ത ന്റെ പുതിയ ചിത്രമായ 'മാ ഇന്റി ബംഗാര'ത്തിന്റെ പ്രൊമോഷന്റെ ഭാഗമായുള്ള ഫോട്ടോഷൂട്ടിന് തെലുങ്ക് കലാകാരൻ സത്തിരാജു ലക്ഷ്മിനാരാണയണയുടെ ‘ബാപ്പു ബൊമ്മ’ ചിത്രങ്ങൾ നടി സാമന്ത റൂത്ത് പ്രഭു മാതൃകയാക്കിയിരുന്നു. ബാപ്പു ബൊമ്മ ചിത്രങ്ങളെപ്പോലെ സാരി ധരിച്ചായിരുന്നു ഫോട്ടോഷൂട്ട്. To advertise here, പച്ച ബോർഡറോട് കൂടിയ ലളിതമായ മഞ്ഞ കോട്ടൺ കസവ് സാരിയാണ് സാമന്ത തിരഞ്ഞെടുത്തത്. ഇതിനൊപ്പം പച്ച ബ്ലൗസും ലളിതമായ ആഭരണങ്ങളും അണിഞ്ഞു. മിനിമൽ മേക്കപ്പാണ് ചെയ്തത്. 'ലാളിത്യത്തെ അവസ്മരണീയമാക്കിയ കലാകാരനുള്ള ആദരവോട് കൂടി ഒരുക്കിയ ബാപ്പു ബൊമ്മ ഫോട്ടോഷൂട്ട്' എന്ന ക്യാപ്ഷനും സാമന്ത ചിത്രങ്ങൾക്ക് നൽകിയിരുന്നു. ഇതിന് താഴെ സാമന്തയുടെ സുഹൃത്തും നടിയുമായ കല്യാണി പ്രിയദർശൻ പങ്കുവെച്ച കമന്റും സോഷ്യൽ മീഡിയയിൽ ചർച്ചയായി. അമ്മ ലിസി അഭിനയിക്കുന്ന കാലത്തെ ഫോട്ടോകളാണ് ഈ ചിത്രങ്ങൾ ഓർമിപ്പിക്കുന്നത് എന്നായിരുന്നു കല്യാണിയുടെ കമന്റ്. Content Highlights: Samantha Ruth Prabhu promotes 'Maa Inti Bangaaram' in a traditional yellow cotton kasavu saree..kalyani priyadarshans comment Published: 19 Mar 2026, 01:39 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

'ഈ ചിത്രങ്ങൾ കണ്ടപ്പോൾ അമ്മയുടെ പഴയ ഫോട്ടോകൾ ഓർമ വന്നു'-സാമന്തയോട് കല്യാണി പ്രിയദർശൻ
M
MathrubhumiSource Link
about 2 months ago