ന്യൂഡൽഹി : നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം കേരളത്തിൽ ഭരണമാറ്റം ഉണ്ടായേക്കാമെന്നും, ഭരണമാറ്റം ഉണ്ടായാൽ സ്‌പെഷ്യൽ എഡ്യൂക്കേറ്റർമാരോടുള്ള സമീപനത്തിൽ മാറ്റമുണ്ടെയെക്കാമെന്നും വാദങ്ങൾക്കിടെ സുപ്രീം കോടതി. സ്പെഷ്യൽ എഡ്യൂക്കേറ്റർമാരോടുള്ള സമീപനവുമായി ബന്ധപ്പെട്ട വാദത്തിനിടെയാണ് ജസ്റ്റിസ് ദിപാങ്കർ ദത്തയുടെ അധ്യക്ഷതയിലുള്ള ബെഞ്ച് ഇങ്ങനെ നിരീക്ഷിച്ചത്. ഇടത് അധ്യാപക സംഘടനായ കെ.എസ്.ടി.എയുടെ ഭാഗമായ കേരള റിസോർസസ് ടീച്ചേഴ്സ് അസോസിയേഷൻ നൽകിയ ഹർജി പരിഗണിക്കുകയായിരുന്നു കോടതി. To advertise here, എസ്.എസ്.കെ. ഫണ്ട് കേന്ദ്ര സർക്കാരിൽനിന്ന് ലഭിക്കാത്തതിനാലാണ് സ്പെഷ്യൽ എഡ്യുകേറ്റർമാരുടെ നിയമന പ്രതിസന്ധിയെന്ന് സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ വാദിച്ചു. തിരഞ്ഞെടുപ്പ് അടുത്തതിനാലാണ് ഹർജിക്കാർ കോടതിയിൽ കടുത്ത നിലപാട് സ്വീകരിക്കുന്നതെന്നും സർക്കാർ അഭിഭാഷകർ കോടതിയിൽ ചൂണ്ടിക്കാട്ടി. അപ്പോഴാണ് എന്നാണ് കേരളത്തിൽ തിരഞ്ഞെടുപ്പെന്ന് ബെഞ്ചിന് നേതൃത്വം നൽകിയ ജസ്റ്റിസ് ദിപാങ്കർ ദത്ത ആരാഞ്ഞത്. വ്യാഴാഴ്ചയാണെന്ന് സർക്കാർ അഭിഭാഷകൻ അറിയിച്ചപ്പോഴാണ് ഭരണമാറ്റ സാധ്യതയെ സംബന്ധിച്ച് ജഡ്ജിയുടെ നിരീക്ഷണം. ഇതിനിടെ, കേരളം എല്ലാ മേഖലകളിലും നമ്പർ വൺ ആണെന്നും അത് ചൂണ്ടിക്കാട്ടിയാണ് കേന്ദ്രം ഫണ്ട് തടയുന്നതെന്നും സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ ആരോപിച്ചു. സ്പെഷ്യൽ എഡ്യൂക്കേറ്റമാരെ സ്ഥിരപ്പെടുത്തിയാൽ കേന്ദ്ര ഫണ്ട് അവസാനിക്കും. ഇതോടെ ഭാവിയിൽ ശമ്പളം നൽകുന്നതിന് പ്രതിസന്ധി ഉണ്ടാകുമെന്നും സംസ്ഥാനം സുപ്രീം കോടതിയെ അറിയിച്ചു. ഇക്കാര്യത്തിൽ ഒരാഴ്ചയ്ക്കുള്ളിൽ നിലപാട് അറിയിക്കാൻ കേന്ദ്രത്തോട് സുപ്രീം കോടതി നിർദേശിച്ചു. കേന്ദ്ര സർക്കാരിനോട് ശക്തമായി പോരടിച്ച് നിൽക്കുന്ന പശ്ചിമ ബംഗാൾ സർക്കാർ സ്പെഷ്യൽ എഡ്യൂക്കേറ്റർമാരെ സ്ഥിരപ്പെടുത്തിയെന്ന് ഹർജിക്കാർ സുപ്രീം കോടതിയിൽ ചൂണ്ടിക്കാട്ടി. സീനിയർ അഭിഭാഷകൻ രാകേന്ദ് ബസന്തിന് പുറമെ സുപ്രീം കോടതിയിലെ ഇടത് അഭിഭാഷക സംഘടന നേതാവായ കെ.ആർ. സുഭാഷ് ചന്ദ്രനും കെ.എസ്.ടി.എയ്ക്ക് വേണ്ടി ഹാജരായി. Content Highlights: Supreme Court questions the impact of political changes on administrative issues., Kerala government cites lack of central SSK funds for recruitment delays. Published: 07 Apr 2026, 05:25 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

'കേരളത്തിൽ ഭരണം മാറിയാൽ...?’ ഇടത് അധ്യാപക സംഘടനയുടെ ഹർജിക്കിടെ സുപ്രീം കോടതി
M
MathrubhumiSource Link
about 1 month ago