Entertainment Desk Last Updated: 02 April 2026, 07:09 PM IST സിനിമയ്ക്ക് എസ്.പി. ചൗധരി അസ്‌ലമിന്റെ കഥാപാത്രത്തോട് പൂര്‍ണമായി നീതി പുലര്‍ത്താന്‍ കഴിഞ്ഞില്ലെന്നും നൗറീന്‍ പറഞ്ഞു യഥാർഥ എസ്.പി. ചൗധരി അസ്‌ലം, ധുരന്ധറിൽ എസ്.പി. ചൗധരി അസ്‌ലമായി സഞ്ജയ് ദത്ത് | Photos: x.com/BasitSubhani ര ൺവീർ സിങ്ങും അർജുൻ റാംപാലും മാധവനും ഉൾപ്പെടെയുള്ള താരങ്ങൾ തകർത്താടിയ ചിത്രങ്ങളാണ് ധുരന്ധർ ഒന്നും രണ്ടും. അതുപോലെ തന്നെ വലിയ കൈയടി നേടിയ താരമാണ് സഞ്ജയ് ദത്തും. ധുരന്ധർ ചിത്രങ്ങളിൽ എസ്.പി. ചൗധരി അസ്‌ലം എന്ന കഥാപാത്രമായാണ് അദ്ദേഹം എത്തിയത്. എസ്.പി. അസ്‌ലമിന്റെ കിടിലൻ ഇൻട്രോ സീനിൽ തിയേറ്ററുകൾ അക്ഷരാർഥത്തിൽ ഇളകിമറിഞ്ഞിരുന്നു. To advertise here, പാകിസ്താൻ പോലീസിലുണ്ടായിരുന്ന ചൗധരി അസ്‌ലം എന്ന എസ്.പിയെയാണ് ആദിത്യ ധർ ധുരന്ധറിൽ അവതരിപ്പിച്ചത്. ഇപ്പോഴിതാ യഥാർഥ എസ്.പിയുടെ ഭാര്യ നൗറീൻ അസ്‌ലം ധുരന്ധറിനെ കുറിച്ച് സംസാരിക്കുകയാണ്. ധുരന്ധറിൽ സഞ്ജയ് ദത്ത് അവതരിപ്പിച്ച ചൗധരി അസ്‌ലമിനെ കണ്ടപ്പോൾ ഒരുനിമിഷം അത് തന്റെ അസ്‌ലമാണെന്ന് തോന്നിപ്പോയെന്ന് അവർ പറഞ്ഞു. ആജ് തക് റേഡിയോയുമായുള്ള പോഡ്കാസ്റ്റിലാണ് നൗറീൻ ഇക്കാര്യം പറഞ്ഞത്. 'അദ്ദേഹം കാറിനടുത്ത് നിന്ന് കണ്ണുകൾ ഉയർത്തുന്ന ഒരു രംഗമുണ്ട്. അത് കണ്ടപ്പോൾ ഒരുനിമിഷം എനിക്കത് അസ്‌ലം തന്നെയാണെന്ന് തോന്നിപ്പോയി.' -നൗറീൻ പറഞ്ഞു. ചൗധരി അസ്‌ലമിനെ അവതരിപ്പിക്കാൻ ഏറ്റവും അനുയോജ്യൻ സഞ്ജയ് ദത്ത് തന്നെയാണെന്ന് പറഞ്ഞ അവർ, ധുരന്ധറിലെ അദ്ദേഹത്തിന്റെ പ്രകടനത്തെ പ്രകീർത്തിച്ചു. അതേസമയം ചിത്രത്തെ കുറിച്ച് ചില വിമർശനങ്ങളും നൗറീൻ ഉന്നയിച്ചു. സിനിമയ്ക്ക് കഥാപാത്രത്തോട് പൂർണമായി നീതി പുലർത്താൻ കഴിഞ്ഞില്ലെന്നാണ് നൗറീൻ പറയുന്നത്. യഥാർഥ ജീവിതത്തിൽ ചൗധരി തന്റെ കടമയോടും സ്വഭാവത്തോടും അങ്ങേയറ്റം വിശ്വസ്തത പുലർത്തിയിരുന്നു. ചിത്രത്തിൽ കാണിച്ച വ്യാജ ഏറ്റുമുട്ടൽ കൊലകളും കുട്ടികളെ ഉപദ്രവിക്കുന്നതുമെല്ലാം തെറ്റാണ്. സിനിമ നിർമിക്കുന്നതിന് മുന്നോടിയായി അവർക്ക് തന്നെ ഒന്ന് വിളിക്കാമായിരുന്നു. പോലീസുകാർക്കും പത്രക്കാർക്കുമെല്ലാം അദ്ദേഹത്തിന്റെ നല്ലതും ചീത്തയുമായ വശങ്ങളെല്ലാം അറിയാം -നൗറീൻ പറഞ്ഞു. Content Highlights: Noreen Aslam, wife of the late SP Chaudhry Aslam, shared her thoughts on the movie Dhurandhar. While she praised Sanjay Dutt’s striking resemblance to her husband, she criticized the film for portraying 'fake' encounters and misrepresenting his true character. Published: 02 Apr 2026, 07:09 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

'ഒരുനിമിഷം അത് അസ്‌ലം തന്നെയെന്ന് തോന്നി'; സഞ്ജയ് ദത്തിന്റെ പ്രകടനത്തെ പുകഴ്ത്തി യഥാർഥ SP-യുടെ ഭാര്യ
M
MathrubhumiSource Link
about 1 month ago