'ചേലൊത്തൊരു ചേലക്കരയ്ക്ക് ബാലേട്ടൻ'; ടാഗ് ലൈൻ ഉണ്ടോ സ്ഥാനാർഥീ, ഒരു പോസ്റ്റർ അടിക്കാൻ

'ചേലൊത്തൊരു ചേലക്കരയ്ക്ക് ബാലേട്ടൻ'; ടാഗ് ലൈൻ ഉണ്ടോ സ്ഥാനാർഥീ, ഒരു പോസ്റ്റർ അടിക്കാൻ

M
MathrubhumiSource Link
തൃശ്ശൂർ: കൈകൂപ്പിയും കൈവീശിയും അഭിവാദ്യംചെയ്തുനിൽക്കുന്ന സ്ഥാനാർഥിയുടെ ഫോട്ടോയ്ക്കു താഴെ തിരഞ്ഞെടുപ്പുചിഹ്നം. അതിനു താഴെ വൻഭൂരിപക്ഷത്തിൽ വിജയിപ്പിക്കുക എന്ന അഭ്യർഥന. അതെല്ലാം പഴങ്കഥ. To advertise here, ഇത് കലക്കൻ പോസ്റ്ററുകളുടെയും ടാഗ്ലൈനുകളുടെയും കാലം. ഫോട്ടോയെടുക്കൽ മുതൽ എഡിറ്റിങ്, കളർഗ്രേഡിങ്ങ് തുടങ്ങി സാമൂഹികമാധ്യമങ്ങളിലുൾപ്പെടെ പോസ്റ്റുചെയ്യൽ തുടങ്ങിയ എല്ലാ പണികളും സ്മാർട്ട്ഫോൺ എന്ന ഒറ്റ ഉപകരണത്തിലായതോടെ തിരഞ്ഞെടുപ്പുപ്രചാരണവും വേറെ ലെവലായി. സ്ഥാനാർഥികൾക്കൊപ്പം ക്യാമറമാന്മാരും വീടുകയറാൻ തുടങ്ങിയതോടെ ഫോട്ടോ കിട്ടിയാൽ അതിന് ക്ലിക്കാവുന്ന ടാഗ്ലൈൻ തേടലായി പ്രധാനം. പ്രചാരണം പാർട്ടിപ്രവർത്തകരിൽനിന്നും സംഘടനാനേതാക്കളിൽനിന്നും വിട്ട് പി.ആർ. ഏജൻസികൾ ഏറ്റെടുത്തതോടെ അവർ തമ്മിലായി മത്സരം. കാച്ചിക്കുറുക്കിയ പരസ്യവാചകങ്ങളാൽ സമ്പന്നമാണ് ജില്ലയിലെ വിവിധ സ്ഥാനാർഥികളുടെ പോസ്റ്ററുകൾ. 'അൻപോട് ഒല്ലൂർ' എന്ന കുറിപ്പുമായി ആളുകളെ ചേർത്തുനിർത്തിയ ചിത്രവും ട്രാക്ക്സ്യൂട്ടിൽ ക്രിക്കറ്റ് കളിക്കുന്ന ചിത്രത്തിനൊപ്പം 'രാജേട്ടൻ 3.0 നോട്ട്ഔട്ട്' എന്ന ടാഗ്ലൈനുമായി എൽ.ഡി.എഫ്. സ്ഥാനാർഥി കെ. രാജൻ ഉറപ്പിക്കുമ്പോൾ 'എന്നും എപ്പോഴും ജനങ്ങൾക്കൊപ്പം', 'നാടിന്റെ വക്കീൽ' എന്നീ വിശേഷണങ്ങളുമായാണ് യു.ഡി.എഫ്. സാരഥി ഷാജി കോടങ്കണ്ടത്തിന്റെ വരവ്. എൻ.ഡി.എ. സാരഥി ബിജോയ് തോമസ് 'വാഗ്ദാനമല്ല, വികസനമാണ് വേണ്ടത്' എന്ന് ഓർമിപ്പിക്കുന്നു' ഹരിതകർമസേനക്കാർക്കൊപ്പമുള്ള ചിത്രത്തിനൊപ്പം 'കൂടെ'യുണ്ടാകും, സിനിമാ പോസ്റ്ററുകളെ ഓർമിപ്പിക്കുംവിധം 'സർവം മാറ്റും', 'തൃശ്ശൂരിന്റെ കാവൽ' എന്നിങ്ങനെ തൃശ്ശൂർ മണ്ഡലം സ്ഥാനാർഥി രാജൻ പല്ലൻ എത്തുമ്പോൾ, 'മനുഷ്യനെത്തൊടുന്ന പേര് ആലങ്കോട് ലീലാകൃഷ്ണൻ', 'നിറയെ സ്‌നേഹം', 'പിള്ളേർസെറ്റ്' തുടങ്ങിയ വാചകങ്ങളാണ് ആലങ്കോടിന്റെ തുറുപ്പുചീട്ട്. 'നിങ്ങളിൽ ഒരുവളാണ്', 'മാറുന്ന തൃശ്ശൂരിന് മാറ്റേകാൻ പദ്മജ' എന്നാണ് എൻ.ഡി.എ. സ്ഥാനാർഥി പദ്മജ'യുടെ ടാഗ്ലൈനുകൾ. 