'ജീവഹാനി വന്നേക്കാം' എന്ന നോട്ടീസ്: മലക്കം മറിഞ്ഞ് കോന്നി മെഡി. കോളേജ് ശസ്ത്രക്രിയാ വിഭാഗം മേധാവി

'ജീവഹാനി വന്നേക്കാം' എന്ന നോട്ടീസ്: മലക്കം മറിഞ്ഞ് കോന്നി മെഡി. കോളേജ് ശസ്ത്രക്രിയാ വിഭാഗം മേധാവി

M
MathrubhumiSource Link
കോന്നി:ഗവ.മെഡിക്കൽ കോളേജിലെ ശസ്ത്രക്രിയാവിഭാഗത്തിനു മുന്നിൽ ‘ജീവഹാനി വന്നേക്കാം’ എന്ന നോട്ടീസ് പതിച്ചെന്ന് അവകാശപ്പെട്ട മേധാവി ഡോ.ശിവപ്രസാദ് രണ്ടുദിവസത്തിന് ശേഷം നിഷേധിച്ചു. മെഡിക്കൽ കോളേജ് സൂപ്രണ്ട് നൽകിയ കാരണം കാണിക്കൽ കത്തിനുള്ള മറുപടിയിലാണ് പറഞ്ഞതെല്ലാം ഡോക്ടർ വിഴുങ്ങിയത്. നോട്ടീസ് പതിച്ചതിന്റെ പിന്നിൽ താനല്ലെന്നും അതുമായി തനിക്ക് ഒരു ബന്ധവുമില്ലെന്നുമാണ് ഡോക്ടറുടെ ഇപ്പോഴത്തെ വിശദീകരണം. To advertise here, ഇവിടെ സർജറി നടത്തുന്നവർക്ക് ജീവഹാനി സംഭവിക്കും എന്നുകാണിച്ച് ബുധനാഴ്ച രാവിലെയാണ് ശസ്ത്രക്രിയാ വിഭാഗത്തിന് മുന്നിൽ നോട്ടീസ് പതിച്ചത്. ശസ്ത്രക്രിയാ വിഭാഗത്തിലെ എട്ട് ന്യൂനതകളാണ് സമ്മതപത്രം എന്ന പേരിൽ പതിച്ച നോട്ടീസിൽ കാണിച്ചിരുന്നത്. ആശുപത്രിയിൽ ശസ്ത്രക്രിയ ചെയ്താൽ വലിയ പ്രശ്നങ്ങളുണ്ടാവുമെന്നാണ് നോട്ടീസിൽ കാണിച്ചിരുന്നത്. ആരോഗ്യവകുപ്പു മന്ത്രി പറഞ്ഞിട്ടാണ് നോട്ടീസ് പതിച്ചതെന്നും ഡോക്ടർ മാധ്യമങ്ങൾക്കു മുന്നിലെത്തി പറഞ്ഞിരുന്നു. വ്യാഴാഴ്ചയും അദ്ദേഹം താൻ ചൂണ്ടിക്കാണിച്ച പോരായ്മകളിൽ ഉറച്ചുനിന്നു. ഡോ.ശിവപ്രസാദ് അച്ചടക്ക നടപടി നേരിട്ടയാളാണെന്ന് ആരോഗ്യവകുപ്പുമന്ത്രി വീണാ ജോർജ് സംഭവദിവസം പ്രതികരിച്ചിരുന്നു. എന്നാൽ ഇതിനോട് ഡോക്ടർ പ്രതികരിച്ചിരുന്നില്ല.ഓപ്പറേഷൻ തീയറ്ററിൽ വലിയ പ്രശ്നങ്ങളുണ്ടെന്ന് പറഞ്ഞ ഡോക്ടർ വ്യാഴാഴ്ച ഇവിടെവെച്ചുതന്നെ അഞ്ച് ശസ്ത്രക്രിയകളാണ് നടത്തിയത്. നോട്ടീസ് വിവാദമായതോടെയാണ് ഡോ. ശിവപ്രസാദിനോട് വിശദീകരണം ചോദിക്കാൻ കോന്നി മെഡിക്കൽ കോളേജ് അധികാരികൾ തയ്യാറായത്. പ്രിൻസിപ്പലിന്റെയോ സൂപ്രണ്ടിന്റെയോ അനുമതി ഇല്ലാതെ ഇത്തരത്തിൽ നോട്ടീസ് പതിപ്പിക്കാൻ മെഡിക്കൽ കോളേജിലെ ജീവനക്കാർക്ക് അവകാശമില്ല. ആദ്യം കാരണംകാണിക്കൽ കത്ത് നേരിട്ടു കൊടുത്തെങ്കിലും കൈപ്പറ്റാതെ ഡോക്ടർ ഒഴിഞ്ഞുമാറി. ഡി.എം.ഇയുടെ നിർദേശപ്രകാരം ഇ-മെയിൽ ആയിട്ടാണ് സൂപ്രണ്ട് എ.ഷാജി കത്ത് നൽകിയത്. ഇതിനുള്ള മറുപടിയും ഇ-മെയിലിലാണ് കൊടുത്തത്. Content Highlights: Dr. Shivaprasad denied posting the controversial 'life risk' notice at the surgery department., The doctor retracted his initial claims in a formal reply to the hospital superintendent., Despite citing major flaws in the OT, the doctor performed five surgeries on the same day., Health Minister Veena George noted that the doctor had a history of disciplinary issues. Published: 14 Mar 2026, 08:26 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

'ജീവഹാനി വന്നേക്കാം' എന്ന നോട്ടീസ്: മലക്കം മറിഞ്ഞ് കോന്നി മ… | Boolokam