'എന്റെ കല്ലേലി അപ്പൂപ്പനാണേ സത്യം,എനിക്കെതിരെ അത്തരമൊരു കേസില്ല';പൊട്ടിക്കരഞ്ഞ് അടൂരിലെ UDFസ്ഥാനാർഥി

'എന്റെ കല്ലേലി അപ്പൂപ്പനാണേ സത്യം,എനിക്കെതിരെ അത്തരമൊരു കേസില്ല';പൊട്ടിക്കരഞ്ഞ് അടൂരിലെ UDFസ്ഥാനാർഥി

M
MathrubhumiSource Link
അടൂർ: വ്യക്തിഹത്യ ചെയ്യാനും ഇല്ലായ്മ ചെയ്യാനും എൽഡിഎഫ് ശ്രമിക്കുന്നുവെന്നാരോപിച്ച് അടൂരിലെ യുഡിഎഫ് സ്ഥാനാർഥി സി.വി.ശാന്തകുമാർ മാധ്യമങ്ങൾക്ക് മുന്നിൽ പൊട്ടിക്കരഞ്ഞു. തനിക്കെതിരെ വ്യാജ നോട്ടീസ് പ്രചരിപ്പിക്കുന്നെന്ന് ആരോപിച്ച് പരാതി നൽകിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ശാന്തകുമാർ. ലഘുലേഖ വിതരണം ചെയ്തതുമായി ബന്ധപ്പെട്ട് നാലുപേരെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ശാന്തകുമാർ കൊലപാതക കേസിലെ പ്രതിയാണെന്നടക്കമുള്ള ആരോപണമാണ് ലഘുലേഖയിൽ ഉണ്ടായിരുന്നതെന്നാണ് വിവരം. To advertise here, വ്യക്തിഹത്യ ചെയ്യാനും ഇല്ലായ്മ ചെയ്യാനുമാണ് ശ്രമിക്കുന്നത്. ഞാനൊരിക്കലും പ്രതിയായിട്ടില്ല. എന്റെ ജീവന് ഭീഷണിയുണ്ട്. കോൺഗ്രസ് പ്രവർത്തകർ മാത്രമാണ് എനിക്ക് ആശ്രയിക്കാവുന്നത്. എന്റെ മൃതദേഹമായിരിക്കും ഇവിടെ നിന്ന് കൊണ്ടുപോകുന്നത്. വിശ്വസിക്കുന്ന കല്ലേലി അപ്പൂപ്പനാണേ സത്യം. എനിക്കെതിരെ ഇങ്ങനെയൊരു കേസില്ല. എനിക്ക് അങ്ങനെയാകാനും കഴിയില്ല. എന്നെ എന്തിനാണ് ഇങ്ങനെ വേട്ടയാടുന്നത്' ശാന്തകുമാർ വിങ്ങിപ്പൊട്ടി... എം.സി. കണ്ണനെ ഇല്ലാതാക്കിയതുപോലെ തന്നേയും ഇല്ലാതാക്കാൻ ശ്രമിക്കുകയാണെന്ന് ശാന്തകുമാർ ആരോപിച്ചു. തിരഞ്ഞെടുപ്പ് എന്നത് ജനാധിപത്യപരമായ ഒന്നാണെന്നും ആര് ജയിക്കണമെന്നും തോൽക്കണമെന്നും ജനങ്ങൾ തീരുമാനിക്കട്ടെ എന്ന് പറഞ്ഞുകൊണ്ട് അദ്ദേഹം മാധ്യമങ്ങൾക്ക് മുൻപിൽ പൊട്ടിക്കരഞ്ഞു. താൻ ഒരു 'കെട്ടിയിറക്കിയ' സ്ഥാനാർത്ഥിയല്ലെന്ന് അദ്ദേഹം വ്യക്തമാക്കി. തനിക്കെതിരെ ക്രിമിനൽ കേസുകൾ ഉണ്ടെന്ന് തെളിയിച്ചാൽ ആ നിമിഷം സ്ഥാനാർത്ഥിത്വം പിൻവലിക്കാൻ തയ്യാറാണെന്നും അദ്ദേഹം വെല്ലുവിളിച്ചു. തിരഞ്ഞെടുപ്പിന്റെ അവസാന ദിവസം വോട്ടർമാരെ സ്വാധീനിക്കാനായി എൽ.ഡി.എഫ് വ്യാജ നോട്ടീസുകൾ ഇറക്കുകയാണെന്ന് യു.ഡി.എഫ് ആരോപിച്ചു. നോട്ടീസ് വിതരണം ചെയ്തതുമായി ബന്ധപ്പെട്ട് രണ്ട് സി.പി.ഐ പ്രവർത്തകരെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നെങ്കിലും എൽ.ഡി.എഫ് പ്രതിഷേധത്തെ തുടർന്ന് അവരെ വിട്ടയച്ചിരുന്നു. എന്നാൽ നോട്ടീസ് ഇറക്കിയതിൽ തങ്ങൾക്ക് പങ്കില്ലെന്നാണ് സി.പി.ഐ ജില്ലാ സെക്രട്ടറി വ്യക്തമാക്കി. Content Highlights: UDF candidate CV Santhakumar alleges LDF is running a smear campaign., Fake notices claiming criminal history were distributed in Adoor Published: 08 Apr 2026, 02:16 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

'എന്റെ കല്ലേലി അപ്പൂപ്പനാണേ സത്യം,എനിക്കെതിരെ അത്തരമൊരു കേസ… | Boolokam