ആണെന്നും മെസേജ് വന്നതായി പോലീസ് കണ്ടെത്തി. ഇതിനിടെ ബൈക്ക് വാടകയ്ക്ക് നൽകിയ യുവാവ് സന്ദേശം വന്ന നമ്പറിലേക്ക് വിളിച്ചെങ്കിലും ഫോൺ എടുത്തില്ലെന്ന് യുവാവ് പോലീസിന് മൊഴി നൽകിയിട്ടുണ്ട്. ഈ സന്ദേശങ്ങൾ നസ്രീനയല്ല അയച്ചതെന്നാണ് പോലീസിന്റെ നിഗമനം. അതിലെ ഭാഷ അദിനാന്റേതിന് സാമ്യംഉണ്ടെന്നും അത് നസ്രീന മരിച്ചശേഷം അദിനാൻ അയച്ചതാകാമെന്നും പോലീസ് കരുതുന്നുണ്ട്. ഇതിൽ കൂടുതൽ അന്വേഷണങ്ങൾ നടക്കേണ്ടതുണ്ട്. ബൈക്ക് അദിനാൻ ദിവസങ്ങൾക്ക് മുൻപ്‌ നല്ലളത്തെ ഒരു യുവാവിന്റെ പക്കൽനിന്ന്‌ വാടകയ്ക് എടുത്തിരുന്നെന്നും അത് തിരിച്ച് നൽകിയിട്ടുണ്ടെന്നും പോലീസ് സ്ഥിരീകരിച്ചു. എന്നാൽ, ആ വാഹനത്തിന് കേടുപാട് ഉണ്ടാക്കിയ ഇനത്തിൽ 600 രൂപ നൽകാൻ ഉണ്ട്. അതിന് ജാമ്യമെന്നോണം അദിനാൻ ഉമ്മയുടെ ഫോണും തന്റെ ലൈസൻസും അവിടെ ഏൽപ്പിച്ചിട്ടുമുണ്ട്. ഇവ രണ്ടും ആ യുവാവ് പിതാവിനൊപ്പം വെള്ളിയാഴ്ച പോലീസ് സ്റ്റേഷനിലെത്തി കൈമാറി. നസ്രീനയുടെ മൊബൈലിൽനിന്ന് വന്ന സന്ദേശങ്ങളും ഇവർ പോലീസിന് കൈമാറി. രക്ഷിതാക്കളിൽനിന്നും ബന്ധുക്കളിൽനിന്നും അന്വേഷണോദ്യോഗസ്ഥർ മൊഴിയെടുക്കും കോഴിക്കോട്: സ്വഭാവദൂഷ്യം വീട്ടുകാരെ അറിയിച്ചതിന്റെ വൈരാഗ്യംമൂലം മാതൃസഹോദരീപുത്രിയെ കൊന്ന് യുവാവ് ജീവനൊടുക്കിയ സംഭവത്തിൽ ഇരുവരുടെയും രക്ഷിതാക്കളിൽനിന്നും ബന്ധുക്കളിൽനിന്നും അന്വേഷണോദ്യോഗസ്ഥർ മൊഴിയെടുക്കും. കിണറ്റിൽനിന്ന് മൂന്ന് മൊബൈൽഫോൺ ലഭിച്ചതുമായി ബന്ധപ്പെട്ടുള്ള തെളിവെടുപ്പിന്റെ ഭാഗമായിട്ടാണിത്. ഇതിനായി നസ്രീനയുടെയും അദിനാന്റെയും രക്ഷിതാക്കളുടെയും ബന്ധുക്കളുടെയും സംഭവസ്ഥലത്തെത്തിയവരുടെയും വിശദമായ മൊഴിയെടുപ്പ് പൂർത്തിയാക്കണമെന്ന് പോലീസ് വ്യക്തമാക്കി. മൊബൈൽഫോണുകൾ എങ്ങനെ കിണറ്റിലെത്തിയെന്നതുസംബന്ധിച്ച് വിശദമായ അന്വേഷണം തുടരുകയാണെന്നും അന്വേഷണോദ്യോഗസ്ഥർ പറഞ്ഞു. ഈ മൊബൈൽ ഫോണുകളുടെ സൈബർ പരിശോധനാഫലം ലഭിക്കേണ്ടതുണ്ടെന്നും ചേവായൂർ ഇൻസ്പെക്ടർ ടി. മഹേഷ് പറഞ്ഞു. കൊല്ലപ്പെട്ട നസ്രീന, നസ്രീനയുടെ വീട്ടിലെ പൊതുവായി ഉപയോഗിക്കുന്ന ഫോൺ, അദിനാന്റെ ഫോൺ എന്നിവയാണ് കിണറ്റിൽനിന്ന് അഗ്നിരക്ഷാസേനാംഗങ്ങൾ കണ്ടെടുത്തത്. നസ്രീനയെ കൊന്ന് അദിനാൻ ആത്മഹത്യചെയ്തെന്നാണ് പോലീസിന്റെ നിഗമനം അദിനാൻ വെള്ളിമാടുകുന്നിനുസമീപം ഈസ്റ്റ് മൂഴിക്കൽ പൂതംകുഴിമീത്തൽ വീട്ടിൽ റംസീനയുടെയും നിസാറിന്റെയും മൂത്തമകൾ നസ്രീന(16)യെ ശ്വാസംമുട്ടിച്ച്‌ കൊല്ലുകയായിരുന്നു. ഇതിനുശേഷം അദിനാൻ ആത്മഹത്യചെയ്തെന്നാണ് പോലീസിന്റെ നിഗമനം. നല്ലളം മാവത്തിനിലം കെ.പി. ഹൗസിൽ അഷ്‌റഫിന്റെയും റംസീനയുടെ സഹോദരി ഹസീനയുടെയും മകനാണ് അദിനാൻ. നസ്രീനയുടെ വീട്ടിൽ പഠിക്കാൻ കൊണ്ടുവന്ന് നിർത്തിയപ്പോൾ അദിനാൻ പണമെടുത്ത് ഉപയോഗിക്കുന്നതുൾപ്പെടെയുള്ള കാര്യങ്ങൾ നസ്രീന വീട്ടുകാരെ അറിയിച്ചതിലുള്ള വ്യക്തിവിരോധമാണ് കൊലയ്ക്കുകാരണമെന്നാണ് പോലീസിന്റെ പ്രാഥമിക കണ്ടെത്തൽ. Content Highlights: Mysterious WhatsApp messages sent from Nazreena's phone regarding Adnan's death., Police investigation into the 2026 East Moozhikkal double death incident., Discovery of three mobile phones in a well during evidence collection., Primary suspicion points to murder-suicide triggered by family disputes., Cyber forensic reports are pending to confirm the origin of the messages. Published: 18 Apr 2026, 07:39 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

'ആ പണം ഇനി കിട്ടില്ല, അദിനാൻ മരിച്ചു'; നസ്രീനയുടെ ഫോണിൽ നിന… | Boolokam