'പ്രതീക്ഷയാണ് പ്രതാപൻ കൂടെ ഉണ്ടാകും' എന്ന് മണലൂർ യു.ഡി.എഫ്. സ്ഥാനാർഥി ടി.എൻ. പ്രതാപൻ ഉറപ്പിക്കുമ്പോൾ തന്റെ സന്തതസഹചാരിയായ സൈക്കിളിനൊപ്പം 'സർവം മാഷ്' എന്ന് മണലൂർ എൽ.ഡി.എഫ്. സാരഥി സി. രവീന്ദ്രനാഥ്. 'മണലൂരിന്റെ അനീഷ് ബ്രോ', 'കെ.കെ. വരും, മണലൂർ മാറും' തുടങ്ങിയ വാചകങ്ങളാൽ കളറാക്കുന്നുണ്ട്, എൻ.ഡി.എ. സാരഥി കെ.കെ. അനീഷ്‌കുമാർ. പെരുന്നാൾ മൈലാഞ്ചിയണിയിക്കുന്ന ചിത്രത്തിൽ 'മൈലാഞ്ചി മൊഞ്ചുള്ള പുഞ്ചിരികളും നാട്ടികയുടെ നട്ടെല്ലു'മായി എൽ.ഡി.എഫ്. സാരഥി എത്തുമ്പോൾ 'സുനിശ്ചിതം സുനിൽ' എന്നാണ് യു.ഡി.എഫ്. സാരഥി സുനിൽ ലാലൂരിനെ വിശേഷിപ്പിക്കുന്നത്. 'നിഷ്‌കളങ്കനായ സി.സി. നേരിന്റെ പോരാളിയെന്ന' ടാഗ്ലൈനുമായി എൻ.ഡി.എ. സാരഥി സി.സി. മുകുന്ദൻ. വികസനപ്പൊലിമ തുടരാൻ 'പുതുക്കാടിന്റെ പ്രിയപ്പെട്ടവനായി' എൽ.ഡി.എഫ്. സ്ഥാനാർഥി കെ.കെ. രാമചന്ദ്രൻ എത്തുമ്പോൾ 'പുതുക്കാടിന് പുതുജീവനേകാൻ പുതുക്കാടിന്റെ പ്രിയങ്കരനാ'യാണ് യു.ഡി.എഫിലെ കെ.എം' ബാബുരാജ് വരുന്നത്. 'വികസിത പുതുക്കാടി'നും 'മാറുന്ന പുതുക്കാടിന് മാറ്റേകാ'നും എൻ.ഡി.എ. സ്ഥാനാർഥി എ. നാഗേഷ് വരുന്നു. വടക്കാഞ്ചേരിയുടെ ഹൃദയം നമ്മുടെ സ്വന്തം സേവ്യറേട്ടൻ കൂടെയുണ്ട് എന്ന് എൽ.ഡി.എഫ്. സാരഥി സേവ്യർ ചിറ്റിലപ്പിള്ളി ഓർമിപ്പിക്കുമ്പോൾ 'പഴയ കെട്ടുപാടുകൾ മാറട്ടെ', വടക്കാഞ്ചേരിക്ക് ചെറുപ്പം' എന്നാണ് യു.ഡി.എഫ്. സാരഥി പി.എൻ. വൈശാഖ് പറയുന്നത്. 'തെറ്റായ തീരുമാനങ്ങൾക്ക് ഇനി അവസരമില്ലെന്ന്' എൻ ഡി.എ. സ്ഥാനാർഥി ഉല്ലാസ്ബാബു ഓർമിപ്പിക്കുന്നു' 'എന്നും സ്വന്തം മൊയ്തീൻ', 'പ്രോഗ്രസ് ഇൻ എവരി പൾസ്', 'കുതിപ്പുതുടരാൻ കുന്നംകുളം' എന്നിങ്ങനെ കുന്നംകുളത്തെ എൽ.ഡി.എഫ്' സാരഥി എ.സി. മൊയ്തീൻ പറഞ്ഞുവെക്കുമ്പോൾ 'കൈകൾ ശുദ്ധം' എന്ന രണ്ടുവാക്കാണ് യു.ഡി.എഫ്. സാരഥി പി.ടി. അജയമോഹന്റേത്. 'കുന്നംകുളം നമ്മള് വേറെ ലെവലാക്കു'മെന്നാണ് എൻ.ഡി.എ. സ്ഥാനാർഥി കെ.ആർ റിജിലിന്റെ പക്ഷം. 'നാട് വളരണം, നന്മ നിറയണം', കയ്പമംഗലത്തിന്റെ സൗമ്യസാന്നിധ്യം ടി.എം. നാസർ' എന്ന് യു.ഡി.എഫ്. പറയുമ്പോൾ 'ചില്ലാണ് വത്സേട്ടൻ', 'വികസനം തുടരട്ടെ, വത്സരാജ് ജയിക്കട്ടെ'എന്നാണ് എൽ.ഡി.എഫ്. സാരഥി കെ.കെ. വത്സരാജിനുവേണ്ടിയുള്ള വാചകങ്ങൾ. 