കൊച്ചി: കോൺഗ്രസ് നേതാവ് രമേശ് ചെന്നിതല മത്സ്യത്തൊഴിലാളികളെ അപമാനിച്ചെന്ന് ഡൽഹിയിലെ കേരളത്തിന്റെ പ്രത്യേക പ്രതിനിധിയായ കെ.വി. തോമസ്. തിരഞ്ഞെടുപ്പ് പ്രചരണത്തിനിടെ എറണാകുളം മാർക്കറ്റിലെത്തിയ ചെന്നിത്തല 'ഇതിലേതാ തിരുത' എന്ന് ചോദിക്കുകയും ഇതിനുപിന്നാലെ കോൺഗ്രസ് നേതാക്കളും പ്രവർത്തകരും കൂട്ടത്തോടെ ചിരിക്കുന്നതുമായ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. ഇതിനുപിന്നാലെയാണ് രമേശ് ചെന്നിത്തലക്കെതിരേ കെ.വി. തോമസ് ഫെയ്‌സ്ബുക്കിലൂടെ പ്രതികരിച്ചത്. മത്സ്യത്തൊഴിലാളി സമൂഹത്തെ അപമാനിക്കുന്ന പരാമർശമാണ് ചെന്നിത്തല നടത്തിയതെന്നാണ് കെ.വി. തോമസിന്റെ ആരോപണം. To advertise here, ''പ്രളയദുരന്ത നാളുകളിൽ സ്വന്തം ജീവൻ പോലും പണയംവെച്ച് കേരളത്തെ രക്ഷിച്ച നമ്മുടെ മത്സ്യതൊഴിലാളി സമൂഹത്തെ അപമാനിക്കുന്ന തരത്തിലുള്ള പരാമർശമാണ് രമേശ് ചെന്നിത്തല നടത്തിയിരിക്കുന്നത്. ഞാൻതന്നെ മത്സ്യതൊഴിലാളി വിഭാഗത്തിൽ നിന്നുള്ള ആളാണ്. അതുകൊണ്ടുതന്നെ ''തിരുതത്തോമ'' എന്ന് വിളിച്ചതിനെ ഞാൻ വ്യക്തിപരമായി അപമാനമായി കാണുന്നില്ല. പക്ഷേ, അതിലൂടെ ഒരു മുഴുവൻ സമൂഹത്തെ താഴ്ത്തിക്കാണിക്കുന്ന മനോഭാവമാണ് പുറത്തുവന്നിരിക്കുന്നത്. മത്സ്യത്തൊഴിലാളികൾ അധമരാണെന്ന് കരുതുന്ന ഒരു ജാതിബോധം അദ്ദേഹത്തിന്റെ മനസ്സിൽ ഇപ്പോഴും ജീവിച്ചിരിപ്പുണ്ടെന്നതിന്റെ തെളിവാണ് ഇത്തരം പ്രസ്താവനകൾ. കേരളത്തിന്റെ മുഖ്യമന്ത്രിയാകാൻ കുപ്പായം തയ്ച്ചുവെച്ച ഒരാളിൽ നിന്നാണ് ഇത്തരമൊരു സാമൂഹിക അവഹേളനം വരുന്നത് എന്നത് ദൗർഭാഗ്യകരമാണ്. നാനാത്വത്തിൽ ഏകത്വം വിശ്വസിക്കുന്ന മതനിരപേക്ഷ കേരളം ഇത്തരം മനോഭാവങ്ങളെ ഒരിക്കലും വെച്ചുപൊറുപ്പിക്കില്ല. ജനങ്ങളെ അപമാനിക്കുന്നവർക്കുള്ള മറുപടി ജനാധിപത്യ വഴിയിലൂടെ തന്നെ ജനങ്ങൾ ഈ തെരഞ്ഞെടുപ്പിൽ നൽകും'', കെ.വി. തോമസ് ഫെയ്‌സ്ബുക്കിൽ കുറിച്ചു. [object Object] Content Highlights: Ramesh Chennithala caught on camera making controversial remarks about fishermen at Ernakulam market., KV Thomas alleges the remarks reflect an elitist caste-based mindset., The incident sparked outrage over the perceived disrespect toward the community that rescued Kerala during floods., KV Thomas emphasizes that the secular Kerala public will respond through the democratic election process. Published: 30 Mar 2026, 08:51 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

'എന്നെ തിരുതത്തോമ എന്ന് വിളിച്ചത് അപമാനമായി കാണുന്നില്ല; ചെന്നിത്തല മത്സ്യത്തൊഴിലാളികളെ അപമാനിച്ചു'
M
MathrubhumiSource Link
about 1 month ago