'ഓപ്പറേഷൻ ത്രാൾ' കാസ്റ്റിങ് കോളിന് പാൻ ഇന്ത്യൻ റീച്ച്; അത്യുഗ്രൻ പ്രതികരണം

'ഓപ്പറേഷൻ ത്രാൾ' കാസ്റ്റിങ് കോളിന് പാൻ ഇന്ത്യൻ റീച്ച്; അത്യുഗ്രൻ പ്രതികരണം

M
MathrubhumiSource Link
മൂവി ഡെസ്‌ക് Last Updated: 31 March 2026, 12:30 PM IST ഒരു ഹൈ-ഒക്ടേന്‍ ആക്ഷന്‍ ത്രില്ലറായെത്തുന്ന ചിത്രം ജയസൂര്യയുടെ കരിയറിലെ തന്നെ ഏറെ കരുത്തുറ്റ വേഷമാകും എന്നാണ് ലഭിക്കുന്ന സൂചനകള്‍. . മലയാളത്തിൽ ഒട്ടേറെ സൂപ്പർ ഹിറ്റ് ചിത്രങ്ങൾ നിർമ്മിച്ച ബാനറായ ഗുഡ്‌വിൽ എന്റർടെയ്ൻമെന്റ്‌സ് ജയസൂര്യയെ നായകനാക്കി ഒരുക്കുന്ന ഏറ്റവും പുതിയ ചിത്രമായ 'ഓപ്പറേഷൻ ത്രാൾ' സിനിമയുടെ കാസ്റ്റിങ് കോളിന് ഇന്ത്യയിലാകമാനം മികച്ച പ്രതികരണം. കാസ്റ്റിങ് കോളിനായി ആരംഭിച്ച ജി മെയിൽ അക്കൗണ്ടിലേക്ക് ആയിരത്തിലേറെ മെയിലുകളാണ് ഇതിനകം ലഭിച്ചിരിക്കുന്നത്. ചിത്രത്തിന്റെ ഒഫീഷ്യൽ ടൈറ്റിൽ അടുത്തിടെ പുറത്തുവന്നിരുന്നതിന് പിന്നാലെയാണ് കാസ്റ്റിങ് കോൾ വിളിച്ചിരുന്നത്. പാൻ ഇന്ത്യൻ റീച്ചാണ് നിമിഷ നേരം കൊണ്ട് ലഭിച്ചത്. To advertise here, സംഗീത സംവിധായകൻ രതീഷ് വേഗ രചനയും സംവിധാനവും നിർവ്വഹിക്കുന്ന ഈ ബിഗ് ബജറ്റ് ചിത്രം ഗുഡ്വിൽ എന്റർടെയ്ൻമെന്റ്‌സിന്റെ ബാനറിൽ ജോബി ജോർജ് തടത്തിലാണ് നിർമ്മിക്കുന്നത്. യഥാർത്ഥ സംഭവങ്ങളെ അടിസ്ഥാനമാക്കി ഒരുങ്ങുന്ന ചിത്രം ജമ്മു കശ്മീരിലെ ത്രാളിൽ ഇന്ത്യൻ സൈന്യവും തീവ്രവാദികളുമായി നടന്ന ശ്രദ്ധേയമായ ഏറ്റുമുട്ടൽ പ്രമേയമായാണ് എത്തുന്നതെന്നാണ് സൂചന. പാൻ ഇന്ത്യൻ സിനിമയായി ഒരുങ്ങുന്ന ചിത്രം മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി എന്നീ 5 ഭാഷകളിലാണ് വേൾഡ് വൈഡ് റിലീസിനായി ഒരുങ്ങുന്നത്. ഈ വർഷം ക്രിസ്മസ് റിലീസായാണ് ചിത്രമെത്താനൊരുങ്ങുന്നത്. ചിത്രത്തിൽ അഭിനയിക്കുന്നതിനായി ഹിന്ദി ഭാഷ സംസാരിക്കുന്ന 25-നും 30-നും ഇടയിൽ പ്രായമുള്ള യുവാക്കളെയാണ് വിളിച്ചിരുന്നത്. operationtralcasting@gmail.com എന്ന മെയിൽ ഐഡിയാണ് കാസ്റ്റിങ് കോൾ പോസ്റ്ററിൽ നൽകിയിരുന്നത്. ബോംബെ, ഡൽഹി, രാജസ്ഥാൻ, ഗുജറാത്ത് തുടങ്ങി