'മാറാത്തത് മാറും, കയ്പമംഗലം വളരു'മെന്ന ഉറച്ച വാദത്തിലാണ് എൻ.ഡി.എ.യുടെ കയ്പമംഗലത്തെ പോരാളി അതുല്യഘോഷിന്റെ വാദം. 'മത്സ്യത്തൊഴിലാളികൾ ധരിക്കുന്ന കരിമ്പനയോലത്തൊപ്പിയും ധരിച്ച് ഗുരുവായൂരിന്റെ സ്വന്തം ഗോപാലകൃഷ്ണനായി എൻ.ഡി.എ. സാരഥി ബി. ഗോപാലകൃഷ്ണൻ, 'നമ്മുടെ സി.എച്ച്.' 'ഗുരുവായൂർ ജയിക്കും, റഷീദ് നയിക്കും' എന്ന് യു.ഡി.എഫ്. സ്ഥാനാർഥി സി.എച്ച്. റഷീദ് ഓർമിപ്പിക്കുന്നു. എൽ.ഡി.എഫ്. സാരഥി എൻ.കെ. അക്ബർ 'കൂടെയുണ്ടാകണം' എന്ന് ഓർമിപ്പിക്കുന്നു. 'ഹൃദയത്തിലാണ് ചാലക്കുടി, ചാലക്കുടിക്കാരൻ ചങ്ങാതിയായി' യു.ഡി.എഫിൽനിന്ന് ടി.ജെ. സനീഷ്‌കുമാർ എത്തുമ്പോൾ 'ഇനി ചാലക്കുടിക്കായി ചാലക്കുടിക്കാരൻ' എന്നാണ് എൽ.ഡി.എഫ്. സാരഥി ബിജു എസ്. ചിറയത്ത്. 'നേരായ വികസനം നിർഭയനേതൃത്വം' എന്ന് എൻ.ഡി.എ. സാരഥി ചാർളി പോൾ പറയുന്നു. 'എന്നും എപ്പോഴും ജനങ്ങൾക്കൊപ്പം', 'ഇരിങ്ങാലക്കുടയുടെ സ്വന്ത'മെന്ന് എൽ.ഡി.എഫ്. സ്ഥാനാർഥി ആർ. ബിന്ദു പറയുമ്പോൾ 'ഇരിങ്ങാലക്കുടയുടെ വിശ്വാസം', 'നാടറിഞ്ഞ നന്മ'യുമൊക്കെയായി യു.ഡി.എഫ്. സാരഥി തോമസ് ഉണ്ണിയാടനുമുണ്ട്. എൻ.ഡി.എ. സാരഥി സന്തോഷ് ചെറാക്കുളമാകട്ടെ 'ഇരിങ്ങാലക്കുട തീരുമാനിച്ചു, ഇത്തവണ സന്തോഷേട്ടനൊപ്പം' എന്നു പറയുന്നു. ചേലക്കരയിൽ എൽ.ഡി.എഫ്. സ്ഥാനാർഥി യു.ആർ. പ്രദീപ് 'വിഷൻ ഓഫ് ചേലക്കര' എന്നാണ് ചൂണ്ടിക്കാണിക്കുന്നത്. 'ചേലക്കര നിയോജകമണ്ഡലം പറയുന്നു, നമ്മുടെ ശിവൻ ചേലക്കരയ്ക്ക് പുതുയുഗ നായകൻ' എന്നാണ് യു.ഡി.എഫിലെ ശിവൻ വീട്ടിക്കുന്നിന്റെ പക്ഷം. 'നമ്മുടെ ബാലേട്ടൻ' 'ചേലൊത്തൊരു ചേലക്കരയ്ക്ക് ബാലേട്ടൻ വരണം ചേലക്കര വളരണമെന്ന്' എൻ.ഡി.എ.യുടെ കെ. ബാലകൃഷ്ണനും പറയുന്നു. Content Highlights: Shift from traditional campaigning to professional PR-led digital branding., Use of creative, catchy taglines to build candidate identity., Smartphones have revolutionized campaign content creation and social media presence., Comparative analysis of LDF, UDF, and NDA campaign slogans across Kerala constituencies. Published: 26 Mar 2026, 08:08 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

'ചേലൊത്തൊരു ചേലക്കരയ്ക്ക് ബാലേട്ടൻ'; ടാഗ് ലൈൻ ഉണ്ടോ സ്ഥാനാർ… | Boolokam