Lifestyle Desk Last Updated: 15 March 2026, 08:07 PM IST ജര്‍മന്‍ ജീവിതത്തെ കുറിച്ചുള്ള പരാതികളല്ല തങ്ങള്‍ മാറാന്‍ കാരണമെന്ന് ഇരുവരും പറയുന്നു ദീപേഷ് പട്ടേലും ജൂലിയാ ഹാര്‍ട്മാനും | Photos: instagram.com/pateldeepesh13 ന മ്മുടെ കേരളത്തിൽ നിന്നുൾപ്പെടെ ഇന്ത്യയിൽ ഒട്ടേറെ പേരാണ് വിദേശരാജ്യങ്ങളിലേക്ക് കുടിയേറാൻ ആഗ്രഹിക്കുന്നത്. അതിൽ തന്നെ യൂറോപ്പിലേക്ക് കുടിയേറിപ്പാർക്കാനാണ് ഏറ്റവുമധികം പേരും ആഗ്രഹിക്കുന്നത്. എന്നാൽ അതേ യൂറോപ്പിലെ ജർമനിയിൽ നിന്ന് ഇന്ത്യയിലേക്ക് കുടിയേറിയിരിക്കുകയാണ് ഈ ദമ്പതിമാർ. ഇന്ത്യൻ യുവാവായ ദീപേഷ് പട്ടേലും അദ്ദേഹത്തിന്റെ ജീവിതപങ്കാളിയും ജർമൻ സ്വദേശിയുമായ ജൂലിയാ ഹാർട്മാനുമാണ് ഇന്ത്യയിലേക്ക് കുടിയേറിയത്. അതിന് ഇരുവർക്കും കൃത്യമായ കാരണവുമുണ്ട്. To advertise here, തങ്ങൾ എന്തുകൊണ്ടാണ് ഒരുപാട് പേർ കൊതിക്കുന്ന ജർമൻ ജീവിതം അവസാനിപ്പിച്ച് ഇന്ത്യയിലേക്ക് മാറിയതെന്ന് വിശദീകരിച്ചുകൊണ്ട് ദീപേഷും ജൂലിയയും ഇൻസ്റ്റഗ്രാമിൽ വീഡിയോ പോസ്റ്റ് ചെയ്തു. വീഡിയോ കുറഞ്ഞസമയം കൊണ്ട് വൈറലായി. 'ഞങ്ങൾ എന്തുകൊണ്ട് ജർമനി വിട്ട് ഇന്ത്യയിലേക്ക് മാറി?' എന്ന് അവർ വീഡിയോയ്‌ക്കൊപ്പം കുറിച്ചിരുന്നു. ജർമൻ ജീവിതത്തെ കുറിച്ചുള്ള പരാതികളല്ല തങ്ങൾ മാറാൻ കാരണമെന്ന് ഇരുവരും പറയുന്നു. മറിച്ച് ജർമനിയിൽ ജീവിക്കുമ്പോൾ ലഭിക്കുന്ന സുഖവും സൗകര്യങ്ങളുമാണ് തങ്ങളെ ഇന്ത്യയിലേക്ക് മാറാൻ പ്രേരിപ്പിച്ചത്. കേൾക്കുമ്പോൾ വിചിത്രമെന്ന് തോന്നാവുന്ന ഇക്കാര്യത്തിന് കൃത്യമായ വിശദീകരണം ഇരുവരും തുടർന്ന് നൽകുന്നുണ്ട്. 'തണുത്ത കാലാവസ്ഥയോ കർശനമായ ബ്യൂറോക്രസിയോ കാരണമല്ല ഞങ്ങൾ ജർമനി വിട്ടത്. വൈരുധ്യമായിരിക്കാം, പക്ഷേ, വളരെയധികം സുഖം നിറഞ്ഞ ജീവിതമാണ് ഞങ്ങൾ ജർമനി വിടാൻ കാരണം. ജർമനി ഞങ്ങൾക്ക് സാമ്പത്തിക സ്ഥിരത, സാമൂഹ്യസുരക്ഷ, അനായാസമായ ജീവിതം തുടങ്ങിയവയെല്ലാം നൽകി. പക്ഷേ കാലം കടന്ന് പോകവെ ഞങ്ങൾ 'ഓട്ടോപൈലറ്റി'ൽ ഓടുന്ന യന്ത്രങ്ങളെ പോലെയായി. ദിവസങ്ങൾ ആവർത്തനവിരസമായി. ഞങ്ങൾ വൃത്തത്തിലൂടെ നീങ്ങുന്നതായി തോന്നി.'-ദീപേഷും ജൂലിയയും പറഞ്ഞു. ജീവിതത്തിൽ എന്തെങ്കിലും വെല്ലുവിളി വേണമെന്ന് ആഗ്രഹിക്കുന്നവരാണ് തങ്ങൾ. സ്ഥിരം പതിവുകൾക്കും സുഖസൗകര്യങ്ങൾക്കും പുറമെ എന്തെങ്കിലും ചെയ്യണമെന്ന് ഒരുഘട്ടത്തിൽ തങ്ങൾക്ക് തോന്നി. ഒരു വെല്ലുവിളി, വളരാനുള്ള അവസരം, എന്തെങ്കിലും സൃഷ്ടിക്കാനുള്ള അവസരമാണ് തങ്ങൾക്ക് വേണ്ടതെന്ന് തിരിച്ചറിഞ്ഞു. -ദമ്പതിമാർ തുടർന്നു. പ്രവചനാതീതവും ഊർജസ്വലവുമായ ഇന്ത്യയുടെ അന്തരീക്ഷം തങ്ങളെ ഏറെ ആകർഷിച്ചു. ഇന്ത്യ തങ്ങൾക്ക് വളരാനും സർഗാത്മകത പ്രകടിപ്പിക്കാനുമുള്ള അവസരം നൽകുന്നു. ഇന്ത്യയുടെ ആഴത്തിലുള്ള പാരമ്പര്യവും മഹത്തായ സംസ്‌കാരവുമെല്ലാം അതിനുള്ള ഇടം നൽകുന്നു. പിന്നീട് പശ്ചാത്തപിക്കേണ്ടിവരുമോ എന്ന ആശങ്കയുണ്ടായെങ്കിലും ആ തീരുമാനവുമായി മുന്നോട്ടുപോകാൻ തീരുമാനിക്കുകയായിരുന്നുവെന്നും ദീപേഷും ജൂലിയയും പറഞ്ഞു. Content Highlights: Deepesh Patel and his German wife Julia Hartmann have moved from Germany to India, explaining in a viral video that the excessive comfort and repetitive nature of life in Germany made them feel like machines on autopilot. Published: 15 Mar 2026, 08:07 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

'ഞങ്ങൾ യന്ത്രങ്ങളായി'; ഇന്ത്യയിലേക്ക് മാറാനുള്ള കാരണം പറഞ്ഞ് ഇന്ത്യൻ യുവാവും ജർമൻ ഭാര്യയും
M
MathrubhumiSource Link
about 2 months ago