വാഷിങ്ടൺ: ലെബനനിൽ കൂടുതൽ ബോംബാക്രമണം നടത്തുന്നതിൽനിന്ന് ഇസ്രയേലിന് വിലക്കേർപ്പെടുത്തിയതായി പ്രസിഡന്റ് ഡോണാൾഡ് ട്രംപ്. ലെബനനിലെ സംഘർഷം അവസാനിപ്പിക്കുന്നതുമായി ബന്ധപ്പെട്ട സമാധാനചർച്ചകളുമായി ഇറാന് ബന്ധമില്ലെന്നും ട്രംപ് വ്യക്തമാക്കി. To advertise here, "ഇസ്രയേൽ ഇനി ലെബനനിൽ ബോംബാക്രമണം നടത്തില്ല. യുഎസ് ഇസ്രയേലിനെ അതിൽനിന്ന് വിലക്കിയിരിക്കുന്നു. ചെയ്തതൊക്കെ മതി!" ട്രംപ് ഒരു സോഷ്യൽ മീഡിയ പോസ്റ്റിൽ പറഞ്ഞു. ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ ഓഫീസ് ട്രംപിന്റെ പ്രസ്താവനകളോട് പ്രതികരിച്ചില്ല. എന്നാൽ തെക്കൻ ലെബനനിലെ റോക്കറ്റ് ഭീഷണിയെ നേരിടാൻ ഇസ്രയേൽ സൈനികരെ വിന്യസിച്ചിട്ടുണ്ടെന്ന് നെതന്യാഹു പ്രസ്താവിച്ചിരുന്നു. "ഇനിയുള്ള റോക്കറ്റ് ഭീഷണികളെയും ഡ്രോൺ ഭീഷണികളെയും സംബന്ധിച്ച് ഞങ്ങൾ ചില പദ്ധതികളുണ്ട്, അത് ഇവിടെ വിശദീകരിക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല," നെതന്യാഹു പറഞ്ഞു. മാർച്ച് 2 ന് ഹിസ്ബുള്ള വടക്കൻ ഇസ്രയേലിലേക്ക് റോക്കറ്റ് അയച്ചതിനെത്തുടർന്നുണ്ടായ സംഘർഷം അവസാനിപ്പിച്ച്, യുഎസ് പിന്തുണയോടെയുള്ള ഇസ്രയേൽ-ലെബനൻ വെടിനിർത്തൽ വ്യാഴാഴ്ച രാത്രിയോടെ പ്രാബല്യത്തിൽ വന്നു. ഈ ആക്രമണത്തിൽ 2,000 പേർ കൊല്ലപ്പെട്ടതായി ലെബനീസ് അധികൃതർ അറിയിച്ചു. ഇറാൻ ഹോർമുസ് കടലിടുക്ക് വാണിജ്യ കപ്പലുകൾക്കായി വീണ്ടും തുറന്നതായി പ്രഖ്യാപിച്ചതിന് ശേഷം, യുഎസ് ഇറാനുമായി നടത്തുന്ന ഏതൊരു കരാറും ലെബനനെ ബാധിക്കില്ലെന്നും ഹിസ്ബുള്ളയെ വേണ്ട രീതിയിൽ കൈകാര്യം ചെയ്യുമെന്നും ട്രംപ് പറഞ്ഞു. ഹോർമുസ് കടലിടുക്ക് ഇസ്രയേലും ലെബനനും തമ്മിലുള്ള 10 ദിവസത്തെ വെടിനിർത്തൽ കാലയളവിൽ തുറന്നു കൊടുക്കുമെന്ന് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി വ്യക്തമാക്കി. ഇറാൻ യുദ്ധം അവസാനിപ്പിക്കാനുള്ള കരാർ ഉടൻ ഉണ്ടാകുമെന്നും മിക്ക വ്യവസ്ഥകളും ചർച്ച ചെയ്തു കഴിഞ്ഞതായും ട്രംപ് പറഞ്ഞു. ഇറാനിൽ നിന്ന് ആണവ വസ്തുക്കൾ ലഭിക്കുമെന്നും പണം കൈമാറില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 2018 ൽ ഇറാനെ ആണവ പ്രവർത്തനങ്ങളിൽ നിന്ന് നിയന്ത്രിക്കുന്ന 2015 ലെ ആണവ കരാറിൽനിന്ന് യുഎസ് പിന്മാറിയിരുന്നു. ഇറാനെ ആണവായുധങ്ങൾ നേടുന്നതിൽ നിന്ന് തടയുക എന്നതായിരുന്നു യുദ്ധത്തിന്റെ പ്രധാന കാരണം എന്ന് ട്രംപ് പറഞ്ഞിരുന്നു. Content Highlights: Trump officially mandates an end to Israeli airstrikes in Lebanon for 2026., Ceasefire between Israel and Lebanon is currently in effect., Iran's influence on regional peace talks is being sidelined by the US administration., US rejects NATO intervention, maintaining independent control over the regional strategy. Published: 18 Apr 2026, 12:14 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

'ഇനി വേണ്ട', ലെബനനെ ആക്രമിക്കുന്നതിൽ നിന്ന് ഇസ്രയേലിനെ വിലക്കിയതായി ട്രംപ്
M
MathrubhumiSource Link
22 days ago