'ഗർഭിണിയായ ദീപികയെ പരിചരിക്കാൻ ധുരന്ധർ ഷൂട്ടിങ്ങിനിടെ രൺവീർ അവധിയെടുത്തു'; വെളിപ്പെടുത്തി സഹതാരം

'ഗർഭിണിയായ ദീപികയെ പരിചരിക്കാൻ ധുരന്ധർ ഷൂട്ടിങ്ങിനിടെ രൺവീർ അവധിയെടുത്തു'; വെളിപ്പെടുത്തി സഹതാരം

M
MathrubhumiSource Link
Lifestyle Desk Last Updated: 30 March 2026, 12:35 PM IST ധുരന്ധറില്‍ യാസിര്‍ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച അഭയ് അറോറയാണ് ഇക്കാര്യം പറഞ്ഞത് രൺവീർ സിങ്ങും ദീപികാ പദുക്കോണും, അഭയ് അറോറ | Photos: PTI, Facebook സൂ പ്പർഹിറ്റായ ധുരന്ധർ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗം ധുരന്ധർ: ദി റിവഞ്ചിന്റെ വമ്പൻ വിജയത്തിന്റെ ആഹ്‌ളാദത്തിലാണ് ബോളിവുഡ് താരം രൺവീർ സിങ്. ആയിരം കോടിയും കടന്ന് ആദ്യഭാഗം സൃഷ്ടിച്ച റെക്കോഡും തകർത്ത് ധുരന്ധർ 2 കുതിക്കുമ്പോൾ ചിത്രത്തിന്റെ ഷൂട്ടിങ്ങിനായുള്ള രൺവീർ സിങ്ങിന്റെ കഠിനാധ്വാനവും ചർച്ചയാകുകയാണ്. ഇപ്പോഴിതാ, ഗർഭിണിയായ ഭാര്യ ദീപികാ പദുക്കോണിനെ പരിചരിക്കാനായി രൺവീർ ഷൂട്ടിങ്ങിനിടെ ഇടവേളകളെടുത്തിരുന്നുവെന്ന് വെളിപ്പെടുത്തുകയാണ് സഹതാരമായ അഭയ് അറോറ. To advertise here, ധുരന്ധറിൽ യാസിർ എന്ന പ്രധാന കഥാപാത്രത്തെയാണ് അഭയ് അറോറ അവതരിപ്പിച്ചത്. അർഷാദ് പപ്പു എന്ന ഗ്യാങ്സ്റ്റർ കഥാപാത്രത്തിന്റെ സഹോദരനാണ് യാസിർ. Also Read:  ‘ബഡേ സാഹബി’ന് വില്ലനായ മെർക്കുറി; ധുരന്ധർ 2-ൽ കാണിച്ചത് യാഥാർഥ്യമോ? വസ്തുത അറിയാം 'ധുരന്ധറിന്റെ ഷൂട്ടിങ്ങിനിടെ അവധി കിട്ടാനായി രൺവീർ സിങ് പരമാവധി ശ്രമിക്കുമായിരുന്നു. അത് മൂന്നോ നാലോ ദിവസമായാൽ പോലും അദ്ദേഹം അവധിയെടുത്ത് ഭാര്യയ്ക്കരികിലേക്ക് പറക്കുമായിരുന്നു. രൺവീർ സിങ് തന്റെ കുടുംബത്തിന്റെ കാര്യങ്ങൾ നോക്കിനടത്തുന്നത് മനോഹരമായ കാര്യമാണ്.' -അഭയ് അറോറ പറഞ്ഞു. മിർച്ചി പ്ലസിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 2018 നവംബർ 14-നാണ് രൺവീറും ദീപികയും വിവാഹിതരാകുന്നത്. ഇറ്റലിയിലെ ലേക്ക് കോമോയിലായിരുന്നു വിവാഹം. ഇരുവരുടേയും പരമ്പരാഗത ആചാരങ്ങൾ പാലിച്ച് രണ്ട് ചടങ്ങുകളാണ് നടന്നത്. 2013-ൽ ഗോലിയോം കീ രാസ്‌ലീല രാം-ലീല എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെയാണ് ഇരുവരും പ്രണയത്തിലാകുന്നത്. വർഷങ്ങൾ നീണ്ട പ്രണയത്തിനിടെ 2015-ൽ രഹസ്യമായി വിവാഹനിശ്ചയവും ഇരുവരും നടത്തി. 2024 സെപ്റ്റംബർ എട്ടിനാണ് രൺവീറും ദീപികയും തങ്ങളുടെ മകളായ ദുവയെ വരവേറ്റത്. Content Highlights: Co-star Abhay Arora shares that Ranveer Singh often took short breaks from the Dhurandhar sets to be with his pregnant wife, Deepika Padukone. The actor balanced his intense shoot for the blockbuster sequel while prioritizing his family life. Published: 30 Mar 2026, 12:35 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

'ഗർഭിണിയായ ദീപികയെ പരിചരിക്കാൻ ധുരന്ധർ ഷൂട്ടിങ്ങിനിടെ രൺവീർ… | Boolokam