'ഈ വിഡ്ഢിത്തത്തിന് ഞാനില്ല'; അഭിനയിക്കാൻ അവസരത്തിനായി നിർമാതാവ് ജാതകം ചോദിച്ചുവെന്ന് നടി ഫലഖ് നാസ്

'ഈ വിഡ്ഢിത്തത്തിന് ഞാനില്ല'; അഭിനയിക്കാൻ അവസരത്തിനായി നിർമാതാവ് ജാതകം ചോദിച്ചുവെന്ന് നടി ഫലഖ് നാസ്

M
MathrubhumiSource Link
Entertainment Desk Last Updated: 15 March 2026, 09:01 PM IST ഇതുകൊണ്ടാണ് നല്ല അഭിനേതാക്കൾ വിട്ടുനിൽക്കുന്നതെന്നാണ് താൻ കരുതുന്നതെന്നും അവർ പറഞ്ഞു ഫലഖ് നാസ് | Photos: instagram.com/falaqnaazz ടെലിവിഷൻ ഷോയിൽ അഭിനയിക്കാൻ അവസരം ലഭിക്കാനായി നിർമാതാവ് തന്റെ ജാതകം ആവശ്യപ്പെട്ടുവെന്ന് നടി ഫലഖ് നാസ്. ഇത്തരം രീതികളെ രൂക്ഷമായി വിമർശിച്ച ഫലഖ്, ഇത് തന്നെ ഉത്കണ്ഠാകുലയാക്കിയെന്നും പറഞ്ഞു. ബിഗ് ബോസ് ഒടിടി സീസൺ 2-ലെ മത്സരാർഥിയായിരുന്നു ഫലഖ്. അതേസമയം ജാതകം ആവശ്യപ്പെട്ട നിർമാതാവിന്റെ പേര് അവർ വെളിപ്പെടുത്തിയിട്ടില്ല. To advertise here, 'മുൻകാലങ്ങളിൽ ഇൻഡസ്ട്രിയിൽ നിങ്ങളുടെ കഴിവും അഭിനയപാടവവും അടിസ്ഥാനമാക്കിയാണ് നിങ്ങൾക്ക് ജോലി ലഭിച്ചിരുന്നത്. പിന്നെ അത് മാറി, ഇൻസ്റ്റഗ്രാമിൽ എത്രപേർ നിങ്ങളെ ഫോളോ ചെയ്യുന്നു എന്നതായി ജോലിക്കുള്ള മാനദണ്ഡം. ഇപ്പോൾ ഇതാ പുതിയ യുഗം ആരംഭിച്ചിരിക്കുകയാണ്. ഇന്ന് നിങ്ങളുടെ ജാതകം നോക്കിയാണ് ആളുകൾ നിങ്ങൾക്ക് ജോലി തരുന്നത്.' -ഫലഖ് നാസ് പറഞ്ഞു. 'എനിക്ക് ഇന്നലെ ഒരു കോൾ വന്നു. ആ പ്രൊഡക്ഷൻ ഹൗസിന്റെ പേര് ഞാൻ പറയില്ല. വളരെ പഴയതുമല്ല, എന്നാൽ പുതിയതുമല്ല. ചാനലിൽ ഒരു ഷോ വരുന്നുണ്ടെന്ന് അവർ എന്നോട് പറഞ്ഞു. കഥാപാത്രത്തെ കുറിച്ചും അവർ വിശദീകരിച്ചു. 'വളരെ നല്ലത്, അടുത്തത് എന്താണ്?' എന്ന് ഞാൻ ചോദിച്ചു. സാധാരണഗതിയിൽ ലുക്ക് ടെസ്‌റ്റോ മോക്ക് ടെസ്‌റ്റോ അല്ലെങ്കിൽ ഒഡിഷനോ ഉണ്ടാകും. എന്നാൽ അവരെന്നോട് ഞാൻ ജനന തിയ്യതി, ജനിച്ച സമയം, ജനിച്ച സ്ഥലം എന്നിവ ചോദിച്ചു.'-ഫലഖ് നാസ് തുടർന്നു. 'ഞാൻ കഴിഞ്ഞ 15 വർഷമായി ഇൻഡസ്ട്രിയിൽ ജോലി ചെയ്യുന്നു. എന്റെ കഴിവ്, അഭിനയശേഷി എന്നിവയെല്ലാം പരിഗണിച്ചാണ് എനിക്ക് ജോലി ലഭിച്ചിരുന്നത്. അല്ലാതെ എന്റെ ജാതകം കാരണമല്ല. അതിനാൽ ഞാൻ അവരുടെ ഓഫർ സ്വീകരിച്ചില്ല. എന്നാൽ ഇന്നലെ മുതൽ ഞാൻ വളരെയധികം ദേഷ്യത്തിലാണ്. ഇത്രയധികം ജോലി ചെയ്തിട്ടും ഈ അവസ്ഥ വന്നുവെന്ന് തോന്നിപ്പോയി. പഴയകാല അഭിനേതാക്കളും നല്ല അഭിനേതാക്കളും ഇപ്പോൾ അഭിനയത്തിൽ നിന്ന് വിട്ടുനിൽക്കാൻ കാരണം ഇതാണെന്ന് എനിക്ക് തോന്നി. കാരണം, ഞങ്ങൾ ഇത്തരം അസംബന്ധങ്ങൾ അംഗീകരിക്കില്ല. ഈ അസംബന്ധത്തിന്റെ ഭാഗമാകാൻ ഞാനില്ല.' -ഫലഖ് നാസ് പറഞ്ഞു. Content Highlights: Actress and Bigg Boss OTT 2 contestant Falak Naaz shared her frustration after a production house reportedly asked for her horoscope and birth details for a television role instead of conducting a standard acting audition. Published: 15 Mar 2026, 09:01 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

'ഈ വിഡ്ഢിത്തത്തിന് ഞാനില്ല'; അഭിനയിക്കാൻ അവസരത്തിനായി നിർമാ… | Boolokam