Lifestyle Desk Last Updated: 29 March 2026, 07:18 PM IST ഫെയ്സ്ബുക്കും ഇൻസ്റ്റഗ്രാമും തുറക്കാൻ കഴിയുന്നില്ലെന്ന് രേണു സുധി പറയുന്നു രേണു സുധി പങ്കുവെച്ച വീഡിയോയിൽ നിന്ന് സാ മൂഹികമാധ്യമങ്ങളിൽ കടുത്ത സൈബർ ആക്രമണം നേരിടുന്നുവെന്ന് അന്തരിച്ച കൊല്ലം സുധിയുടെ ഭാര്യ രേണു സുധി. ഇതിന്റെ സമ്മർദം താങ്ങാൻ കഴിയുന്നില്ലെന്നും ആത്മഹത്യയുടെ വക്കിലാണെന്നും സാമൂഹികമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്ത വീഡിയോയിൽ രേണു പറഞ്ഞു. പൊട്ടിക്കരഞ്ഞുകൊണ്ടായിരുന്നു രേണു സുധി ഇക്കാര്യങ്ങൾ പറഞ്ഞത്. To advertise here, കണ്ടന്റ് ഉണ്ടാക്കുന്നവർക്ക് രേണു സുധി എന്ന വിഷയം മാത്രമേയുള്ളോ എന്ന് രേണു സുധി ചോദിച്ചു. എല്ലാ മാസവും പണം കിട്ടുന്നതുകൊണ്ടാകും ഇങ്ങനെ കണ്ടന്റുകൾ ഇടുന്നത്. ഫെയ്സ്ബുക്കും ഇൻസ്റ്റഗ്രാമും തുറക്കാൻ കഴിയുന്നില്ല. താൻ എന്തോ അപരാധം ചെയ്‌തെന്ന മട്ടിലാണ് കമന്റുകൾ മുഴുവൻ. ‘അവൾ മുതലക്കണ്ണീരുമായി ഇറങ്ങി’, ‘കള്ളക്കരച്ചിലുമായി ഇറങ്ങി’ എന്നെല്ലാമാണ് പറയുന്നത്.-രേണു സുധി പറഞ്ഞു. 'ഞാനും ഒരു മനുഷ്യനാണ്. എനിക്ക് വേണമെങ്കിൽ ഇപ്പോൾ ആത്മഹത്യ ചെയ്യാം. കാരണം, കേൾക്കാവുന്നതിന്റെ അപ്പുറം ഞാൻ കേട്ടു. ആത്മഹത്യ ചെയ്യാതിരിക്കാൻ വേണ്ടി ചില കാര്യങ്ങൾ എന്നെ പിന്നിലേക്ക് വലിക്കുകയാണ്. പക്ഷേ, ഈ സമ്മർദം താങ്ങാനാവാതെ ചിലപ്പോൾ ഞാൻ അങ്ങനെ ചെയ്യുമായിരിക്കും. നിങ്ങൾ എന്ത് അറിഞ്ഞിട്ടാണ് എന്നെ തെറി വിളിക്കുന്നതെന്ന് എനിക്കറിയില്ല.' -രേണു സുധി പറഞ്ഞു. നേരത്തേ കൊല്ലം സുധിയുടെ മകൻ കിച്ചു സുധി താൻ നേരിട്ട ദുരനുഭവങ്ങൾ പങ്കുവെച്ചുകൊണ്ട് വീഡിയോ പോസ്റ്റ് ചെയ്തിരുന്നു. താൻ അനുഭവിച്ച അവഗണനയും ഒറ്റപ്പെടലുമെല്ലാമാണ് കിച്ചു തുറന്നുപറഞ്ഞത്. പിതാവിന്റെ മരണശേഷം രേണു സുധി തന്നോട് സംസാരിക്കാറില്ല. കൊല്ലം സുധി മരിച്ചദിവസം നടന്ന കാര്യങ്ങളും കിച്ചു വീഡിയോയിൽ പറഞ്ഞിരുന്നു. ഇതിന് ശേഷമാണ് രേണുവിനെതിരെ സോഷ്യൽ മീഡിയയിൽ ആക്രമണമുണ്ടാകുന്നത്. (ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോൾ 'ദിശ' ഹെൽപ് ലൈനിൽ വിളിക്കുക. Toll free helpline number: 1056, 0471-2552056) Content Highlights: Renu Sudhi recently posted a tearful video, revealing she is on the brink of suicide due to severe cyberbullying. She questioned content creators for targeting her and expressed deep distress over the pressure she faces following Kichu Sudhi's recent claims. Published: 29 Mar 2026, 07:18 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

'ആത്മഹത്യയുടെ വക്കിലാണ്, സമ്മർദം താങ്ങാനാകുന്നില്ല'; പൊട്ടിക്കരഞ്ഞ് രേണു സുധി | വീഡിയോ
M
MathrubhumiSource Link
about 1 month ago