'ഞാൻ അയാളെ കൊന്നു'; ഹോട്ടൽമുറിയിൽ യുവതി കാമുകനെ ചുറ്റികകൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി

'ഞാൻ അയാളെ കൊന്നു'; ഹോട്ടൽമുറിയിൽ യുവതി കാമുകനെ ചുറ്റികകൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി

ആഗ്ര: ഹോട്ടൽമുറിയിൽ യുവതി കാമുകനെ തലയ്ക്കടിച്ചും കഴുത്തറത്തും കൊലപ്പെടുത്തി. ആഗ്രയിലെ സ്വകാര്യ ഹോട്ടലിലാണ് സംഭവം. 36-കാരനായ യുവാവാണ് കൊല്ലപ്പെട്ടത്. കേസിൽ പ്രതിയായ 29-കാരിയെ പോലീസ് അറസ്റ്റ്‌ചെയ്തു. To advertise here, കഴിഞ്ഞദിവസം യുവതിയും യുവാവും ഒരുമിച്ചെത്തിയാണ് ഹോട്ടലിൽ മുറിയെടുത്തതെന്ന് പോലീസ് പറഞ്ഞു. രാവിലെ 11 മണിക്ക് മുറിയെടുത്ത് ഉച്ചയ്ക്ക് 12.30-ഓടെയാണ് യുവതി ചുറ്റിക കൊണ്ട് യുവാവിന്റെ തലയ്ക്കടിച്ചത്. ഇതിനുപിന്നാലെ കഴുത്തറക്കുകയുംചെയ്തു. കൃത്യം നടത്തിയ ശേഷം യുവതി തന്നെയാണ് ഹോട്ടൽ ജീവനക്കാരെ വിവരമറിയിച്ചത്. 'ഞാൻ അയാളെ കൊന്നു' എന്നായിരുന്നു യുവതി പറഞ്ഞത്. തുടർന്ന് ജീവനക്കാരും പോലീസും മുറിയിലെത്തി പരിശോധിച്ചപ്പോൾ ചോരയിൽ കുളിച്ചുകിടക്കുന്ന നിലയിൽ യുവാവിന്റെ മൃതദേഹം കണ്ടെത്തുകയായിരുന്നു. കൊല്ലപ്പെട്ട യുവാവ് യുവതിയുടെ അകന്നബന്ധുവാണെന്നാണ് പോലീസ് പറയുന്നത്. ഭർതൃമതിയായ യുവതിക്ക് ഒരു കുട്ടിയുണ്ട്. ഇതിനിടെ യുവാവും യുവതിയും അടുപ്പത്തിലായി. എന്നാൽ, കാമുകൻ നിരന്തരം ഭീഷണിപ്പെടുത്തിയിരുന്നതായും ഇതാണ് കൊലപാതകത്തിന് കാരണമായതെന്നുമാണ് യുവതി പോലീസിന് നൽകിയ മൊഴി. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തിവരികയാണെന്ന് പോലീസ് പറഞ്ഞു. Content Highlights: 29-year-old woman arrested for the 2026 murder of her 36-year-old lover in an Agra hotel., The suspect confessed to hitting the victim with a hammer and slitting his throat., Preliminary reports suggest the motive was persistent harassment by the victim., Police investigation is currently ongoing to verify all claims. Published: 18 Apr 2026, 06:42 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

'ഞാൻ അയാളെ കൊന്നു'; ഹോട്ടൽമുറിയിൽ യുവതി കാമുകനെ ചുറ്റികകൊണ്… | Boolokam