പ്രവർത്തകർക്ക് നിർദേശവുമായി ഉദയനിധി സ്റ്റാലിൻ To advertise here, കോയമ്പത്തൂർ : ഹിന്ദി അടിച്ചേൽപ്പിക്കുന്നതിനിരേ പോരാടിയവരാണ് കോയമ്പത്തൂരിലെ ജനതയെന്നും വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ കോയമ്പത്തൂർ തിരിച്ചുപിടിക്കണമെന്നും ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിൻ പറഞ്ഞു. കോയമ്പത്തൂർ സൗത്ത് മണ്ഡലം ഡി.എം.കെ. സ്ഥാനാർഥി വി. സെന്തിൽബാലാജിയുടെ തിരഞ്ഞെടുപ്പ് യോഗത്തിൽ സംസാരിക്കയായിരുന്നു അദ്ദേഹം. മുൻ തിരഞ്ഞെടുപ്പുകളിൽ കോയമ്പത്തൂർ നഷ്ടപ്പെട്ട സാഹചര്യം ഇനി ഉണ്ടാകരുത്. പ്രവർത്തകരും അണികളും ജാഗ്രതയോടെ പ്രവർത്തിക്കണം. പടിഞ്ഞാറൻ തമിഴ്‌നാടിനെ ഡി.എം.കെ.യുടെ ശക്തികേന്ദ്രമാക്കിയ നേതാവാണ് സെന്തിൽബാലാജി. ഫാസിസ്റ്റ് ശക്തികൾ സെന്തിൽ ബാലാജിയെ വേട്ടയാടുകയാണ്. വിദ്യാർഥികൾക്ക് പ്രഭാതഭക്ഷണം നൽകിയതും സ്ത്രീകൾക്ക് സൗജന്യ ബസ്‌യാത്ര ഒരുക്കിയതും പാവപ്പെട്ട സ്‌ത്രീകൾക്ക് മാസം 1,000 രൂപ നൽകുന്ന പദ്ധതിയും കൊണ്ടുവന്നത് ഡി.എം.കെ. സർക്കാരാണ്. ഈ ക്ഷേമ പദ്ധതികളെയെല്ലാം അട്ടിമറിക്കാനാണ് അണ്ണാ ഡി.എം.കെ.-ബി.ജെ.പി. മുന്നണി ശ്രമിക്കുന്നതെന്നും ഉദയനിധി കുറ്റപ്പെടുത്തി. Published: 19 Apr 2026, 02:52 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.
