മൂവി ഡെസ്ക് Last Updated: 24 March 2026, 06:53 PM IST ശരീരവും മനസും ഒരുപോലെ ഇതിനെയൊന്നും സ്വീകരിക്കുന്നില്ല. ഇതിനൊരു പരിഹാരമുണ്ടെങ്കിൽ ആരെങ്കിലും പറഞ്ഞുതരണമെന്നാണ് താരം പറയുന്നു. ശ്രീവിദ്യ മുല്ലച്ചേരി | ഫോട്ടോ: Instagram ന ടി ശ്രീവിദ്യ മുല്ലച്ചേരി സോഷ്യൽ മീഡിയയിൽ പങ്കുവെച്ച വീഡിയോ ചർച്ചയാകുന്നു. ആഗ്രഹിച്ച കാര്യങ്ങളെല്ലാം ജീവിതത്തിൽ സ്വന്തമാക്കിയെങ്കിലും ഇതൊന്നും ആസ്വദിക്കാൻ തനിക്ക് പറ്റുന്നില്ലെന്നാണ് അവർ വീഡിയോയിൽ പറയുന്നത്. ശരീരവും മനസും ഒരുപോലെ ഇതിനെയൊന്നും സ്വീകരിക്കുന്നില്ല. ഇതിനൊരു പരിഹാരമുണ്ടെങ്കിൽ ആരെങ്കിലും പറഞ്ഞുതരണമെന്നാണ് താരം പറയുന്നു. To advertise here, " ജീവിതം എപ്പോഴും പോസിറ്റീവായിരിക്കില്ലെന്ന് എനിക്കറിയാം. അങ്ങനെ ഞാൻ ആഗ്രഹിക്കുന്നുമില്ല. അത്രയേറെ പെർഫെക്റ്റായി ആരുടെയെങ്കിലും ജീവിതം പോകുന്നുണ്ടോയെന്നും എനിക്കറിയില്ല. എന്നെ അറിയാവുന്നവരെല്ലാം പറയാറുള്ളത് ഞാൻ എപ്പോഴും ഹാപ്പി ആണെന്നാണ്. ലോകം ഇടിഞ്ഞുവീണാലും എനിക്കൊരു കുഴപ്പവുമില്ലെന്നാണ് അമ്മ പോലും പറയുന്നത്. എന്നാൽ കഴിഞ്ഞ കുറച്ചു നാളുകളായി സന്തോഷത്തിലാണ് ഞാൻ പോയ്ക്കൊണ്ടിരിക്കുന്നത്. ഒരു മനുഷ്യന്റെ ഏറ്റവും വലിയ ആഗ്രഹമാണ് വീടുവെയ്ക്കുക എന്നത്. ആ സ്വപ്നം പൂവണിഞ്ഞ് നിൽക്കുകയാണ് ഞാൻ. വർക്ക് ലൈഫ് മികച്ച രീതിയിൽ പോകുന്നു, പുതിയൊരു ഷോയിൽ ജോയിൻ ചെയ്യുന്നു. അതും ഏറെ ആഗ്രഹിച്ച ഒരു ഷോ. ഇപ്പോഴത്തെ തിരക്കും ഞാൻ ആഗ്രഹിച്ചതാണ്. പക്ഷേ ഇതൊന്നും ആസ്വദിക്കാൻ എനിക്ക് പറ്റുന്നില്ല. ആർക്കെങ്കിലും ഇതുപോലെയൊക്കെ ഉണ്ടോയെന്ന് അറിയില്ല. ഉണ്ടെങ്കിൽ അതിനൊരു പരിഹാരം ആരെങ്കിലും പറഞ്ഞുതരണം. ആഗ്രഹിച്ച എല്ലാമുണ്ടെങ്കിലും ശരീരവും മനസും ഇതിനെയൊന്നും സ്വീകരിക്കുന്നില്ല. ഇതിനൊരു പരിഹാരമുണ്ടെങ്കിൽ ആരെങ്കിലും പറഞ്ഞുതരിക." ശ്രീവിദ്യയുടെ വാക്കുകൾ. നിരവധി പേരാണ് ഇതിന് പ്രതികരണവുമായെത്തിയത്. 'നമുക്ക് സെറ്റ് ആക്കാം വാവേ' എന്നായിരുന്നു ഭർത്താവ് രാഹുൽ രാമചന്ദ്രന്‍റെ കമൻറ്. താരം നേരിടുന്ന ഈ അവസ്ഥയെ ഗൗരവത്തോടെ കണ്ട് നടിയും ലൈഫ് കോച്ചുമായ അശ്വതി ശ്രീകാന്തും രംഗത്തെത്തി. ജീവിതത്തിൽ ഓടിത്തീർക്കുന്നതിനിടയിൽ പലരും ഇത്തരമൊരു അവസ്ഥയിലൂടെ കടന്നുപോകാറുണ്ടെന്നും, എപ്പോഴും എന്തെങ്കിലും ചെയ്തുകൊണ്ടിരിക്കണം എന്ന 'ഡൂയിങ്ങ്' മോഡിൽ നിന്നും മാറി അല്പം പതുക്കെയാവുന്ന 'സ്ലോ' മോഡിലേക്ക് മാറണമെന്നും അശ്വതി നിർദ്ദേശിച്ചു. ഇതിനായി പ്രൊഫഷനൽ തെറാപ്പി തേടുന്നത് ഗുണം ചെയ്യുമെന്നും അശ്വതി കൂട്ടിച്ചേർത്തു. നടി ശ്വേതാ മേനോനും ശ്രീവിദ്യക്ക് ആശ്വാസവാക്കുകളുമായി എത്തിയവരിലുണ്ട്. Content Highlights: Actress Sreevidya Mullachery shared a vulnerable video expressing her inability to enjoy life's successes, prompting life coach Aswathy Sreekanth to offer professional advice on handling burnout and the importance of therapy. Published: 24 Mar 2026, 06:53 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

'ആഗ്രഹിച്ചതെല്ലാമുണ്ട്, പക്ഷേ ഒന്നും ആസ്വദിക്കാൻ പറ്റുന്നില്ല'; ചർച്ചയായി ശ്രീവിദ്യയുടെ വീഡിയോ
M
MathrubhumiSource Link
about 2 months ago