'ഞങ്ങൾ ഉചിതമായ നടപടിയെടുത്തു, സിപിഎം എന്തുചെയ്തു?’; പ്രതിഭയ്ക്കെതിരായ അധിക്ഷേപത്തിൽ വി.ഡി. സതീശൻ

'ഞങ്ങൾ ഉചിതമായ നടപടിയെടുത്തു, സിപിഎം എന്തുചെയ്തു?’; പ്രതിഭയ്ക്കെതിരായ അധിക്ഷേപത്തിൽ വി.ഡി. സതീശൻ

M
MathrubhumiSource Link
തിരുവനന്തപുരം: യു. പ്രതിഭയ്ക്കെതിരായ അധിക്ഷേപ പരാമർശത്തിൽ ലീഗ് ഉചിതമായ നിലപാട് എടുത്തെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ഒരു നേതാവും നടത്താൻ പാടില്ലാത്ത പരാമർശമായിരുന്നു അത്. ആരും പരാമർശത്തെ പിന്തുണയ്ക്കുന്നില്ല. സമാനസംഭവങ്ങളിൽ സിപിഎം എന്തു ചെയ്തെന്നും വി.ഡി. സതീശൻ ചോദിച്ചു. To advertise here, "യു. പ്രതിഭയ്ക്കെതിരേ ഉണ്ടായത് അധിക്ഷേപകരമായ പരാമർശമാണ്. ഒരു രാഷ്ട്രീയ നേതാവ്, ഒരു വനിതാ നേതാവിനെക്കുറിച്ചോ പ്രവർത്തകയെക്കുറിച്ചോ വനിതയെക്കുറിച്ചോ ഒരിക്കലും പറയാൻ പാടില്ലാത്ത കാര്യമാണ് പറഞ്ഞത്. അതറിഞ്ഞ് മണിക്കൂറുകൾക്കകം അയാളെ മുസ്ലിം ലീഗ് പുറത്താക്കി. ലീഗ് നേതൃത്വത്തെ അഭിനന്ദിക്കുന്നു. അയാൾ ചെയ്തത് തെറ്റാണ്. ആരും അതിനെ പിന്തുണച്ചില്ല. ഭാഷയുടെ കുഴപ്പമാണ്, അടർത്തിമാറ്റിയതാണ് എന്ന് ഒരാൾ പോലും പറഞ്ഞില്ല. എല്ലാവരും ശക്തിയായി അതിനെ അപലപിച്ചു. യുഡിഎഫ് കൺവീനർ സ്ഥാനത്തുനിന്നും പാർട്ടിയിൽനിന്നും അയാളെ പുറത്താക്കി. എന്നാൽ, രമ്യാ ഹരിദാസിനെതിരായി അശ്ലീലപരാമർശം നടത്തിയ എ. വിജയരാഘവനെതിരേ സിപിഎം എന്ത് നടപടിയെടുത്തു. കെ.കെ. രമയ്ക്കെതിരെ, വീണാ എസ്. നായർക്കെതിരേ, ഉമ്മൻ ചാണ്ടിയുടെ മകൾ അച്ചു ഉമ്മനെതിരേ എത്ര അധിക്ഷേപകരമായ പരാമർശമാണ് സിപിഎം നടത്തിയത്. ഒരു നടപടിയും ഉണ്ടായില്ല. സെക്രട്ടേറിയറ്റിലെ സിപിഎം നേതാവിനെതിരേ പരാതി കൊടുത്തിട്ട്, നടപടിയെടുക്കാൻ നിർവ്വാഹമില്ലെന്നുകാട്ടി നൽകിയ മറുപടി എന്റെ ഓഫീസിൽ ഉണ്ട്. കൂടുതൽ പറയിപ്പിക്കരുതെന്നും സതീശൻ പറഞ്ഞു. ആർഷോ എന്ന എസ്എഫ്ഐ നേതാവ് പരീക്ഷ എഴുതാതെ ജയിച്ചെന്ന് റിസൾട്ട് വന്നപ്പോൾ അത് റിപ്പോർട്ട് ചെയ്ത മാധ്യമപ്രവർത്തകയ്ക്കെതിരേ നടത്തിയ പരാമർശങ്ങൾ എന്താണ്, വനിതാ മാധ്യമപ്രവർത്തകരെ അധിക്ഷേപകരമായ, അശ്ലീലകരമായ പരാമർശങ്ങൾ നടത്തിയപ്പോൾ ഇവരൊക്കെ എവിടെയായിരുന്നു. എന്നാൽ ഞങ്ങൾ അങ്ങനെയല്ല, മണിക്കൂറുകൾക്കകം ഞങ്ങൾ നടപടിയെടുത്തു, സതീശൻ ചൂണ്ടിക്കാട്ടി. പാലക്കാട് എംഎൽഎയുമായി ബന്ധപ്പെട്ട വിഷയത്തിൽ അതിജീവിതകൾക്കെതിരായി പോസ്റ്റുകൾ വന്നപ്പോൾ മുന്നറിയിപ്പ് നൽകിയത് താനാണെന്നും അദ്ദേഹം പറഞ്ഞു. അതിജീവിതകൾക്കെതിരായി എന്തെങ്കിലും ആവശ്യമില്ലാത്ത പരാമർശം സോഷ്യൽ മീഡിയകളിൽ കൊടുത്താൽ അവർ പാർട്ടിയിൽ ഉണ്ടാകില്ലെന്ന് പറഞ്ഞത് ഞങ്ങളാണ്. അല്ലാതെ മുഖ്യമന്ത്രി പറയുന്ന ഇരട്ടത്താപ്പല്ല. ഒരു വിട്ടുവീഴ്ചയും അതിനകത്ത് ഉണ്ടാകില്ല, വി.ഡി. സതീശൻ കൂട്ടിച്ചേർത്തു. രാഹുൽ ഗാന്ധിക്കെതിരായ മുഖ്യമന്ത്രിയുടെ പരാമർശത്തിൽ രൂക്ഷ ഭാഷയിൽ വി.ഡി. സതീശൻ വിമർശിച്ചു. രാഹുൽ ഗാന്ധിയേയും സുഖമില്ലാത്ത സോണിയാ ഗാന്ധിയേയും 55 മണിക്കൂറാണ് ചോദ്യംചെയ്തത്. പറയുമ്പോൾ സൂക്ഷിച്ചു പറയണം. നിങ്ങൾ ആയിക്കോ, അവരുടെ നല്ലപുസ്തകത്തിൽ കേറി കേസിൽനിന്ന് തലയൂരാൻ നിങ്ങൾ നോക്കിക്കോ. എന്നാൽ, രാഹുൽ ഗാന്ധിയുടെ നേരെ വേണ്ട. അത് രാജ്യത്തെ ജനങ്ങൾക്ക് മുഴുവൻ അറിയുന്ന കാര്യമാണെന്നും വി.ഡി. സതീശൻ പറഞ്ഞു. രാഹുൽ ഗാന്ധി കണ്ടാലും കൊണ്ടാലും പഠിക്കാത്തയാളാണെന്നും ബിജെപിയുടെ ബി ടീം ആയാണ് പ്രവർത്തിക്കുന്നതെന്നും മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞിരുന്നു. Content Highlights: VD Satheesan praises Muslim League for immediate action against derogatory remarks., Challenges CPM to address past insults against female leaders and journalists., Reaffirms UDF's zero-tolerance policy against social media abuse., Strongly condemns CM's remarks against Rahul Gandhi. Published: 26 Mar 2026, 12:18 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

'ഞങ്ങൾ ഉചിതമായ നടപടിയെടുത്തു, സിപിഎം എന്തുചെയ്തു?’; പ്രതിഭയ… | Boolokam