Lifestyle Des Last Updated: 19 March 2026, 04:50 PM IST ഇതിനകം 65 ലക്ഷത്തിലേറെ പേരാണ് ഇവാന്റെ വൈറല്‍ വീഡിയോ കണ്ടത് വൈറൽ വീഡിയോയിൽ ആൻഡി ഇവാൻസ് | Photos: instagram.com/theaussiebhai വി ദേശികളായ കണ്ടന്റ് ക്രിയേറ്റർമാർ പോസ്റ്റ് ചെയ്യുന്ന ഇന്ത്യയിൽ നിന്നുള്ള വീഡിയോകൾ പലപ്പോഴും വൈറലാകാറുണ്ട്. ഇന്ത്യയെ കുറിച്ച് മോശമായുള്ള കാര്യങ്ങളും നല്ലവശങ്ങളുമെല്ലാം ഇത്തരത്തിൽ സോഷ്യൽ മീഡിയയിൽ എത്തുന്നത് പതിവാണ്. എന്നാൽ ഓസ്‌ട്രേലിയയിൽ നിന്നുള്ള കണ്ടന്റ് ക്രിയേറ്ററായ ആൻഡി ഇവാൻസ് ഗുഡ്ഗാവിൽ നിന്ന് പോസ്റ്റ് ചെയ്ത വീഡിയോ സോഷ്യൽ മീഡിയയിൽ പൊട്ടിച്ചിരിക്കാണ് വഴിതുറന്നത്. To advertise here, ദി ഓസ്സി ഭായ് എന്ന തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ ഇവാൻ 'ഇന്ത്യയിലെ ഏറ്റവും വിലയേറിയ' വാഹനമാണ് കാണിച്ചുതന്നത്. ഗുഡ്ഗാവിലെ റോഡരികിൽ വെച്ചാണ് അദ്ദേഹം സെൽഫി വീഡിയോ ചിത്രീകരിച്ചത്. പാചകവാതക (എൽപിജി) സിലിണ്ടറുകൾ നിറച്ച ചെറു ലോറിയാണ് ഇന്ത്യയിൽ താൻ കണ്ടതിൽ ഏറ്റവും വിലയേറിയ വാഹനമായി ഇവാൻ അവതരിപ്പിച്ചത്. യുഎസ്, ഇസ്രയേൽ-ഇറാൻ യുദ്ധത്തെ തുടർന്ന് എൽപിജി പ്രതിസന്ധിയുണ്ടാകുമെന്ന ആശങ്കയുടെ പശ്ചാത്തലത്തിലാണ് ഇവാന്റെ രസകരമായ വീഡിയോ. 'മൂന്നുവർഷത്തിനിടെ ഇന്ത്യയിൽ ഞാൻ കണ്ടതിൽ ഏറ്റവും വിലയേറിയ വാഹനമാണ് ഇത്. ഇത് നോക്കൂ... എന്റെ ദൈവമേ... വളരെ വിലയേറിയ വാഹനം' -ഇതാണ് ഇവാൻ ചിരിച്ചുകൊണ്ട് വീഡിയോയിൽ പറഞ്ഞത്. ഇതിനകം 65 ലക്ഷത്തിലേറെ പേരാണ് ഇവാന്റെ വൈറൽ വീഡിയോ കണ്ടത്. നിരവധി പേർ വീഡിയോയ്ക്ക് താഴെ കമന്റുകളിട്ടിട്ടുണ്ട്. 'ഈ വാഹനത്തിന്റെ ഡ്രൈവർക്ക് ഇസഡ് ക്ലാസ് സുരക്ഷ വേണം' എന്നാണ് ഒരാൾ കമന്റിട്ടത്. 'ഇന്ത്യക്കാരെക്കാൾ നന്നായി ഇന്ത്യൻ കണ്ടന്റുകളുണ്ടാക്കുന്നയാൾ' എന്നാണ് മറ്റൊരു കമന്റ്. 'എല്ലാ ഇന്ത്യൻ രക്ഷിതാക്കളുടേയും സ്വപ്‌നത്തിലെ മരുമകൻ' എന്ന് ഇനിയൊരാൾ കുറിച്ചു. Content Highlights: Andy Evans, popularly known as 'The Aussie Bhai' on Instagram, has left netizens in splits with his latest video from Gurgaon. Pointing at a small truck loaded with LPG cylinders, he jokingly called it the "most expensive vehicle" he has seen in India, subtly referencing global concerns over fuel prices due to international conflicts. The video has already garnered over 65 lakh views. Published: 19 Mar 2026, 04:50 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

'ഇന്ത്യയിലെ ഏറ്റവും വിലയേറിയ വാഹനം ഇതാ ഗുഡ്ഗാവിൽ'; ചിരി പടർത്തി ഓസ്‌ട്രേലിയൻ യുവാവിന്റെ വീഡിയോ
M
MathrubhumiSource Link
about 2 months ago