തിരുവനന്തപുരം: ആര് വോട്ടുനൽകിയാലും സന്തോഷത്തോടെ സ്വീകരിക്കുമെന്ന് നേമത്തെ എൽഡിഎഫ് സ്ഥാനാർഥി വി. ശിവൻകുട്ടി. എസ്ഡിപിഐ നേമത്ത് ശിവൻകുട്ടിക്ക് പിന്തുണ പ്രഖ്യാപിച്ച സാഹചര്യത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. തിരഞ്ഞെടുപ്പിൽ എല്ലാവരുടെയും വോട്ട് വേണമെന്നും ഒരു വിഭാഗത്തിന്റെ വോട്ട് വേണ്ടെന്നുവെക്കില്ലെന്നും അദ്ദേഹം പറഞ്ഞു. To advertise here, മതേതര ജനാധിപത്യ പ്രസ്ഥാനത്തിന്റെ സ്ഥാനാർഥിയായാണ് താൻ മത്സരിക്കുന്നത്. ആര് വോട്ട് നൽകിയാലും സന്തോഷത്തോടെ സ്വീകരിക്കും. എസ്ഡിപിഐ യുഡിഎഫിനെയാണ് പിന്തുണയ്ക്കുന്നതെന്ന് എൽഡിഎഫ് നേരത്തേ പറഞ്ഞിട്ടുണ്ടാകാം. എന്നാൽ, രാഷ്ട്രീയത്തിൽ പ്രശ്‌നങ്ങളെല്ലാം മാറിമാറി വരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തിരഞ്ഞെടുപ്പിൽ എല്ലാവരുടെയും വോട്ട് വേണം. ഒരുവിഭാഗത്തിന്റെ വോട്ട് വേണ്ടെന്ന് വെയ്ക്കില്ല. മതേതര ജനാധിപത്യ പ്രസ്ഥാനത്തിന്റെ സ്ഥാനാർഥിയായാണ് മത്സരിക്കുന്നത്. ആരു വോട്ട് നൽകിയാലും സന്തോഷത്തോടെ സ്വീകരിക്കും. എസ്ഡിപിഐ യുഡിഎഫിനെയാണ് പിന്തുണയ്ക്കുന്നതെന്ന് എൽഡിഎഫ് നേരത്തേ പറഞ്ഞിട്ടുണ്ടാകാം. എന്നാൽ, രാഷ്ട്രീയത്തിൽ പ്രശ്‌നങ്ങൾ മാറിമാറി വരും ''തിരഞ്ഞെടുപ്പ് സമയത്ത് എല്ലാവരോടും വോട്ട് അഭ്യർഥിക്കുമ്പോൾ ചിലരുടെ വോട്ട് വേണ്ടെന്ന് വെയ്ക്കാൻ പറ്റില്ലല്ലോ. നമ്മൾ മതേതര ജനാധിപത്യ പ്രസ്ഥാനത്തിന്റെ സ്ഥാനാർഥിയായി മത്സരിക്കുന്നു. ആരുടെ വോട്ടും സന്തോഷത്തോടെ സ്വീകരിക്കും. രാഷ്ട്രീയമാണല്ലോ. ഓരോ സമയത്തും ഓരോ കാലഘട്ടത്തിലും പ്രശ്‌നങ്ങൾ മാറിമാറി വരും. പ്രശ്‌നങ്ങൾ വരുമ്പോൾ ആ സമയത്ത് കാര്യങ്ങൾ രൂപീകരിക്കും. അതല്ലേ രാഷ്ട്രീയം. അല്ലാതെ ഒരു തീരുമാനമെടുത്താൽ അവസാനംവരെ ആ തീരുമാനമെന്നത് അംഗീകരിക്കാൻ പറ്റില്ലല്ലോ. ജനാധിപത്യ സംവിധാനത്തിൽ ചില ആൾക്കാർ ഞങ്ങൾക്ക് വോട്ട് ചെയ്യേണ്ടെന്ന് പറയുന്നതുതന്നെ തെറ്റാണ്. ആര് വോട്ടുചെയ്താലും സന്തോഷത്തോടെ സ്വീകരിക്കും. സ്ഥാനാർഥിയുടെ പ്രധാന കടമ വോട്ട് ചോദിക്കുക എന്നതാണ്. അത് വേർതിരിച്ച് വോട്ട് ചോദിക്കാനാകില്ല. ആര് സഹായിക്കാൻ വന്നാലും എല്ലാവരുടെയും വോട്ട് വാങ്ങുകതന്നെ ചെയ്യും. വേണ്ടെന്ന് പറയില്ല'', വി. ശിവൻകുട്ടി പറഞ്ഞു. സിപിഎം-എസ്ഡിപിഐ ഡീൽ എന്ന യുഡിഎഫ് ആരോപണം ശക്തമായിരിക്കെയാണ് വി. ശിവൻകുട്ടി എസ്ഡിപിഐ പിന്തുണയെ തള്ളിപ്പറയാതെ രംഗത്തെത്തിയിരിക്കുന്നതെന്നാണ് ശ്രദ്ധേയം. നേരത്തേ നേമത്ത് ശിവൻകുട്ടിയെ പിന്തുണക്കുമെന്ന് എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് സി.പി.എ. ലത്തീഫ് പറഞ്ഞിരുന്നു. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിലും നേമത്ത് ശിവൻകുട്ടിയെയാണ് എസ്ഡിപിഐ പിന്തുണച്ചതെന്നും ലോക്‌സഭ തിരഞ്ഞെടുപ്പിലും പാലക്കാട് ഉപതിരഞ്ഞെടുപ്പിലും യുഡിഎഫിനായിരുന്നു തങ്ങളുടെ പിന്തുണയെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. Content Highlights: V Sivankutty clarifies that he welcomes votes from all sections of society., LDF candidate dismisses the idea of rejecting specific organizational support., Addresses the ongoing political controversy regarding the CPM-SDPI alliance allegations., Emphasizes the dynamic nature of political alliances in democratic elections. Published: 29 Mar 2026, 06:30 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

'ആരുടെ വോട്ടും സന്തോഷത്തോടെ സ്വീകരിക്കും'; എസ്ഡിപിഐ പിന്തുണയിൽ പ്രതികരണവുമായി വി. ശിവൻകുട്ടി
M
MathrubhumiSource Link
about 1 month ago