Lifestyle Desk Last Updated: 17 April 2026, 03:42 PM IST ദുര്‍ഘടമായ ജീവിതസാഹചര്യങ്ങളില്‍ കുടുംബം തനിക്കൊപ്പം അടിയുറച്ചുനിന്നുവെന്നും ഹൻസിക പറഞ്ഞു ഹന്‍സികാ മോട്‌വാനി, ഹന്‍സികയും സൊഹേല്‍ ഖതൂരിയയും ക ഴിഞ്ഞമാസമാണ് തെന്നിന്ത്യൻ നടി ഹാൻസികാ മോട്‌വാനിയും ബിസിനസുകാരനായ സൊഹേൽ ഖതൂരിയയും വിവാഹമോചിതരായത് . നാല് വർഷം നീണ്ട ദാമ്പത്യബന്ധത്തിന് ശേഷമാണ് ഇരുവരും നിയമപരമായി ബന്ധം പിരിഞ്ഞത്. സംയുക്തമായാണ് ഇരുവരും വിവാഹമോചന ഹർജിയുമായി ബാന്ദ്രയിലെ കുടുംബ കോടതിയെ സമീപിച്ചത്. ഇപ്പോഴിതാ ഒരുമാസത്തിന് ശേഷം വിവാഹമോചനവുമായി ബന്ധപ്പെട്ട് ആദ്യമായി പ്രതികരിക്കുകയാണ് താരം. To advertise here, 'അതിശയോക്തി നിറഞ്ഞ വാർത്തകളാണ് ആളുകൾക്ക് വേണ്ടത്. അവർക്ക് അത് കിട്ടി. ഞാൻ ഈ കാര്യങ്ങളിലൊന്നും വ്യക്തത വരുത്തിയിട്ടില്ല. അങ്ങനെ ചെയ്യാൻ ഉദ്ദേശിക്കുന്നുമില്ല. കാരണം, ഇത് എന്നെ ബാധിക്കുന്ന വിഷയമല്ല. എനിക്ക് യാതൊരു പശ്ചാത്താപവുമില്ല. തെറ്റായ ട്രെയിനിലാണ് കയറുന്നതെങ്കിൽ, കഷ്ടപ്പെട്ട് യാത്ര ചെയ്യുന്നതിനേക്കാൾ നല്ലത് അതിൽ നിന്ന് ഇറങ്ങിപ്പോകുന്നതാണ്.' -ഹൻസിക പറഞ്ഞു. ഹൗട്ടർഫ്‌ളൈയുമായുള്ള അഭിമുഖത്തിലാണ് അവർ ഇക്കാര്യം പറഞ്ഞത്. Also Read: നാല് വർഷം നീണ്ട ദാമ്പത്യത്തിന് വിരാമം; ഹൻസികാ മോട്‌വാനി വിവാഹമോചിതയായി, ജീവനാംശം ചോദിക്കാതെ താരം തന്റെ തീരുമാനത്തിൽ പൂർണസംതൃപ്തയാണെന്ന് പറഞ്ഞ ഹൻസിക, ഇപ്പോൾ താൻ വൈകാരികമായി മെച്ചപ്പെട്ട അവസ്ഥയിലാണെന്നും കൂട്ടിച്ചേർത്തു. ദുർഘടമായ ജീവിതസാഹചര്യങ്ങളിൽ കുടുംബം തനിക്കൊപ്പം അടിയുറച്ചുനിന്നു. അമ്മയും സഹോദരനും നിരുപാധികമാണ് ഒപ്പം നിന്നത്. തന്റെ സുഖത്തിനും ക്ഷേമത്തിനും മുൻഗണന നൽകാനാണ് അവർ പറഞ്ഞത്. അസാധാരണമാം വിധം പ്രയാസമേറിയ ഘട്ടത്തിലൂടെ താൻ കടന്നുപോകുന്നത് അവർ കണ്ടിട്ടുണ്ടെന്നും ഹൻസികാ മോട്‌വാനി പറഞ്ഞു. ഇത്തരം കാര്യങ്ങൾ സ്വകാര്യമായി സൂക്ഷിക്കാനാണ് താൻ ആഗ്രഹിക്കുന്നത്. എന്താണ് സംഭവിച്ചത് എന്നതിന്റെ വിശദാംശങ്ങൾ തങ്ങൾ രണ്ടുപേർക്കും മാത്രമേ അറിയൂ. ചില കാര്യങ്ങൾ അതിൽ ഉൾപ്പെട്ടവർക്കിടയിൽ മാത്രം നിലനിൽക്കുന്നതാണ് നല്ലതെന്നാണ് താൻ വിശ്വസിക്കുന്നതെന്നും താരം കൂട്ടിച്ചേർത്തു. Don’t Miss: സഹോദരന്റെ മുൻ ഭാര്യയ്‌ക്കെതിരെ രണ്ട് കോടി രൂപയുടെ മാനനഷ്ടകേസ് നൽകി നടി ഹൻസിക മോട്‌വാനി ഹൻസികയും സൊഹേലും 2022 ഡിസംബർ നാലിനാണ് വിവാഹിതരായത്. രാജസ്ഥാനിലെ ജയ്പുരിലെ മുണ്ടോട്ട കോട്ടയിൽ വെച്ചാണ് ഇരുവരും ആഡംബരപൂർവം വിവാഹിതരായത്. ഇരുവരുടേയും വിവാഹം 2023-ൽ ഡിസ്‌നി പ്ലസ് ഹോട്ട്‌സ്റ്റാറിൽ ഹാൻസികാസ് ലവ് ശാദി ഡ്രാമ എന്ന പേരിൽ സംപ്രേഷണം ചെയ്തിരുന്നു. Content Highlights: South Indian actress Hansika Motwani has spoken out for the first time since her divorce from businessman Sohael Khaturiya. In a recent interview, she stated that she has no regrets about ending their four-year marriage, comparing it to getting off a "wrong train." Hansika emphasized that her family's unconditional support helped her navigate this difficult phase, and she now prioritizes her emotional peace over public explanations. Published: 17 Apr 2026, 03:42 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

'കഷ്ടപ്പെടുന്നതിനേക്കാൾ നല്ലത് ഇറങ്ങിപ്പോകുന്നതാണ്'; വിവാഹമോചനത്തിന് ശേഷം ആദ്യപ്രതികരണവുമായി ഹൻസിക
M
MathrubhumiSource Link
23 days ago