പ്രശസ്ത ഗായകൻ സൂരജ് സന്തോഷ് ആലപിച്ച 'ആരോ നീ' എന്ന മനോഹരമായ ഗാനം സാമൂഹികമാധ്യമങ്ങളിൽ തരംഗമാകുന്നു. 'സിനിമ ഫിർദൗസ്' അവതരിപ്പിച്ച 'മഴമീനുകൾ' എന്ന ഹ്രസ്വചിത്രത്തിലേതാണ് ഈ ഗാനം. റിലീസ് ചെയ്ത് ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ തന്നെ സംഗീത പ്രേമികളുടെയും സിനിമാസ്വാദകരുടെയും പ്രശംസ പിടിച്ചുപറ്റാൻ ഈ കൊച്ചു ചിത്രത്തിന് സാധിച്ചു. To advertise here, കൊൽക്കത്തയിൽനിന്ന് കേരളത്തിലേക്കുള്ള, കമിതാക്കളുടെ യാത്രയിലൂടെയാണ് 'മഴമീനുകൾ' തുടങ്ങുന്നത്. നായകന്റെ സ്വപ്‌നങ്ങളും കുട്ടിക്കാലം മുതലേ പ്രണയിനി കൂടെയുണ്ടായിരുന്നെങ്കിലെന്ന ചിന്തകളുമാണ് ചിത്രത്തിന്റെ ഇതിവൃത്തം. സ്വപ്‌നതുല്യമായ അന്തരീക്ഷത്തിന് 'ആരോ നീ' എന്ന ഗാനം കൂടുതൽ മിഴിവേകുന്നു. അഭിലാഷ് നന്ദകുമാർ, ശ്രീലക്ഷ്മി ശ്രീകുമാർ എന്നിവരാണ് പ്രധാനവേഷങ്ങളിൽ എത്തിയിരിക്കുന്നത്. കുട്ടിക്കാലത്തെ ഭാഗങ്ങൾ എയ്മി ജൂണും അചുൽ തേജയും അവതരിപ്പിച്ചു. 'പാട്ടിന്റെ ലാളിത്യവും ദൃശ്യഭംഗിയുമാണ് ഈ ഹ്രസ്വചിത്രത്തെ വേറിട്ടു നിർത്തുന്നത്. ഒരു വലിയ സിനിമയുടെ ഫീൽ നൽകാൻ ഇതിന് കഴിയുന്നുണ്ട്', സാമൂഹികമാധ്യമങ്ങളിൽ പ്രേക്ഷകർ അഭിപ്രായപ്പെടുന്നു. പ്രശസ്ത നിർമാണ കമ്പനിയായ ഭാവന സ്റ്റുഡിയോസിന്റെ യൂട്യൂബ് ചാനലിലൂടെ ഹ്രസ്വചിത്രം കാണാം. സിനിമ മേഖലയിലെ പ്രമുഖരടക്കം നിരവധി പേർ ചിത്രത്തിന് പിന്തുണയുമായി രംഗത്തെത്തിയിട്ടുണ്ട്. സംവിധാനം: ശ്രീഹരി ഗാഥ, സംഗീതം: ആദി മൻവിൻ, വരികൾ: ആർദ്ര വി.എസ്, ഛായാഗ്രഹണം: രഞ്ജു കൃഷ്ണൻ, നിർമാണം: സിനിമ ഫിർദൗസ്, ശ്രീജിത്ത് നടേശൻ. Content Highlights: Viral success of the song 'Aaro Nee' sung by Sooraj Santhosh. Features a captivating narrative about a couple's journey from Kolkata to Kerala. Praised for its high-quality production value and visual aesthetics. Available for streaming on the Bhavana Studios YouTube channel in 2026 Published: 31 Mar 2026, 06:30 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

'ആരോ നീ'; സാമൂഹികമാധ്യമങ്ങളിൽ ശ്രദ്ധനേടി 'മഴമീനുകൾ' ഹ്രസ്വചിത്രത്തിലെ സൂരജ് സന്തോഷിന്റെ ഗാനം
M
MathrubhumiSource Link
about 1 month ago