'ഒരു സംശയവുമില്ല, മുഖ്യമന്ത്രി രമേശ് ചെന്നിത്തല'-പരസ്യ പിന്തുണയുമായി PJ കുര്യൻ

'ഒരു സംശയവുമില്ല, മുഖ്യമന്ത്രി രമേശ് ചെന്നിത്തല'-പരസ്യ പിന്തുണയുമായി PJ കുര്യൻ

M
MathrubhumiSource Link
തിരുവല്ല: യുഡിഎഫ് അധികാരത്തിൽ വന്നാൽ രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകുമെന്ന് കോൺഗ്രസ് നേതാവ് പി.ജെ. കുര്യൻ. രമേശ് ചെന്നിത്തലയെ വേദിയിലിരുത്തിക്കൊണ്ടായിരുന്നു പി.ജെ. കുര്യന്റെ പരാമർശം. രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകുന്ന കാര്യത്തിൽ തനിക്ക് സംശയമില്ലെന്നും പി.ജെ. കുര്യൻ പറഞ്ഞു. ചിരിച്ചു കൊണ്ട് കൈയിടിയോടെയാണ് രമേശ് ചെന്നിത്തല പി.ജെ. കുര്യന്റെ വാക്കുകളെ എതിരേറ്റത്. To advertise here, "എന്തായാലും ഫലം വരുമ്പോൾ നമ്മൾ ജയിക്കും. രമേശ് ആയിരിക്കും മുഖ്യമന്ത്രി ആകുക. രമേശ് ചെന്നിത്തല പറയുന്നത് പാർട്ടിയാണ് മുഖ്യമന്ത്രിയെ തീരുമാനിക്കുക എന്ന്. എന്നാൽ ഇക്കാര്യത്തിൽ എനിക്ക് ഒരു സംശയവുമില്ല"- തിരുവല്ലയിൽ യുഡിഎഫ് കൺവെൻഷനിൽ സംസാരിക്കവെയായിരുന്നു പി.ജെ. കുര്യൻ പറർഞ്ഞു. യുഡിഎഫ് അധികാരത്തിൽ വന്നാൽ ആര് മുഖ്യമന്ത്രിയാകും എന്നതിനെച്ചൊല്ലി സാമൂഹിക മാധ്യമങ്ങളിൽ അടക്കം ചർച്ച നടക്കുന്നുണ്ട്. എന്നാൽ മുഖ്യമന്ത്രിയെ ഹൈക്കമാൻഡ് തീരുമാനിക്കുമെന്നാണ് പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും കെപിസിസി അധ്യക്ഷനുമടക്കം വ്യക്തമാക്കിയത്. ഇതിനിടെയാണ് പി.ജെ. കുര്യൻ പരസ്യമായി ചെന്നിത്തലയെ പിന്തുണച്ച് രംഗത്തെത്തിയത്. Content Highlights: PJ Kurien openly endorsed Ramesh Chennithala as the future CM of Kerala., The statement was made during a UDF convention in Thiruvalla., Chennithala responded with applause, acknowledging the support., The endorsement adds fuel to internal discussions regarding UDF's leadership strategy. Published: 25 Mar 2026, 11:25 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!