'ആരോഗ്യകരമായ' ഭക്ഷണങ്ങളും ബ്ലോട്ടിങ് ഉണ്ടാക്കിയേക്കാം, ഗ്യാസ്‌ട്രോഎൻട്രോളജിസ്റ്റ് പറയുന്നു

'ആരോഗ്യകരമായ' ഭക്ഷണങ്ങളും ബ്ലോട്ടിങ് ഉണ്ടാക്കിയേക്കാം, ഗ്യാസ്‌ട്രോഎൻട്രോളജിസ്റ്റ് പറയുന്നു

M
MathrubhumiSource Link
ഇ ന്നത്തെ കാലത്ത് ഏറ്റവും സാധാരണമായി കണ്ടുവരുന്ന ഉദരസംബന്ധമായ പ്രശ്‌നങ്ങളിലൊന്നാണ് ബ്ലോട്ടിങ്. 'ആരോഗ്യകരമായ' ഭക്ഷണം കഴിച്ചാലും, നിമിഷങ്ങൾക്കുള്ളിൽ വയറ്റിൽ അസ്വസ്ഥത അനുഭവപ്പെടുന്നതായി തോന്നിയിട്ടില്ലേ? എന്തുകൊണ്ടായിരിക്കാം അങ്ങനെ അനുഭവപ്പെടുന്നത്? To advertise here, തെറ്റായ ഭക്ഷണം കഴിക്കുന്നതുകൊണ്ടല്ല അങ്ങനെ സംഭവിക്കുന്നത്. ചില ഭക്ഷണങ്ങളോട് നിങ്ങളുടെ ശരീരം എങ്ങനെ പ്രതികരിക്കുന്നു, നിങ്ങൾ എത്രമാത്രം കഴിക്കുന്നു, എന്നതുമായെല്ലാം അത് ബന്ധപ്പെട്ടിരിക്കുന്നു. ശരിയായി കൈകാര്യം ചെയ്തില്ലെങ്കിൽ ആരോഗ്യകരമായ ഭക്ഷണങ്ങൾ പോലും അസ്വസ്ഥത ഉണ്ടാക്കാം. AIIMS, ഹാർവാർഡ്, സ്റ്റാൻഫോർഡ് എന്നിവിടങ്ങളിൽ പരിശീലനം നേടിയ ഗ്യാസ്‌ട്രോഎൻട്രോളജിസ്റ്റ് ഡോ. സൗരഭ് സേത്തി ഈ വിഷയത്തെ കുറിച്ച് ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച പോസ്റ്റിൽ വിശദമാക്കിയിരുന്നു. ബ്ലോട്ടിങ് ഉണ്ടാക്കുന്ന 'ആരോഗ്യകരമായ' ഭക്ഷണങ്ങളുടെ ഒരു ലിസ്റ്റ് അദ്ദേഹം അതിൽ പങ്കുവെക്കുന്നുണ്ട്. അവ താഴെ പറയുന്നവയാണ്. ബ്രോക്കളി, കോളിഫ്‌ളവർ, കാബേജ്  പോഷകങ്ങളാൽ സമ്പന്നമായ ഭക്ഷ്യവസ്തുക്കളാണിവ. എന്നാൽ റാഫിനോസ് പോലുള്ള സംയുക്തങ്ങളും ഇവയിൽ അടങ്ങിയിട്ടുണ്ട്. കുടലിലെ ബാക്ടീരിയകൾ അവ പുളിപ്പിക്കുന്നു, ഇത് ഗ്യാസിന് കാരണമാകും. ഇത്തരം പച്ചക്കറികൾ പച്ചയായിത്തന്നെ കഴിക്കുന്നത് കൂടുതൽ ഭാരമുള്ളതായി അനുഭവപ്പെടാം, അതിനാൽ അവ പാചകം ചെയ്ത് കഴിക്കുന്നത് നന്നായിരിക്കും. ബീൻസ്, പരിപ്പ് പ്രോട്ടീനും നാരുകളും അടങ്ങിയ ഇവ ഒളിഗോസാച്ചറൈഡുകളാൽ സമ്പുഷ്ടവുമാണ്. പെട്ടെന്ന് ഇവയുടെ അളവ് കൂട്ടുകയാണെങ്കിൽ, ബ്ലോട്ടിങ് വർധിക്കാം. കുതിർത്ത് നിശ്ചിത അളവിൽ കഴിക്കുന്നത് വ്യത്യാസം വരുത്തും. പാൽ ഉത്പ്പന്നങ്ങൾ (പാൽ, ചീസ്, ഐസ്‌ക്രീം) ലാക്ടോസ് അസഹിഷ്ണുത വളരെ സാധാരണമാണ്. ദഹിക്കാത്ത ലാക്ടോസ് ഗ്യാസിനും അസ്വസ്ഥതയ്ക്കും