വാഷിങ്ടൺ: ഇറാൻ യുദ്ധത്തിലേർപ്പെട്ട തങ്ങളുടെ യുദ്ധക്കപ്പലുകളിൽ ഭക്ഷ്യക്ഷാമമെന്ന റിപ്പോർട്ടുകൾ തള്ളി യുഎസ് നാവികസേന. യുഎസ്എസ് എബ്രഹാം ലിങ്കണിലേയും യുഎസ്എസ് ട്രിപ്പോളിയിലേയും നാവികർക്ക് ഗുണനിലവാരമില്ലാത്തതും പരിതാപകരവുമായ ഭക്ഷണമാണ് ലഭിക്കുന്നതെന്ന് നാവികരുടെ ബന്ധുക്കളെ ഉദ്ധരിച്ച് യുഎസ് ടുഡേയാണ് റിപ്പോർട്ട് ചെയ്തിരുന്നത്. ഇത് തെറ്റാണെന്ന് യുഎസ് നാവികസേനയും പെന്റഗൺ മേധാവി പീറ്റ് ഹെഗ്‌സെത്തും അറിയിച്ചു. To advertise here, പുറത്തുവന്നത് വ്യാജ വാർത്തയാണെന്ന് പറഞ്ഞ യുഎസ് പ്രതിരോധ സെക്രട്ടറി ഹെഗ്‌സെത്ത് രണ്ട് കപ്പലുകളിലേയും സ്ഥിതിഗതികൾ തന്റെ സംഘം പരിശോധിച്ചുവെന്നും എക്‌സിലൂടെ അറിയിച്ചു. രണ്ട് കപ്പലുകളിലും 30 ദിവസത്തിലേക്കേറെ ഭക്ഷ്യവസ്തുക്കൾ ഉണ്ടെന്നും ദിനംപ്രതി നിരീക്ഷിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 'നമ്മുടെ സൈനികർ ഏറ്റവും മികച്ചത് അർഹിക്കുകയും അവർക്ക് ഏറ്റവും മികച്ചത് ലഭിക്കുകയും ചെയ്യുന്നു' എന്നും ഹെഗ്‌സെത്ത് വ്യക്തമാക്കി. 'യുഎസ്എസ് എബ്രഹാം ലിങ്കണിലും യുഎസ്എസ് ട്രിപ്പോളിയിലും ജീവനക്കാർക്ക് ആരോഗ്യകരമായ ഓപ്ഷനുകൾ നൽകുന്നതിന് ആവശ്യമായ ഭക്ഷണം ലഭ്യമാണ്. നമ്മുടെ നാവികരുടെയും മറൈൻ സൈനികരുടെയും ആരോഗ്യവും ക്ഷേമവുമാണ് മുൻഗണന, കൂടാതെ ഓരോ ക്രൂ അംഗത്തിനും പോഷകസമൃദ്ധവുമായ ഭക്ഷണം ലഭിക്കുന്നത് തുടരുന്നു', യുഎസ് നാവൽ ഓപ്പറേഷൻ മേധാവിയും കൂട്ടിച്ചേർത്തു. യുഎസ് നാവികർക്കായി തയ്യാറാക്കുന്ന ഭക്ഷണം| യുഎസ് നാവികസേന പുറത്തുവിട്ട ചിത്രം പിന്നാലെ യുഎസ് നേവി രണ്ട് കപ്പലുകളിലും വിതരണംചെയ്യുന്ന ഭക്ഷണത്തിന്റെ ചിത്രങ്ങളും പുറത്തുവിട്ടു. എല്ലാം ഫ്രഷ് ആണെന്നും നാവികർക്ക് കപ്പലിൽ തയ്യാറാക്കിയ ഭക്ഷണമാണ് പതിവായി ലഭിക്കുന്നതെന്നും നാവികസേന അറിയിച്ചു. യുഎസ് നാവികർക്കായി തയ്യാറാക്കുന്ന ഭക്ഷണം| യുഎസ് നാവികസേന പുറത്തുവിട്ട ചിത്രം അത് മുടക്കമില്ലാതെയും ക്ഷാമമില്ലാതെയും ലഭിക്കുന്നുവെന്നും യുഎസ് നാവികസേനയുടെ എക്‌സ് പോസ്റ്റിൽ പറയുന്നു. Content Highlights: US Navy officially denies reports of food shortages on USS Abraham Lincoln and USS Tripoli., Defense Secretary Pete Hegseth confirmed 30+ days of food supply on both vessel Published: 18 Apr 2026, 07:58 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

'എപ്പോഴും ഫ്രഷ് ഭക്ഷണം, ക്ഷാമമില്ലാതെ'; പ്രചാരണം തള്ളി യുഎസ് നാവികസേന; ചിത്രങ്ങൾ പുറത്തുവിട്ടു
M
MathrubhumiSource Link
22 days ago