'ഇത് ബംഗാളി ഹിന്ദുക്കളെ സംരക്ഷിക്കാനുള്ള പോരാട്ടം';ബംഗാളിൽ 1.75ലക്ഷം പ്രചാരണ യോഗങ്ങൾ നടത്തി RSS

'ഇത് ബംഗാളി ഹിന്ദുക്കളെ സംരക്ഷിക്കാനുള്ള പോരാട്ടം';ബംഗാളിൽ 1.75ലക്ഷം പ്രചാരണ യോഗങ്ങൾ നടത്തി RSS

M
MathrubhumiSource Link
കൊൽക്കത്ത: ഹരിയാണ,മഹാരാഷ്ട്ര തിരഞ്ഞെടുപ്പുകൾക്ക് സമാനമായി പശ്ചിമ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിലും ബിജെപിക്കായി പ്രചാരണ രംഗത്ത് സജീവമായിരിക്കുകയാണ് ആർഎസ്എസ്. 250 ഓളം മണ്ഡലങ്ങളിൽ ഇതുവരെ 1.75 ലക്ഷം പ്രചാരണ യോഗങ്ങളാണ് ആർഎസ്എസ് നടത്തിയത്. 'ബംഗാളി ഹിന്ദുക്കളെ സംരക്ഷിക്കാനുള്ള പോരാട്ടത്തിന് ശക്തിപകരുക' എന്ന പ്രചാരണത്തിലൂന്നിയാണ് ബംഗാളിലെ ആർഎസ്എസിന്റെ നീക്കങ്ങൾ. To advertise here, ശ്രദ്ധ നേടുന്ന റാലികളോ വൻ പ്രസംഗങ്ങളോ നടത്തിയല്ല ആർഎസ്എസിന്റെ പ്രചാരണം. ചെറുയോഗങ്ങളിലൂടെയും മറ്റും പൊതുജനാഭിപ്രായം സൃഷ്ടിച്ചെടുക്കുക എന്ന തന്ത്രപരമായ നീക്കമാണ് നടത്തുന്നത്. 250ഓളം മണ്ഡലങ്ങളിൽ ഓരോന്നിലും ഏകദേശം 700 യോഗങ്ങൾ സംഘടിപ്പിച്ചതായി ആർഎസ്എസ് വൃത്തങ്ങൾ അറിയിച്ചു. ബംഗാളിലെ രാഷ്ട്രീയ സാഹചര്യം ചൂണ്ടിക്കാട്ടിയുള്ള അധികാരമാറ്റമല്ല വോട്ടർമാരോട് ചൂണ്ടിക്കാട്ടപ്പെടുന്നത്. ‘അസ്തിത്വത്തിനായുള്ള പോരാട്ടമായി' ചിത്രീകരിച്ച് ഹിന്ദു വോട്ടുകൾ ഏകീകരിക്കാനുള്ള ഒരു കൃത്യമായ ശ്രമമായാണ് ഇത്തരം യോഗങ്ങൾ പൊതുവെ വിലയിരുത്തപ്പെടുന്നുവെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. 'ഞങ്ങളുടെ പ്രസ്ഥാനം ഒരു രാഷ്ട്രീയ നേട്ടത്തിനും വേണ്ടിയുള്ളതല്ല. ബംഗാളി ഹിന്ദുക്കൾ ഇവിടെ ഒരു അസ്തിത്വ പ്രതിസന്ധി നേരിടുന്നു. നിലനിൽക്കാനും അതിജീവിക്കാനുമുള്ള ഞങ്ങളുടെ പോരാട്ടമാണിത്'ആർ.എസ്.എസ് വക്താവ് ജിഷ്ണു ബോസ് പറഞ്ഞു. Content Highlights: RSS conducted 1.75 lakh small-scale campaign meetings across 250 constituencies., The campaign focuses on 'protecting Bengali Hindus' rather than traditional political rallies Published: 29 Mar 2026, 10:08 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

'ഇത് ബംഗാളി ഹിന്ദുക്കളെ സംരക്ഷിക്കാനുള്ള പോരാട്ടം';ബംഗാളിൽ… | Boolokam