'കൈയിൽ പണവും വേണ്ട, കാർഡും വേണ്ട'; ഇന്ത്യയിലെ യുപിഐ പണമിടപാട് കണ്ട് അത്ഭുതപ്പെട്ട് ജർമൻ യുവാവ്

'കൈയിൽ പണവും വേണ്ട, കാർഡും വേണ്ട'; ഇന്ത്യയിലെ യുപിഐ പണമിടപാട് കണ്ട് അത്ഭുതപ്പെട്ട് ജർമൻ യുവാവ്

M
MathrubhumiSource Link
Lifestyle Desk Last Updated: 05 April 2026, 10:31 AM IST നിരവധി പേരാണ് വീഡിയോ കണ്ടതും ലൈക്ക് ചെയ്തതും പ്രതീകാത്മക ചിത്രം | Photo: AI Generated ഇ ന്ത്യക്കാരുടെ ജീവിതത്തിന്റെ ഭാഗമായി മാറിയ ഡിജിറ്റൽ സാങ്കേതികവിദ്യയാണ് യുപിഐ. മൊബൈൽ ഫോണിൽ ക്യുആർ കോഡ് സ്‌കാൻ ചെയ്ത് ലളിതമായി പണമിടപാട് നടത്താൻ കഴിയുന്ന യുപിഐ സംവിധാനം ഉപയോഗിക്കാത്തവർ അപൂർവമാണ്. പല രാജ്യങ്ങളും ഇന്ത്യ അവതരിപ്പിച്ച യുപിഐ സംവിധാനം കടമെടുത്തിട്ട് പോലുമുണ്ട്. ഇപ്പോഴിതാ ഇന്ത്യയിലെ യുപിഐ പണമിടപാടുകൾ കണ്ട് അമ്പരന്നിരിക്കുകയാണ് ജർമനിയിൽ നിന്നുള്ള ഫിലിപ്പ് എന്ന യുവാവ്. To advertise here, Also Read:  പണം ഇനി പറപറക്കും; യുപിഐ ഇടപാടുകൾക്ക് തിങ്കളാഴ്ച മുതൽ കൂടുതൽ വേഗം, വേറേയും മാറ്റങ്ങൾ ഉടൻ ഇന്ത്യയിലെ ക്യുആർ കോഡ് സ്‌കാൻ ചെയ്തുകൊണ്ടുള്ള പണമിടപാട് വളരെ എളുപ്പമാണെന്ന് ഫിലിപ്പ് പറയുന്നു. ചന്തകൾ, ടാക്‌സി, ക്ഷേത്രങ്ങൾ തുടങ്ങി ഏതാണ്ട് എല്ലായിടത്തും ഈ സംവിധാനം ലഭ്യമാണ്. സഞ്ചാരികൾ മാത്രമല്ല, സാധാരണ ജനങ്ങളും ദൈനംദിനാവശ്യങ്ങൾക്കായി യുപിഐ ഉപയോഗിക്കുന്നുവെന്നും ഫിലിപ്പ് ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത വീഡിയോയിൽ പറയുന്നു. ‘ഇന്ത്യയിൽ നിന്ന് ജർമനിയിലേക്ക് കൊണ്ടുപോകാൻ താൻ ആഗ്രഹിക്കുന്ന കാര്യം’ എന്ന് അദ്ദേഹം വീഡിയോയിൽ കുറിച്ചു.  'ഇന്ത്യയിലെ പണമിടപാട് വളരെ എളുപ്പമാണ്. നിങ്ങൾക്ക് പണം കൈയിൽ കൊണ്ടുനടക്കേണ്ടതില്ല. കാർഡും വേണ്ട. നിങ്ങളുടെ മൊബൈൽ ഫോൺ മാത്രം മതി. ഇതാണ് യഥാർഥ ഡിജിറ്റൽ ഇന്ത്യ.' -ഫിലിപ്പ് വീഡിയോയ്‌ക്കൊപ്പം കുറിച്ചു. വ്യത്യസ്ത ഇടങ്ങളിൽ താൻ യുപിഐ ഉപയോഗിച്ച് പണം നൽകുന്നതിന്റെ ദൃശ്യങ്ങളാണ് വീഡിയോയിൽ ഉള്ളത്. നിരവധി പേരാണ് ഫിലിപ്പിന്റെ വീഡിയോ കണ്ടതും ലൈക്ക് ചെയ്തതും. Content Highlights: German traveler Philipp shared his amazement at India's UPI system, noting how easy it is to pay anywhere from local markets to taxis using just a mobile phone. His viral Instagram video highlights the efficiency of QR code payments, calling it the "real Digital India." Published: 05 Apr 2026, 10:31 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

'കൈയിൽ പണവും വേണ്ട, കാർഡും വേണ്ട'; ഇന്ത്യയിലെ യുപിഐ പണമിടപാ… | Boolokam