'ക്യാപ്‌സ്' ലോക സോഷ്യൽ വർക്ക് ദിനം ആചരിച്ചു

'ക്യാപ്‌സ്' ലോക സോഷ്യൽ വർക്ക് ദിനം ആചരിച്ചു

M
MathrubhumiSource Link
പെരുമ്പാവൂർ : കേരളത്തിലെ പ്രൊഫഷണൽ സോഷ്യൽ വർക്കർമാരുടെ സംഘടനയായ 'ക്യാപ്‌സ്' എറണാകുളം ചാപ്റ്റർ ലോക സോഷ്യൽ വർക്ക് ദിനം ആചരിച്ചു. സമാപന സമ്മേളനത്തിൽ മുഖ്യാതിഥി സുപ്രീംകോടതി മുൻ ജഡ്ജി ജസ്റ്റിസ് കുര്യൻ ജോസഫിന് സോഷ്യൽ വർക്ക് ആക്ടിന്റെ കരട് രേഖ കൈമാറി. മുൻ വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി ലിഡ ജേക്കബ് ഉദ്ഘാടനം ചെയ്തു. ക്യാപ്‌സ് എറണാകുളം ചാപ്റ്റർ പ്രസിഡന്റ് ഡോ. എം.ഒ. ഷാലി അധ്യക്ഷത വഹിച്ചു. To advertise here, ക്യാപ്‌സും ഫോർത്ത് വേവ് ഫൗണ്ടേഷനുംചേർന്ന് നടപ്പാക്കുന്ന 'ലഹരിക്കെതിരേ' എന്ന ലഹരിവിരുദ്ധ പദ്ധതി ക്യാപ്‌സ് വൈസ് പ്രസിഡന്റ് പി. നളിനി ഉദ്ഘാടനം ചെയ്തു. രാജഗിരി വിശ്വജ്യോതി കോളേജും ഫോർത്ത് വേവ് ഫൗണ്ടേഷനും തമ്മിലുള്ള ധാരണാപത്രവും ഒപ്പിട്ടു. 'ആധുനിക ലോകത്ത് സോഷ്യൽ വർക്കിന്റെ പ്രസക്തി' എന്ന വിഷയത്തിൽ ഡോ. എം.പി. ആന്റണി, ഡോ. അനീഷ് കെ.ആർ., പി. നളിനി, എം.എസ്. ശ്രീകുമാർ, ഡോ. ബിനോയ് പീറ്റർ, ഡോ. ശീലമ്മ ആർ. എന്നിവർ ചർച്ച നയിച്ചു. ഫാ. ഡിപിൻ കരിങ്ങൻ, ഫ്രാൻസിസ് മൂത്തേടൻ, ഡോ. ജിംസൺ ഡി. പറമ്പിൽ, ഡോ. അനിൽ ജോൺ, ഷാനോ ജോസ്, സി.സി. ജോസഫ്, മഞ്ജു ഡേവിഡ്, മരിയ ബോസ്, ഡോ. സ്മിജോ, ബേസിൽ സി. പോൾ, വിറ്റിൽ നിക്‌സൺ എന്നിവർ പങ്കെടുത്തു. ജില്ലയിലെ വിവിധ സോഷ്യൽ വർക്ക് കോളേജുകളിൽനിന്നുള്ള വിദ്യാർഥികളും അധ്യാപകരും പങ്കെടുത്തു.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

'ക്യാപ്‌സ്' ലോക സോഷ്യൽ വർക്ക് ദിനം ആചരിച്ചു — Mathrubhumi |… | Boolokam