'എന്റെ വീട് ' ഒരു നിശ്ശബ്ദവിപ്ളവം -പി.സി.വിഷ്ണുനാഥ്

'എന്റെ വീട് ' ഒരു നിശ്ശബ്ദവിപ്ളവം -പി.സി.വിഷ്ണുനാഥ്

M
MathrubhumiSource Link
കൊല്ലം :മാതൃഭൂമി ചിറ്റിലപ്പിള്ളി ഫൗണ്ടേഷനുമായി ചേർന്നു നടപ്പാക്കിയ ‘എന്റെ വീട്’ പദ്ധതി ഒരു സാമൂഹികവിപ്ളവമാണെന്ന് പി.സി. വിഷ്ണുനാഥ് എം.എൽ.എ. പറഞ്ഞു. മാതൃഭൂമിയുടെ 103-ാംപിറന്നാൾ ആഘോഷവും 21 കുടുംബങ്ങൾക്കുള്ള വീടിന്റെ താക്കോൽദാനവും കൊല്ലം ഓഫീസിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. To advertise here, ജനപ്രതിനിധിയെന്നനിലയിൽ നാടിന്റെ നാനാഭാഗങ്ങളിലൂടെ സഞ്ചരിക്കുമ്പോൾ വീടില്ലാത്തവരുടെ സങ്കടം തേടിയെത്താറുണ്ട്. നമുക്കു ചെയ്യാവുന്ന സഹായത്തിന്‌ പരിമിതിയുണ്ട്. സർക്കാർ പദ്ധതികൾ പലപ്പോഴും എത്തേണ്ടിടത്ത് എത്താറില്ല. തികച്ചും അർഹരായവരെ കണ്ടെത്താനും അവരുടെ കണ്ണീരൊപ്പാനുമുള്ള ‘എന്റെ വീട്’ പദ്ധതി അവിടെ വ്യത്യസ്തമാകുന്നു. സ്വന്തം വീടിന്റെ സുരക്ഷിതത്വത്തിലേക്ക് മാറുമ്പോൾ ഓരോ കുടുംബവും അനുഭവിക്കുന്ന സുരക്ഷിതത്വവും ആശ്വാസവും വളരെ വലുതാണ്-അദ്ദേഹം പറഞ്ഞു. മാതൃഭൂമി ന്യൂസ് എഡിറ്റർ രാജീവ് ദേവരാജ് അധ്യക്ഷത വഹിച്ച യോഗത്തിൽ കൊല്ലം യൂണിറ്റ് സീനിയർ റീജണൽ മാനേജർ എൻ.എസ്. വിനോദ്കുമാർ, ന്യൂസ് എഡിറ്റർ പി.വി. ജ്യോതി, സ്പെഷ്യൽ കറസ്പോണ്ടന്റ് ജി. സജിത്കുമാർ, വർക്സ് കമ്മിറ്റി ചെയർമാൻ സി. പ്രതാപചന്ദ്രൻ എന്നിവർ പ്രസംഗിച്ചു. കൊച്ചൗസേഫ് ചിറ്റിലപ്പിള്ളി ഫൗണ്ടേഷനും മാതൃഭൂമിയും ചേർന്ന് നടപ്പാക്കുന്ന ‘എന്റെ വീട്’ പദ്ധതിയിൽ വീടുകൾ ലഭിച്ച കുടുംബങ്ങൾ താക്കോൽ ഏറ്റുവാങ്ങി. വിവിധ മത്സരങ്ങളിൽ വിജയികളായവർക്കുള്ള സമ്മാനദാനവും എം.എൽ.എ. നിർവഹിച്ചു. ഈ വർഷത്തെ കുറൂർ നീലകണ്ഠൻ നമ്പൂതിരിപ്പാട് സ്മാരക അവാർഡ് നേടിയ സി.ജെ. അർപ്പിതയ്ക്കും അർച്ചിതയ്ക്കും കാഷ് അവാർഡും സർട്ടിഫിക്കറ്റും നൽകി. സി.കെ. ജയരാജിന്റെ മെന്റലിസം പരിപാടിയും സന്തോഷ് ഇരവിപുരവും ജീവനക്കാരും ചേർന്നൊരുക്കിയ ഗാനമേളയും ആഘോഷങ്ങൾക്ക് നിറമേകി. Published: 19 Mar 2026, 02:16 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

'എന്റെ വീട് ' ഒരു നിശ്ശബ്ദവിപ്ളവം -പി.സി.വിഷ്ണുനാഥ് — Mathr… | Boolokam