Lifestyle Desk Last Updated: 22 Apr 2026, 10:06 pm IST ആരാധ്യയെ ശരിയായ മൂല്യങ്ങളോടെ വളര്‍ത്തിയതിന്റെ മുഴുവന്‍ ക്രെഡിറ്റും ഐശ്വര്യയ്ക്കാണെന്നും അദ്ദേഹം പറഞ്ഞു അഭിഷേക് ബച്ചനും ഐശ്വര്യാ റായിയും | Photo: AFP ബോ ളിവുഡിലെ താരദമ്പതിമാരായ അഭിഷേക് ബച്ചനും ഐശ്വര്യാ റായിയും കഴിഞ്ഞദിവസമാണ് 19-ാം വിവാഹവാർഷികം ആഘോഷിച്ചത്. വിവാഹവാർഷികത്തോടനുബന്ധിച്ച് മകൾ ആരാധ്യയ്‌ക്കൊപ്പമുള്ള ചിത്രം ഇരുവരും സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു. ഇപ്പോഴിതാ അഭിഷേക് ബച്ചൻ ഐശ്വര്യയെ കുറിച്ച് പറഞ്ഞ വാക്കുകളാണ് വൈറലാകുന്നത്. ഒപ്പം സന്തോഷകരമായ ദാമ്പത്യജീവിതത്തിന്റെ രഹസ്യവും അദ്ദേഹം പങ്കുവെച്ചു. To advertise here, 'ഞങ്ങൾ ഒന്നിച്ചഭിനയിച്ച ഗുരു എന്ന ചിത്രം പുറത്തിറങ്ങി ഏതാനും മാസങ്ങൾക്ക് ശേഷമാണ് ഞാനും ഐശ്വര്യയും വിവാഹിതരാകുന്നത്. മണിരത്‌നം (ഗുരുവിന്റെ സംവിധായകൻ) ഞങ്ങൾക്ക് രണ്ടുപേർക്കും വളരെ വേണ്ടപ്പെട്ടയാളാണ്. പ്രിയപ്പെട്ട സുഹൃത്തും ഗോഡ്ഫാദറുമായാണ് അദ്ദേഹത്തെ ഞങ്ങൾ കാണുന്നത്. ഇന്ന്, ആഷ് എന്റെ മകളുടെ അമ്മ മാത്രമല്ല. ശരിയായ മൂല്യങ്ങളോടെ ആരാധ്യയെ വളർത്തിയതിന്റെ മുഴുവൻ ക്രെഡിറ്റും ഐശ്വര്യയ്ക്കാണ്. ഒപ്പം, ഐശ്വര്യ എന്റെ ആത്മാവിന്റെ പാതി കൂടിയാണ്. 19 വർഷത്തെ ഞങ്ങളുടെ ദാമ്പത്യം ഒരു സ്വപ്‌നമായിരുന്നു.' -അഭിഷേക് ബച്ചൻ പറഞ്ഞു. തുടർന്നാണ് സന്തോഷകരമായ ദാമ്പത്യജീവിതത്തെ കുറിച്ച് അദ്ദേഹം പറഞ്ഞത്. 'എല്ലാ രാത്രികളിലും ഉറങ്ങുന്നതിന് മുമ്പ് ഭാര്യയോട് മൂന്ന് തവണ 'സോറി' പറയുക. ഇത് മുടങ്ങാതെ ചെയ്യണം.' -ഇതാണ് വിജയകരമായ ദാമ്പത്യത്തിനായുള്ള അഭിഷേകിന്റെ രഹസ്യം. ഡെക്കാൻ ക്രോണിക്കിളിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യങ്ങൾ അഭിഷേക് ബച്ചൻ പറഞ്ഞത്. 2007 ഏപ്രിൽ 20-നാണ് അഭിഷേകും ഐശ്വര്യയും വിവാഹിതരായത്. 2011-ലാണ് ഇരുവർക്കും ആരാധ്യ എന്ന മകൾ പിറന്നത്. ഗുരുവിന് പുറമെ ധൂം 2, സർക്കാർ രാജ്, കുഛ് നാ കഹോ, രാവൺ തുടങ്ങിയ ചിത്രങ്ങളിലും ഇരുവരും ഒന്നിച്ച് അഭിനയിച്ചിട്ടുണ്ട്. Content Highlights: Abhishek Bachchan celebrated his nineteenth wedding anniversary by calling Aishwarya Rai his soulmate and credited her for Aaradhya's values while jokingly advising husbands to say sorry thrice nightly for a happy life. Published: 22 Apr 2026, 09:36 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

'ഐശ്വര്യ എന്റെ ആത്മാവിന്റെ പാതി'; സന്തോഷകരമായ ദാമ്പത്യത്തിന്റെ രഹസ്യം പങ്കുവെച്ച് അഭിഷേക് ബച്ചൻ
M
MathrubhumiSource Link
18 days ago