ബോ ളിവുഡിലെ താരദമ്പതിമാരാണ് ഐശ്വര്യ റായിയും അഭിഷേക് ബച്ചനും. ഏപ്രിൽ 20-ന് ഇരുവരും വിവാഹജീവിതത്തിലെ 19-ാം വാർഷികം ആഘോഷിക്കുകയാണ്. എന്നാൽ ഇതിനിടയിൽ ഐശ്വര്യയും അഭിഷേകും വിവാഹമോചിതരാകുകയാണെന്ന തരത്തിൽ റിപ്പോർട്ടുകളും പുറത്തുവന്നിരുന്നു. ഇപ്പോഴിതാ തന്റെ വിവാഹജീവിതത്തെ കുറിച്ചും ഒരു അമ്മ എന്ന നിലയിലുള്ള ഐശ്വര്യയുടെ മികവിനെ കുറിച്ചും തുറന്ന് സംസാരിക്കുകയാണ് അഭിഷേക്. To advertise here, 'ഞാൻ ജീവിക്കാനുള്ള പണം കണ്ടെത്താം, നീ വീട് നോക്കിക്കോ' എന്ന തരത്തിലുള്ള ചർച്ചകളൊന്നും തങ്ങളുടെ ജീവിതത്തിൽ ഉണ്ടായിട്ടില്ലെന്നും ഒരു ഓട്ടത്തിൽ വിജയിക്കാൻ ഒരാൾ പിന്മാറേണ്ടതുണ്ടെന്ന് താൻ കരുതുന്നില്ലെന്നും അഭിഷേക് പറയുന്നു. ഓരോരുത്തർക്കും അവരുടേതായ വ്യക്തിത്വവും കരിയറും ഉണ്ടെന്നും അതിനെ ബഹുമാനിച്ച് മുന്നോട്ടുപോവുകയാണ് വേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഒരു അമ്മ എന്ന നിലയിൽ മകൾ ആരാധ്യയെ ഐശ്വര്യ എങ്ങനെയാണ് വളർത്തിയതെന്നും അഭിഷേക് വിശദീകരിച്ചു. 'എന്റെ മാതാപിതാക്കൾ വിവാഹിതരാകുന്ന സമയത്ത് എന്റെ അമ്മ അച്ഛനേക്കാൾ വലിയ താരമായിരുന്നു. അതിൽ അസ്വഭാവികമായിട്ട് തോന്നിയിരുന്നില്ല. എന്റെ കരിയറിന്റെ തുടക്കം മുതൽ എനിക്ക് ഐശ്വര്യയെ അറിയാം. എന്റെ രണ്ടാമത്തെ സിനിമയിൽ അവരായിരുന്നു നായിക. അന്ന് ഞങ്ങൾ പ്രണയത്തിലായിരുന്നില്ല. അടുത്ത സുഹൃത്തുക്കളായിരുന്നു. ഞങ്ങളുടെ പ്രണയവും വിവാഹവുമെല്ലാം ഒരു പങ്കാളിത്തത്തിൽ നിന്നുണ്ടായതാണ്. ഞാൻ ഭക്ഷണം കൊണ്ടുവരാം, നീ വീട് നോക്കിക്കോ എന്ന തരത്തിലുള്ള ചർച്ചകളൊന്നും ഉണ്ടായിരുന്നില്ല. അത് വളരെ സ്വാഭാവികമായിട്ടാണ് മുന്നോട്ടുപോയത്. ഇരുവർക്കും കരിയറിനെ കുറിച്ച് കൃത്യമായ ബോധ്യവും ആത്മാഭിമാനവുമുണ്ടായിരുന്നു. പോസിറ്റീവായ ഈഗോ ജീവിതത്തിൽ നല്ലതാണ്. ഞാൻ വിജയിക്കണമെങ്കിൽ പങ്കാളി ഓട്ടം നിർത്തുകയോ കരിയർ ഉപേക്ഷിക്കുകയോ ചെയ്യണമെന്ന് ഞാൻ വിശ്വസിക്കുന്നില്ല. ഞാനാണ് വീടിന്റെ നാഥൻ എന്ന് ഭാര്യ മനസിലാക്കാനായി എന്തെങ്കിലും ചെയ്യുന്നത് നിർത്തേണ്ടിവരുന്ന ഒരു പങ്കാളിത്തത്തിലും വിവാഹത്തിലവും ഞാൻ വിശ്വസിക്കുന്നില്ല. ഭാഗ്യവശാൽ എന്റെ ഭാര്യ അങ്ങനെ ചിന്തിക്കുന്ന ഒരാളുമല്ല.'-അഭിഷേക് ബച്ചൻ പറയുന്നു. മകൾ ആരാധ്യയെ കുറിച്ചും അഭിഷേക് സംസാരിച്ചു. താനും ഐശ്വര്യയും എപ്പോഴും ആരാധ്യക്ക് മാതൃകയാകാൻ ശ്രമിക്കാറുണ്ടെന്നും മാതാപിതാക്കൾ ധാർമികതയോടും മൂല്യങ്ങളോടും കൂടി ജീവിതം നയിക്കുമ്പോൾ മക്കൾ അത് കാണുകയും അനുകരിക്കുകയും ചെയ്യുന്നുവെന്നും അഭിഷേക് കൂട്ടിച്ചേർത്തു. 'കുട്ടികളോട് ഇത് ശരിയാണ്, അല്ലെങ്കിൽ അത് തെറ്റാണെന്ന് പറയുന്നതിന് പകരം, അത് ചെയ്തുകൊണ്ട് അവർക്ക് കാണിച്ചു കൊടുക്കുക. അവളെ സ്വയം പ്രതിരോധം പഠിപ്പിക്കേണ്ട ആവശ്യകതയുണ്ടെന്ന് എനിക്ക് ഒരിക്കലും തോന്നിയിട്ടില്ല. മാതാപിതാക്കൾ ധാർമ്മികതയോടും മൂല്യങ്ങളോടും കൂടി ജീവിതം നയിക്കുമ്പോൾ, കുട്ടികൾ അത് കാണുകയും അനുകരിക്കുകയും ചെയ്യും. അങ്ങനെയാണ് മാതാപിതാക്കൾ അവരുടെ കുട്ടികളെ സജ്ജരാക്കുന്നത്. വീട്ടിൽ ഒരിക്കലും പുരുഷനും സ്ത്രീയും തമ്മിലുള്ള വേർതിരിവ് കാണിക്കുകയും ചെയ്തിട്ടില്ല. എല്ലാവരേയും ഒരുപോലെയാണ് പരിഗണിക്കുന്നത്.'-അഭിഷേക് കൂട്ടിച്ചേർത്തു. Content Highlights: Abhishek Bachchan addresses long standing separation rumors , Emphasizes equality and partnership over traditional gender roles in marriage, Reflects on the importance of leading by example in parenting daughter Aaradhya. Published: 04 Apr 2026, 09:09 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

'ഞാൻ പണമുണ്ടാക്കാം, നീ വീട് നോക്കിക്കോ എന്ന തരത്തിലുള്ള ചർച്ചകളൊന്നും ഞങ്ങൾക്കിടയിലുണ്ടായിട്ടില്ല'
M
MathrubhumiSource Link
about 1 month ago