മൂവി ഡെസ്ക് Last Updated: 27 March 2026, 03:20 PM IST താൻ ഒരു തെറ്റും ചെയ്തിട്ടില്ലെന്നും പറഞ്ഞ കാര്യങ്ങളിൽ ഒട്ടും ഖേദമില്ലെന്നും സമുദ്രക്കനി വ്യക്തമാക്കി. സമുദ്രക്കനി, വിജയ്‌യും തൃഷയും | ഫോട്ടോ: ആർക്കൈവ്സ്, X വിജയ്, തൃഷ എന്നിവരേക്കുറിച്ച് താൻ നടത്തിയ പരാമർശത്തിൽ വിശദീകരണവുമായി നടനും സംവിധായകനുമായ സമുദ്രക്കനി . 'കാർമേനി സെൽവം' എന്ന തന്റെ പുതിയ സിനിമയുടെ പ്രചരണത്തിനിടയിലാണ് ഹൈദരാബാദിൽ വെച്ച് അദ്ദേഹം ഈ വിഷയത്തിൽ വീണ്ടും പ്രതികരിച്ചത്. താൻ പറയുന്നത് റെക്കോർഡ് ചെയ്യുന്നുണ്ടെന്ന് അറിഞ്ഞുതന്നെയാണ് താൻ ആ കാര്യങ്ങൾ പറഞ്ഞതെന്നും, തന്റെ നിലപാടുകളിൽ ഉറച്ചുനിൽക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. To advertise here, മാർച്ചിൽ ചെന്നൈയിൽ നടന്ന ഒരു വിവാഹ ചടങ്ങിൽ വിജയ്‌യും തൃഷയും ഒരുമിച്ച് പങ്കെടുത്തതിനെ തുടർന്നാണ് വിവാദങ്ങളുടെ തുടക്കം. വിജയ്ക്കെതിരെ ഭാര്യ സംഗീത സ്വർണലിംഗം വിവാഹമോചനക്കേസ് നൽകിയതിനുപിന്നാലെയായിരുന്നു ഇത്. വിജയ്‌യും തൃഷയും ഒരേപോലെയുള്ള വസ്ത്രങ്ങൾ ധരിച്ചാണ് ചടങ്ങിനെത്തിയത്. ഇതിനുപിന്നാലെ പുറത്തുവന്ന ഒരു വീഡിയോയിൽ, ഇത്തരത്തിലുള്ള കാര്യങ്ങൾ നാലു ചുവരുകൾക്കുള്ളിൽ ഒതുക്കേണ്ടതാണെന്നും എന്തിനാണ് ഇത് പരസ്യമായി പ്രദർശിപ്പിക്കുന്നതെന്നും സമുദ്രക്കനി ചോദിച്ചിരുന്നു. സംവിധായകൻ ബാലയോടാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. പാർട്ടിക്കാർ പോലും ഇതിനോട് യോജിക്കുന്നില്ലെന്നും സമുദ്രക്കനി പറഞ്ഞിരുന്നു. ഈ വിഷയത്തിലാണിപ്പോൾ വിശദീകരണവുമായി സമുദ്രക്കനി രംഗത്തെത്തിയത്. തന്റെ മനോവിഷമമാണ് അവിടെ പങ്കുവെച്ചതെന്ന് സമുദ്രക്കനി വാർത്താസമ്മേളനത്തിൽ വിശദീകരിച്ചു. വിജയ്‌യുടെ രാഷ്ട്രീയ പ്രവേശനത്തെ ആദ്യം പിന്തുണച്ചവരിൽ ഒരാളായിരുന്നു താൻ. അതുകൊണ്ടാണ് ഈ സംഭവങ്ങൾ തന്നെ വേദനിപ്പിച്ചതെന്നും അദ്ദേഹം വെളിപ്പെടുത്തി. തന്റെ വാക്കുകൾ റെക്കോർഡ് ചെയ്ത വ്യക്തി സംഭാഷണത്തിന്റെ തുടക്കം ഒഴിവാക്കി അവസാനം മാത്രമാണ് പുറത്തുവിട്ടത്. എന്നാൽ മനസ്സിലുള്ളത് തുറന്നുപറയാൻ തനിക്ക് മടിയൊന്നുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. താൻ ഒരു തെറ്റും ചെയ്തിട്ടില്ലെന്നും പറഞ്ഞ കാര്യങ്ങളിൽ ഒട്ടും ഖേദമില്ലെന്നും സമുദ്രക്കനി വ്യക്തമാക്കി. താൻ സത്യസന്ധമായാണ് സംസാരിച്ചതെന്നും അത് വീഡിയോയിൽ വന്നതിൽ പരാതിയില്ലെന്നും അദ്ദേഹം പറഞ്ഞു. സമുദ്രക്കനി പ്രധാന വേഷത്തിലെത്തുന്ന 'കാർമേനി സെൽവം' ഏപ്രിൽ 3-ന് തിയേറ്ററുകളിൽ റിലീസ് ചെയ്യുകയാണ്. ഗൗതം വാസുദേവ് മേനോൻ, അഭിനയ എന്നിവരും ഈ ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്. Content Highlights: Samuthirakani confirms he was aware he was being recorded during the viral video incident., The filmmaker maintains he does not regret speaking his mind regarding Vijay's personal choices., Samuthirakani cites his initial support for Vijay's political entry as the reason for his disappointment., Promotion of the upcoming film Carmeni Selvam featuring Samuthirakani and Gautham Vasudev Menon. Published: 27 Mar 2026, 03:20 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

'എന്റെ വേദന പങ്കുവെച്ചതാണ്'; വിജയ്, തൃഷ എന്നിവരേക്കുറിച്ച് നടത്തിയ പരാമർശത്തിൽ സമുദ്രക്കനി
M
MathrubhumiSource Link
about 1 month ago