'ഇന്ത്യയിലെ ഒരു മാസത്തെ ശമ്പളം ഇവിടെ നിന്ന് ഒറ്റ ദിവസംകൊണ്ട് കിട്ടും'-വീഡിയോ പങ്കുവെച്ച് യുവാവ്

'ഇന്ത്യയിലെ ഒരു മാസത്തെ ശമ്പളം ഇവിടെ നിന്ന് ഒറ്റ ദിവസംകൊണ്ട് കിട്ടും'-വീഡിയോ പങ്കുവെച്ച് യുവാവ്

വി ദേശജീവിതത്തെ കുറിച്ചും വരുമാനത്തെ കുറിച്ചും സോഷ്യൽ മീഡിയയിൽ വീഡിയോ പങ്കുവെച്ച് ഇന്ത്യൻ യുവാവ്. ഓസ്‌ട്രേലിയയിൽ ജോലി ചെയ്യുന്ന രവീന്ദർ എന്ന യുവാവാണ് വിദേശത്തെ വരുമാനത്തെ കുറിച്ച് വീഡിയോയിൽ പറയുന്നത്. ഇന്ത്യയിലെ വരുമാനവുമായി താരതമ്യപ്പെടുത്തിയാണ് രവീന്ദറിന്റെ വീഡിയോ. To advertise here, ഇന്ത്യയിലെ ഒരു മാസത്തെ ശമ്പളം ഓസ്‌ട്രേലിയയിൽ ഒരു ദിവസം കൊണ്ട് ലഭിക്കുമെന്നും അതിന് കഠിനധ്വാനം ചെയ്യണമെന്നും അദ്ദേഹം. ഏകദേശം 35000 മുതൽ 40000 രൂപ വരെ (650-700 ഡോളർ) ഒരു ദിവസം സമ്പാദിക്കുന്നുണ്ടെന്നും രവീന്ദർ കൂട്ടിച്ചേർത്തു. 'ഒരു ദിവസത്തെ വരുമാനംകൊണ്ട് എനിക്ക് ഒരു മാസത്തേക്കുള്ള പലവ്യഞ്ജനങ്ങൾ വങ്ങാൻ കഴിയും. രാവിലെ ഏഴ് മണിക്ക് തുടങ്ങി രാത്രി 12 മണി വരെ നീളുന്ന കഠിനമായ ജോലിത്തിരക്കാണെങ്കിലും മാതാപിതാക്കളുടെ കഷ്ടപ്പാടുകൾ മുന്നിൽ ഇതൊന്നുമില്ല'-രവീന്ദർ പറയുന്നു. 'അതുകൊണ്ട്, ഞാൻ പറയുന്ന ഒരു കാര്യം നിങ്ങളുടെ വീടുകളിൽ നിന്ന് പുറത്തുവരിക, ഏതെങ്കിലും വിദേശ രാജ്യത്തേക്ക് പോകുക, കഠിനാധ്വാനം ചെയ്യുക, നമ്മൾ ജനിച്ച ദാരിദ്ര്യത്തിൽ നിന്ന് മോചനം നേടുക. ഇന്ന്, എന്റെ മാതാപിതാക്കളേക്കാൾ കൂടുതൽ ഞാൻ സമ്പാദിക്കാൻ തുടങ്ങിയിരിക്കുന്ന. പക്ഷേ, അവരെപ്പോലെ കഠിനാധ്വാനം ചെയ്യാൻ എനിക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല. അവർ സഹിച്ച കഷ്ടപ്പാടുകൾ താങ്ങാൻ എനിക്ക് ഒരിക്കലും കഴിഞ്ഞെന്ന് വരില്ല'-അദ്ദേഹം കൂട്ടിച്ചേർത്തു. ഈ വീഡിയോയ്ക്ക് താഴെ ഒട്ടേറെപ്പേരാണ് കമന്റ് ചെയ്തത്. വിദേശത്ത് ഉയർന്ന ജീവിതച്ചെലവും നികുതിയുമാണെന്നാണ് മിക്കവരും കമന്റ് ചെയ്തത്. വിദേശത്ത് നിന്ന് ലഭിക്കുന്ന വരുമാനം ചെലവുകൾക്ക് തന്നെ തികയാറില്ലെന്നും ചിലർ കമന്റ് ചെയ്തിട്ടുണ്ട്. രവീന്ദറിന്റെ കഠിനധ്വാനത്തെ അഭിനന്ദിച്ചും കമന്റുകളുണ്ട്. 'ഓരോരുത്തരുടെയും യാത്ര വ്യത്യസ്തമാണ്, എല്ലാവർക്കും ഈ ജീവിതശൈലി പിന്തുടരാനാകില്ല. മാതാപിതാക്കളുടെ കഷ്ടപ്പാടുകളുമായി ഒരിക്കലും താരതമ്യപ്പെടുത്താനാവില്ല. അതിൽ അദ്ദേഹം പറഞ്ഞത് ശരിയാണ്.'-എന്നായിരുന്നു ഒരു കമന്റ്. Content Highlights: Comparison of daily Australian wages versus monthly Indian salary expectations., Insight into the high-intensity work culture of Indian migrants abroad. Balancing high income with the reality of living expenses and taxes. Published: 18 Apr 2026, 10:54 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

'ഇന്ത്യയിലെ ഒരു മാസത്തെ ശമ്പളം ഇവിടെ നിന്ന് ഒറ്റ ദിവസംകൊണ്ട… | Boolokam