Lifestyle Desk Last Updated: 18 April 2026, 05:23 PM IST കോലി ചിത്രം ലൈക്ക് ചെയ്തത് മനഃപൂർവമായിരിക്കില്ല എന്നും ലിസ്‌ലാസ് പറയുന്നു ലിസ്‌ലാസ്, വിരാട് കോലി | Photos: instagram, PTI ഇ ന്ത്യൻ ക്രിക്കറ്റ് താരം വിരാട് കോലിയുടെ ഒറ്റ ലൈക്കിലൂടെ വാർത്തകളിൽ നിറഞ്ഞ ജർമൻ-ദക്ഷിണാഫ്രിക്കൻ ഗായികയും ട്രാവൽ വ്‌ളോഗറുമാണ് ലിസ്‌ലാസ്. വിരാട് കോലി ലിസ്‌ലാസിന്റെ ചിത്രം ലൈക്ക് ചെയ്തതും പിന്നീട് അൺലൈക്ക് ചെയ്തതും സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായി. ആരാധകരാണ് കോലിയുടെ ലൈക്കും അൺലൈക്കും കണ്ടുപിടിച്ചത്. സംഭവം വലിയ വാർത്തയായതോടെ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് ലിസ്‌ലാസ്. To advertise here, കോലിയുടെ ലൈക്കും പിന്നീടുള്ള വാർത്തകളും കണ്ട് തുടക്കത്തിൽ സന്തോഷം തോന്നിയെങ്കിലും അത് കൈവിട്ടരീതിയിൽ വളരുന്നത് കണ്ട് അസ്വസ്ഥത തോന്നിയെന്ന് ലിസ്‌ലാസ് പറയുന്നു. എങ്ങനെയാണ് ആളുകൾ ഇത് കണ്ടുപിടിച്ചതെന്നതിലും ഇത് വാർത്തയായതിലും അവർ ആശ്ചര്യം പ്രകടിപ്പിച്ചു. കോലിയെ പോലെയൊരാൾ തന്നെ പിന്തുണയ്ക്കുന്നതിൽ വലിയ സന്തോഷമുണ്ടെന്നും ലിസ്‌ലാസ് പറഞ്ഞു. ഹിന്ദുസ്ഥാൻ ടൈംസിനോടാണ് അവർ ഇക്കാര്യങ്ങൾ പറഞ്ഞത്. Also Read: വിരാട് കോലി ഇൻസ്റ്റഗ്രാം ചിത്രം ലൈക്ക് ചെയ്തതിൽ മൗനം വെടിഞ്ഞ് അവ്‌നീത് കൗർ; 'ഒരിക്കലും മറക്കില്ല’ 'ഉറക്കമുണർന്ന് നോക്കുമ്പോൾ വാർത്തകളിൽ നിറയെ എന്നെയാണ് കാണുന്നത്. അത് ഭ്രാന്തമായിരുന്നു. അദ്ദേഹം (കോലി) എപ്പോഴാണ് ആ ചിത്രം ലൈക്ക് ചെയ്തതെന്ന് പോലും എനിക്കറിയില്ല. വാർത്തകളിലൂടെയാണ് ഞാൻ ആ കാര്യം അറിഞ്ഞത്. പലയിടങ്ങളിലായി എന്നെ കുറിച്ച് പ്രസിദ്ധീകരിച്ച വാർത്തകൾ ഒട്ടേറെ പേർ എനിക്ക് ഡിഎം ചെയ്തു. നിരവധി പേരാണ് ഇന്നെനിക്ക് മെസേജ് അയച്ചത്. ആളുകൾ ഇതേക്കുറിച്ച് അത്യാവേശത്തിലാണ്.' -ലിസ്‌ലാസ് പറഞ്ഞു. Don’t Miss: വിരാട് കോലിയേയും അനുഷ്‌കാ ശർമയേയും ന്യൂസിലാൻഡിലെ കഫേയിൽ നിന്ന് പുറത്താക്കി; കാരണം…. 'എനിക്ക് അദ്ദേഹത്തോട് സഹതാപം തോന്നുന്നു. അദ്ദേഹത്തെ പോലെയൊരാൾ എന്റെ ചിത്രം ലൈക്ക് ചെയ്തതിൽ ഞാൻ വളരെ സന്തോഷിച്ചിരുന്നു. പക്ഷേ പിന്നീട് അദ്ദേഹം അത് അൺലൈക്ക് ചെയ്തു. എനിക്ക് അദ്ദേഹത്തെ കുറിച്ചോർത്ത് അൽപ്പം വിഷമം തോന്നി. ആളുകൾ എങ്ങനെയാണ് ഇതെല്ലാം ശ്രദ്ധിക്കുന്നത്? എങ്ങനെയാണ് അവർ ഇത് വലിയ വാർത്തയാക്കുന്നത്? അദ്ദേഹം അത് മനഃപൂർവം ചെയ്തതായിരിക്കില്ല. എങ്കിലും അതെനിക്ക് സന്തോഷമേകുന്നു.' -ലിസ്‌ലാസ് തുടർന്നു.. ഒറ്റദിവസം കൊണ്ട് വൈറലായതിന് പിന്നാലെ തന്നെ തേടി പല അവസരങ്ങളും വരുന്നുണ്ടെന്നും അവർ കൂട്ടിച്ചേർത്തു. എന്നാൽ സമയമെടുത്ത് മാത്രമേ തീരുമാനമെടുക്കൂ. സംഗീതവും വ്‌ളോഗിങ്ങുമാണ് തന്റെ പാഷൻ. ഇന്ത്യയിൽ പാടാൻ അവസരം ലഭിച്ചാൽ തീർച്ചയായും പോകുമെന്നും ലിസ്‌ലാസ് കൂട്ടിച്ചേർത്തു. Content Highlights: German-South African singer Lizlase expressed shock and sympathy for Virat Kohli after fans noticed him liking and then unliking her photo. She mentioned feeling happy about his support but was stunned by the intense media scrutiny. Published: 18 Apr 2026, 05:23 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

'എനിക്ക് അദ്ദേഹത്തോട് സഹതാപം തോന്നുന്നു'; വിരാട് കോലിയുടെ ‘ലൈക്കി’ൽ പ്രതികരണവുമായി ഗായിക ലിസ്‌ലാസ്
M
MathrubhumiSource Link
21 days ago