ഇന്ത്യയുടെ പല ഭാഗത്തുനിന്നും ആയിരക്കണക്കിന് മെയിലാണ് കാസ്റ്റിങ് കോളിനായി പലരിൽ നിന്നായി എത്തിയത്. എങ്ങും മികച്ച പ്രതികരണം ലഭിച്ചതോടെ ജിമെയിലനൊപ്പം കാസ്റ്റിങ് കോളിലേക്ക് വിവരങ്ങൾ അയക്കുന്നതിനായി ഒരു വാട്‌സാപ്പ് നമ്പർ ലഭ്യമാക്കിയതായും അണിയറപ്രവർത്തകർ അറിയിച്ചു. ഒരു ഹൈ-ഒക്ടേൻ ആക്ഷൻ ത്രില്ലറായെത്തുന്ന ചിത്രം ജയസൂര്യയുടെ കരിയറിലെ തന്നെ ഏറെ കരുത്തുറ്റ വേഷമാകും എന്നാണ് ലഭിക്കുന്ന സൂചനകൾ. മലയാളത്തിലെ ശ്രദ്ധേയരായ ടെക്‌നീഷ്യന്മാർ ഒന്നിക്കുന്ന ചിത്രത്തിൽ വലിയൊരു താരനിര തന്നെയാണ് ഒരുമിക്കുന്നത്. ചിത്രത്തിലെ മറ്റ് താരങ്ങളുടെ വിവരങ്ങൾ വരും ദിവസങ്ങളിൽ പുറത്തുവിടും. ജമ്മു, പുൽവാമ, ലഡാക്ക്, ഉത്തരാഖണ്ഡ്, നൈനിറ്റാൾ, ഡെറാഡൂൺ, കശ്മീർ, ഡൽഹി, കോയമ്പത്തൂർ, കൊച്ചി, മലപ്പുറം, പൊന്നാനി, പാലക്കാട് ഭാഗങ്ങളിലായാണ് സിനിമയുടെ ചിത്രീകരണം നടക്കുന്നത്. ഛായാഗ്രഹണം: നജോസ്, എഡിറ്റർ: ഷഫീഖ് വി.ബി, സംഗീതം, പശ്ചാത്തലസംഗീതം: രതീഷ് വേഗ, പ്രോജക്ട് ഡിസൈനർ: നോബിൾ ജേക്കബ്, ആർട്ട് ഡയറക്ടർ: സജീഷ് താമരശ്ശേരി, കോസ്റ്റ്യൂം: സമീറ സനീഷ്, സരിത ജയസൂര്യ, മേക്കപ്പ്: റോണക്‌സ് സേവ്യർ, ചീഫ് അസോസിയേറ്റ് ഡയറക്ടർ: ഉല്ലാസ് കൃഷ്ണ, സൗണ്ട് മിക്‌സിംഗ്: എം.ആർ. രാജകൃഷ്ണൻ, സൗണ്ട് ഡിസൈൻ: വിക്കി (റെസൊണൻസ് ഓഡിയോസ്), പബ്ലിസിറ്റി ഡിസൈൻസ്: ടെൻപോയിന്റ് മീഡിയ, പ്രൊഡക്ഷൻ കൺട്രോളർ: ഇക്ബാൽ പാനായിക്കുളം, മാർക്കറ്റിംഗ്: സ്‌നേക്ക്പ്ലാന്റ് എൽ.എൽ.പി, പി.ആർ.ഒ: ആതിര ദിൽജിത്ത്. Content Highlights: Jayasurya starrer 'Operation Tral' based on true events in Jammu and Kashmir., Pan-Indian release in 5 languages scheduled for Christmas., Over 1000+ applications received for the casting call., High-octane action thriller directed by Ratheesh Vegha. Published: 31 Mar 2026, 12:30 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

'ഓപ്പറേഷൻ ത്രാൾ' കാസ്റ്റിങ് കോളിന് പാൻ ഇന്ത്യൻ റീച്ച്; അത്യ… | Boolokam