'കള്ളം പറയേണ്ട, മുഖമൊന്നു മാറിയാലറിയും'; മലയാളി ഗവേഷകരുടെ കണ്ടെത്തലിന് പേറ്റന്റ്

'കള്ളം പറയേണ്ട, മുഖമൊന്നു മാറിയാലറിയും'; മലയാളി ഗവേഷകരുടെ കണ്ടെത്തലിന് പേറ്റന്റ്

M
MathrubhumiSource Link
കാസർകോട്: കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ടവരെന്ന് സംശയിക്കുന്നവരെ ചോദ്യംചെയ്യുമ്പോൾ ഇനി മൂന്നാംമുറ വേണ്ട. മെഷീൻ ലേണിങ് അടിസ്ഥാനമാക്കിയുള്ള സസ്പെക്ട് ഇമോഷണൽ മോണിറ്ററിങ് സിസ്റ്റം (എസ്.ഇ.എം.എസ്.) മൊഴി സത്യമാണോ കള്ളമാണോയെന്ന് പറഞ്ഞുതരും. വ്യക്തികളുടെ മുഖഭാവം, ശബ്ദത്തിലെ മാറ്റം, ശരീരഭാഷ തുടങ്ങിയവ വിശകലനംചെയ്ത് അവരുടെ മാനസികാവസ്ഥയും വികാരങ്ങളും തിരിച്ചറിഞ്ഞാണിത് ചെയ്യുന്നത്. മലയാളി ഗവേഷകർ വികസിപ്പിച്ച സാങ്കേതികവിദ്യക്ക് പേറ്റന്റും ലഭിച്ചു. To advertise here, ചോദ്യംചെയ്യപ്പെടുന്ന വ്യക്തികളുടെ വൈകാരിക പ്രതികരണങ്ങൾ തത്സമയം നിരീക്ഷിക്കാൻ സഹായിക്കുന്നതാണീ ഉപകരണം. ഇത് നിയമപാലകരുടെയും ഫൊറൻസിക് സൈക്കോളജിസ്റ്റുകളുടെയും ജോലി കൃത്യതയുള്ളതാക്കും. ചോദ്യംചെയ്യുന്നയാൾക്ക് ധരിക്കാനുള്ള ക്യാമറയുള്ള കണ്ണടയും കുറ്റവാളിയെന്ന് സംശയിക്കുന്നയാൾക്കുള്ള ബാൻഡും ഇതിലുണ്ട്. ചോദ്യംചെയ്യുമ്പോൾ ഇതിൽനിന്നുള്ള വിവരങ്ങൾ ബ്ലൂടൂത്ത് വഴി കംപ്യൂട്ടറിൽ ശേഖരിക്കും. ഹൃദയമിടിപ്പ്, ചർമത്തിലെ വൈദ്യുതപ്രതികരണം, മുഖഭാവം, സംസാരത്തിലെ സമ്മർദം എന്നിവ തത്സമയം വിശകലനംചെയ്താണ് സൂക്ഷ്മവികാരമാറ്റങ്ങൾപോലും കണ്ടെത്തുന്നത്. ലഭിക്കുന്ന ഡേറ്റ മെഷീൻ ലേണിങ് അടിസ്ഥാനമാക്കിയ അൽഗൊരിതങ്ങൾ ഉപയോഗിച്ചാണ് വിശകലനം ചെയ്യുന്നത്. ഓരോ പ്രദേശത്തുനിന്നുമുള്ളവരുടെ സാധാരണ വൈകാരിക പ്രതികരണങ്ങളും കുറ്റംചെയ്തവർ നുണ പറയുമ്പോഴും നിരപരാധികൾ കുറ്റം നിഷേധിക്കുമ്പോഴുമുള്ള വൈകാരിക പ്രതികരണങ്ങളും നേരത്തേ ശേഖരിച്ച് നൽകിയിട്ടുള്ളതിനാൽ തെറ്റുപറ്റാനുള്ള സാധ്യത നന്നേ കുറയും. ഓഗ്മെന്റഡ് റിയാലിറ്റിയുടെ സഹായത്തോടെ ലൈവ് വീഡിയോ ഫീഡിനൊപ്പം വികാരസൂചകങ്ങളും അലർട്ടുകളും പ്രദർശിപ്പിക്കുന്ന സംവിധാനവും എസ്.ഇ.എം.എസിലുണ്ട്. നുണപരിശോധന, നാർക്കോ അനാലിസിസ്, ബ്രെയിൻ മാപ്പിങ് തുടങ്ങിയവ നടത്താൻ പ്രതികളുടെയും കോടതിയുടെയും അനുമതിവേണം. എന്നാൽ, എസ്.ഇ.എം.എസിന്റെ കാര്യത്തിൽ ഇതു വേണ്ടെന്ന മെച്ചവുമുണ്ട്. ബെംഗളൂരുവിലെ ജെയിൻ ഡീംഡ് സർവകലാശാല ഫൊറൻസിക് സയൻസ് വിഭാഗം അസി. പ്രൊഫസർ മെബിൻ വിൽസൺ തോമസ്, ക്രൈസ്റ്റ് ഡീംഡ് സർവകലാശാലയിലെ സൈക്കോളജി വിഭാഗം അസോസിയേറ്റ് പ്രൊഫസർ ഡോ. സന്തോഷ് കെ. രാജൻ, ആമസോൺ ഐ.സി.എം.ആർ.എസ്. എക്‌സിക്യുട്ടീവ് അനലിസ്റ്റ് അഞ്ജന പി. നായർ എന്നിവരാണ് ഈ സാങ്കേതികവിദ്യ വികസിപ്പിച്ചത്. കോട്ടയം മീനടം സ്വദേശി മെബിനും കാസർകോട് സ്വദേശിനി അഞ്ജനയും ദമ്പതിമാരാണ്. പാലക്കാട് ചെർപ്പുളശ്ശേരി സ്വദേശിയാണ് സന്തോഷ്. Content Highlights: SEMS uses machine learning to analyze facial expressions, voice, and body language., Real-time monitoring of emotional responses without requiring court permission., Developed by Indian researchers to improve accuracy in forensic interrogations., Integrates wearable cameras and bands for seamless data collection., Significantly reduces errors compared to traditional polygraph tests. Published: 02 Apr 2026, 07:53 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

'കള്ളം പറയേണ്ട, മുഖമൊന്നു മാറിയാലറിയും'; മലയാളി ഗവേഷകരുടെ ക… | Boolokam