'എന്താണീ ഡീൽ, മനസിലാകുന്നില്ല; കോൺഗ്രസിന് ഒരു ഉളുപ്പുമില്ല, നാളെ ധർമടത്തെക്കുറിച്ചും പറയുമോ'

'എന്താണീ ഡീൽ, മനസിലാകുന്നില്ല; കോൺഗ്രസിന് ഒരു ഉളുപ്പുമില്ല, നാളെ ധർമടത്തെക്കുറിച്ചും പറയുമോ'

M
MathrubhumiSource Link
ഇടുക്കി: സിപിഎം-ബിജെപി ഡീൽ എന്ന കോൺഗ്രസ് ആരോപണത്തിനെതിരേ കോ-ലീ-ബീ സഖ്യം എന്ന ആരോപണം ആവർത്തിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ആർഎസ്എസുമായി കൂട്ടുകൂടുന്ന പാർട്ടിയാണ് കോൺഗ്രസെന്നും അതിൽ കോൺഗ്രസിന് ഒരു ഉളുപ്പുമില്ലെന്നും അദ്ദേഹം പറഞ്ഞു. To advertise here, 'എല്ലാ മണ്ഡലങ്ങളിലും ഡീൽ ആണെന്നാണ് പ്രതിപക്ഷ നേതാവ് പറയുന്നത്. ഇനി നാളെ ധർമടം മണ്ഡലത്തെക്കുറിച്ചും പറയുമോന്ന് എനിക്കറിയില്ല. എന്താണിപ്പോൾ ഡീൽ എന്ന് പറയുന്നതിന്റെ അർഥം. എനിക്ക് എത്ര ആലോചിച്ചിട്ടും മനസിലാകുന്നില്ല. ഒരുമുസ്ലീം നാമധാരിയാണ് പാലക്കാട് എൽഡിഎഫ് സ്ഥാനാർഥി. അതുകൊണ്ടാണോ ഡീൽ എന്ന് പറയുന്നത്. 1996-ൽ പാലക്കാട് മണ്ഡലത്തിൽ എൽഡിഎഫ് ജയിച്ചിരുന്നു. ആരായിരുന്നു അന്ന് സ്ഥാനാർഥി, നൗഷാദ്. അദ്ദേഹവും മുസ്ലീം നാമധാരിയാണല്ലോ’, പിണറായി പറഞ്ഞു. എന്ത് അസംബന്ധവും എഴുന്നള്ളിക്കാൻ പ്രതിപക്ഷത്തിന് ഒരുപ്രയാസവുമില്ല. അങ്ങനെ എഴുന്നള്ളിക്കുന്നത് ഇതിന്റെ ഭാഗമായി കച്ചവടം നടത്താനാണ്. 91-ൽ പാലക്കാട് പാർലമെന്റ് തിരഞ്ഞെടുപ്പിൽ ആരെയായിരുന്നു കോൺഗ്രസ് സ്ഥാനാർഥിയാക്കിയത്? കോൺഗ്രസിന്റെ സ്ഥാനാർഥിയായിരുന്നോ അവിടെ? കോൺഗ്രസിനും ആർഎസ്എസിനും എല്ലാം ഒരേസ്ഥാനാർഥിയായിരുന്നില്ലേ, ആർഎസ്എസിന്റെ ജില്ലാ കാര്യവാഹക്. ഓർമയില്ലേ? അത്ര പച്ചയായി ആർഎസ്എസുമായി പണ്ടേ കൂട്ടുകൂടുന്നവരാണ് ഈ പ്രതിപക്ഷ നേതാവിന്റെ പാർട്ടി. ഒരു നാണവും ഉളുപ്പുമില്ലാതെ അത് ചെയ്തവരാണ്. ഓർമയില്ലേ കോ-ലീ-ബിയുടെ കാര്യം. പട്ടാമ്പിയിൽ ഇഎംഎസിനെ പരാജയപ്പെടുത്താനായി ആർഎസ്എസ് പറന്നിറങ്ങിയില്ലേ. ജനസംഘത്തിന്റെ നേതാവ് വന്നത് കോൺഗ്രസ് സ്ഥാനാർഥിയെ ജയിപ്പിക്കാനല്ലേ. കോ-ലീ-ബി സഖ്യം വടകരയിലും ബേപ്പൂരിലും കൃത്യമായ ധാരണയല്ലേ ഉണ്ടാക്കിയത്. ആ കരാർ പൊതുവേ അംഗീകരിക്കപ്പെട്ടതല്ലേ. ആർഎസ്എസിന്റെ നേതാവായ കെ.ജി. മാരാർ എഴുതിവെച്ചല്ലേ ആ കാര്യങ്ങൾ. ബിജെപിക്കകത്ത് എന്തെല്ലാംപ്രശ്‌നങ്ങളുണ്ടായി'', മുഖ്യമന്ത്രി പറഞ്ഞു. Content Highlights: CM Pinarayi Vijayan denies CPM-BJP deal allegations., Highlights the historical 'Co-Le-Bi' alliance between Congress and RSS., Questions the credibility of the opposition's claims regarding Palakkad constituency., Refers to past elections where Congress and RSS collaborated against the Left. Published: 24 Mar 2026, 12:17 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

'എന്താണീ ഡീൽ, മനസിലാകുന്നില്ല; കോൺഗ്രസിന് ഒരു ഉളുപ്പുമില്ല,… | Boolokam