Lifestyle Desk Last Updated: 18 April 2026, 06:04 PM IST ഒന്നരലക്ഷത്തോളം പേരാണ് വീഡിയോ ഇതിനകം കണ്ടത് വൈറൽ വീഡിയോയിൽ നിന്നുള്ള ദൃശ്യങ്ങൾ | Photos: instagram.com/geetha_shree_nagaraaj ഇ ന്ത്യയുടെ ഐടി തലസ്ഥാനം എന്നറിയപ്പെടുന്ന നഗരമാണ് ബെംഗളൂരു. കേരളത്തിലേതിന് സമാനമായി കനത്ത ചൂടാണ് ബെംഗളൂരുവിലുമുള്ളത്. ആ ചൂടിന്റെ തീവ്രത എത്രത്തോളമാണ് എന്ന് വ്യക്തമാക്കുന്ന, ആശങ്കാജനകമായ ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. To advertise here, ഗീതശ്രീ നാഗരാജ് എന്ന യുവതിയാണ് ഇൻസ്റ്റഗ്രാമിൽ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. ബെംഗളൂരുവിലേത് അസാധാരണമാം വിധം ഉയർന്ന ചൂടാണെന്ന് ഗീതശ്രീ പറയുന്നു. ഇതുപോലെ കനത്ത ചൂട് ജീവിതത്തിൽ ഇതുവരെ കണ്ടിട്ടില്ല. മേശയുടെ മുകളിൽ വെച്ച് ഓംലറ്റ് ഉണ്ടാക്കാൻ പറ്റുന്നത്ര ചൂടുണ്ടെന്നും അവർ കൂട്ടിച്ചേർത്തു. വീഡിയോയിൽ ഗീതശ്രീ ഒരു ക്രയോൺസ് പെട്ടി കാണിക്കുന്നുണ്ട്. ക്രയോണുകൾ ചൂടുകാരണം ഉരുകുന്നതാണ് വീഡിയോയിലുള്ളത്. തന്റെ ജീവിതകാലത്ത് ഒരിക്കലും ഇതുപോലൊരു കാഴ്ച കണ്ടിട്ടില്ലെന്നാണ് ഇതേക്കുറിച്ച് അവർ പറഞ്ഞത്. ഒന്നരലക്ഷത്തോളം പേരാണ് ഗീതശ്രീയുടെ റീൽ ഇതിനകം കണ്ടത്. നിരവധി പേർ റീലിനോട് പ്രതികരിച്ച് കമന്റുകളിട്ടു. 'വീടുകളുടെ മുന്നിൽ മരങ്ങൾ നട്ടുകൊണ്ട് ഇതിനെ ചെറുക്കാം' എന്നാണ് ഒരാൾ കുറിച്ചത്. ഇങ്ങനെയാണെങ്കിലും ഈ കടുത്ത വെയിലിൽ പുറത്തിറങ്ങാൻ ധൈര്യപ്പെടുന്ന ആളുകളുള്ള ഒരേയൊരു നഗരം ബെംഗളൂരുവാണ് എന്നാണ് മറ്റൊരാൾ കുറിച്ചത്. ഈ ചൂടിൽ നമ്മൾ ഉരുകിപ്പോകില്ലെന്ന് പ്രതീക്ഷിക്കാമെന്നാണ് ഇനിയൊരാൾ കമന്റിട്ടത്. 'ബെംഗളൂരുവിനെ കുറിച്ച് ഇതുപോലെ നെഗറ്റീവായ കാര്യങ്ങൾ പരമാവധി പ്രചരിപ്പിക്കൂ. എങ്കിൽ വരും വർഷങ്ങളിൽ ഇങ്ങോട്ടുള്ള കുടിയേറ്റം കുറയും' എന്നായിരുന്നു മറ്റൊരു രസകരമായ കമന്റ്. Content Highlights: A viral video by Instagram user Geethashree Nagaraj highlights Bengaluru's unprecedented heatwave, showing crayons melting due to the rising temperature. She claimed the heat is so intense that one could cook an omelet on a table. Published: 18 Apr 2026, 06:04 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

'ക്രയോൺസ് ഉരുകുന്നു, ജീവിതത്തിൽ ഇങ്ങനൊരു കാഴ്ച കണ്ടിട്ടില്ല'; കനത്ത ചൂടിൽ വെന്ത് ബെംഗളൂരു | വീഡിയോ
M
MathrubhumiSource Link
22 days ago