പാലക്കാട് : ദേശീയ-സംസ്ഥാന ജലനയങ്ങളിൽ സ്ത്രീകൾക്ക് കൃത്യമായ പ്രാതിനിധ്യം ഉറപ്പാക്കുന്ന തരത്തിൽ നിബന്ധനകളില്ലാത്തത് ജലസംരക്ഷണമേഖല നേരിടുന്ന വെല്ലുവിളിയാണെന്ന് കേരള ഇറിഗേഷൻ ഇൻഫ്രാസ്ട്രക്ചർ ഡിവലപ്‌മെന്റ് കോർപ്പറേഷൻ (കെ.ഐ.ഐ.ഡി.സി.) ജനറൽ മാനേജർ സുധീർ പടിക്കൽ. To advertise here, ഇൻസ്റ്റിറ്റ്യൂഷൻ ഓഫ് എൻജിനീയേഴ്‌സ് ഇന്ത്യ (ഐ.ഇ.ഐ.) പാലക്കാട് സെന്റർ സംഘടിപ്പിച്ച ലോക ജലദിന സെമിനാറിൽ ‘ജലവും ലിംഗപദവിയും’ എന്ന പ്രമേയത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ജല മാനേജ്‌മെന്റ് രംഗത്തെ തീരുമാനങ്ങളെടുക്കുന്ന സമിതികളിൽ 50 ശതമാനം വനിതാ പ്രാതിനിധ്യം നിർബന്ധമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ജലസ്രോതസ്സുകളുടെ ഏകോപിത വികസനവും മാനേജ്‌മെന്റും ലക്ഷ്യമിടുന്ന ‘ഇന്റഗ്രേറ്റഡ് വാട്ടർ റിസോഴ്‌സ് മാനേജ്‌മെന്റ്’ എന്ന പുതിയ രീതിയിലേക്ക് മാറേണ്ടതിന്റെ ആവശ്യകത സെമിനാറിൽ ചർച്ചയായി. പറമ്പിക്കുളം-ആളിയാർ അന്തർസംസ്ഥാന നദീജല കരാറിനെക്കുറിച്ചും പാലക്കാട്ടെ മഴനിഴൽപ്രദേശങ്ങളിലെ ജലസേചനം മെച്ചപ്പെടുത്താൻ മൂലത്തറ വലതുകരകനാൽ വ്യാപിപ്പിക്കുന്നതിന്റെ പ്രാധാന്യവും സെമിനാറിൽ വിശദീകരിച്ചു. ഐ.ഇ.ഐ. പാലക്കാട് ലോക്കൽ സെന്റർ ചെയർമാൻ എൻജിനിയർ എസ്. ജയകൃഷ്ണൻ അധ്യക്ഷനായി. ഹോണററി സെക്രട്ടറി ഡോ. എ.എസ്. നിഷ, ഡോ. ജെ. ഭാരതിരാജ് എന്നിവർ സംസാരിച്ചു. Published: 25 Mar 2026, 02:57 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

'ജലനയങ്ങളിൽ വനിതാ പ്രാതിനിധ്യം നിർബന്ധമാക്കണം'
M
MathrubhumiSource Link
about 2 months ago