കാരണമാകും. ഡോ. സേത്തി നിർദേശിച്ചതുപോലെ, തൈര് പലപ്പോഴും ദഹിക്കാൻ എളുപ്പമാണ്, കഠിനമായ ചീസുകളിൽ ലാക്ടോസ് കുറവാണ്. ആപ്പിൾ, പേയ്ർ ഫ്രൂട്ട് ഈ പഴങ്ങളിൽ ഫ്രക്ടോസും സോർബിറ്റോളും അടങ്ങിയിട്ടുണ്ട്, ഇത് കുടലിൽ പുളിപ്പിക്കാൻ ഇടയാക്കും. ഇവിടെ ഭക്ഷണത്തിന്റെ അളവ് പ്രധാനമാണ്. കാർബണേറ്റഡ് പാനീയങ്ങൾ (സ്പാർക്ലിങ് വെള്ളം പോലും)  യഥാർത്ഥത്തിൽ ഗ്യാസ് കുടിക്കുകയാണ് ഇവിടെ ചെയ്യുന്നത്. ഇത് വയറ്റിൽ ഗ്യാസ് വർധിപ്പിക്കുകയും പെട്ടെന്ന് വീക്കം അനുഭവപ്പെടാൻ കാരണമാവുകയും ചെയ്യും. പഞ്ചസാര ഇല്ലാത്ത ഉത്പ്പന്നങ്ങൾ  സോർബിറ്റോൾ, സൈലിറ്റോൾ പോലുള്ള ഷുഗർ ആൽക്കഹോളുകൾ അടങ്ങിയ ഗം, മിഠായികൾ എളുപ്പത്തിൽ ആഗിരണം ചെയ്യപ്പെടുന്നില്ല. ഇത് പുളിപ്പിക്കലിനും ഗ്യാസിനും കാരണമാകും. അതുകൊണ്ടുതന്നെ 'ഷുഗർ ഫ്രീ' എപ്പോഴും കുടലിന് സൗഹൃദപരമല്ല. ഹോൾ വീറ്റ്, ഉയർന്ന ഫൈബർ ധാന്യങ്ങൾ  നാരുകൾ പ്രധാനമാണ്, എന്നാൽ വളരെ വേഗത്തിൽ വളരെ കൂടുതൽ കഴിക്കുന്നത് നിങ്ങളുടെ കുടലിന് താങ്ങാനാവില്ല. ദഹനവ്യവസ്ഥയ്ക്ക് ഇതുമായി പൊരുത്തപ്പെടാൻ സമയമെടുക്കും. 'ഇത് ഭക്ഷണത്തിന്റെ പ്രശ്‌നമല്ല. അളവ്, സമയം, കുടലിന്റെ സംവേദനക്ഷമത എന്നിവയാണ് ഇവിടെ കാരണം.' ഈ ഭക്ഷണങ്ങൾ പൂർണമായും ഒഴിവാക്കേണ്ടതില്ല. നിങ്ങളുടെ ശരീരം നന്നായി മനസ്സിലാക്കി, അളവ് ക്രമീകരിച്ച്, നാരുകൾ സാവധാനത്തിൽ കഴിക്കാനാണ് ശ്രദ്ധിക്കേണ്ടത്. ശരിയായ ഭക്ഷണം തെറ്റായ രീതിയിൽ കഴിക്കുന്നതാണ് പ്രശ്‌നങ്ങൾക്ക് കാരണം. (ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയശേഷം മാത്രം ഭക്ഷണക്രമത്തിൽ മാറ്റം വരുത്തുക)   Content Highlights: Identifies 7 common 'healthy' foods that trigger bloating due to fermentation and digestive sensitivity., Explains the role of raffinose, oligosaccharides, and sugar alcohols in gut discomfort., Provides expert strategies like portion control, gradual fiber intake, and food preparation methods. Published: 06 Apr 2026, 10:46 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

'ആരോഗ്യകരമായ' ഭക്ഷണങ്ങളും ബ്ലോട്ടിങ് ഉണ്ടാക്കിയേക്കാം, ഗ്യാ… | Boolokam