'ഡീൽ സംശയിച്ചാൽ അദ്ഭുതമില്ല, LDF തുടർച്ച വന്നാൽ കോൺഗ്രസ് ക്ഷയിക്കും, പ്രതിപക്ഷം BJP ആകും'

'ഡീൽ സംശയിച്ചാൽ അദ്ഭുതമില്ല, LDF തുടർച്ച വന്നാൽ കോൺഗ്രസ് ക്ഷയിക്കും, പ്രതിപക്ഷം BJP ആകും'

M
MathrubhumiSource Link
മാതൃഭൂമി ന്യൂസിന്റെ ‘ഇലക്ഷൻ ബസ്’ പരിപാടിയിൽ യാക്കോബായ നിരണം സഭാ ഭദ്രാസനാധിപൻ ഗീവർഗീസ് മാർ കൂറിലോസ് പങ്കെടുത്തപ്പോൾ നടത്തിയ പ്രതികരണം. To advertise here, മതവസ്ത്രം അണിഞ്ഞ, ഇടതുപക്ഷസഹയാത്രികനായ ഭദ്രാസനാധിപനായി ബസിന്റെ വാതിൽതുറന്നു. സീറ്റ് കിട്ടാൻ പ്രയാസമുള്ള കാലത്ത് തനിക്കൊരു സീറ്റ് നൽകിയതിലുള്ള സന്തോഷം പ്രകടിപ്പിച്ചാണ് യാക്കോബായ സഭ നിരണം ഭദ്രാസനാധിപൻ ഗീവർഗീസ് മാർ കൂറിലോസ് പറഞ്ഞുതുടങ്ങിയത്. ഇടതുപക്ഷം എക്കാലവും നിലനിൽക്കാൻ ആഗ്രഹിക്കുന്നതിനാൽ പ്രതിപക്ഷത്ത് ഇരിക്കുന്നതാണ് നല്ലതെന്നായിരുന്നു അഭിപ്രായം. സഭയ്ക്ക് അങ്ങനൊരു അഭിപ്രായമുണ്ടോ എന്ന ചോദ്യത്തിന് അറിയില്ലെന്ന് മറുപടി. സഭയുടെ അസ്തിത്വപ്രശ്‌നവുമായി ബന്ധപ്പെട്ടാണ് നിലപാട് എടുക്കാത്തത്. സഭയുടെ പ്രശ്‌നങ്ങളിൽ ഇടതുപക്ഷം കൂടെനിന്നിട്ടുണ്ട്. ഇടതുപക്ഷത്തുനിന്ന് ഇടതുപക്ഷത്തെ വിമർശിക്കുന്നവർ മോശക്കാരല്ലെന്നും അധികാരത്തുടർച്ചയ്ക്ക് വേണ്ടി ഇടതുപക്ഷ മൂല്യങ്ങളിൽ വെള്ളം ചേർക്കുന്നത് ക്ഷീണം ചെയ്യുമെന്നും മാർ കൂറിലോസ് വ്യക്തമാക്കി. ഒന്നാമത്തെ പിണറായി, രണ്ടാമത്തെ പിണറായി സർക്കാരും തമ്മിൽ ക്വാളിറ്റിയിൽ വ്യത്യാസമുണ്ട്. അധികാരത്തുടർച്ചയ്ക്ക് വേണ്ടി അതിരുവിട്ടാഗ്രഹിക്കുമ്പോൾ പ്രശ്‌നം ഉണ്ടാകും. സിപിഎം-ബിജെപി ഡീൽ ആരോപണത്തെക്കുറിച്ചും അദ്ദേഹം പ്രതികരിച്ചു. സിപിഎമ്മിന് വന്ന ആശയപരമായ പ്രത്യയശാസ്ത്രപരമായ വിട്ടുവീഴ്ചകൾ കാണുന്ന ആളുകൾക്ക് അങ്ങനെയൊരു സംശയം തോന്നിയാൽ അദ്ഭുതത്തിന് അവകാശമില്ല. പി.എം.ശ്രീ പദ്ധതിയിൽ ഒപ്പിടാൻ ഒരുങ്ങിയത് ഉദാഹരണമാണ്. എൽ.ഡി.എഫ്. വന്നാലും യു.ഡി.എഫും വന്നാലും ഭരണത്തിൽ വലിയ വ്യത്യാസം ഉണ്ടാവില്ല. ബി.ജെ.പി. വരില്ലെന്ന് ഉറപ്പുണ്ട്. എൽ.ഡി.എഫിന് ഭരണത്തുടർച്ച ഉണ്ടായാൽ കോൺഗ്രസിന്റെ ശക്തി ക്ഷയിക്കും. അങ്ങനെ ഉണ്ടായാൽ പിന്നീട് പ്രതിപക്ഷം ആകാൻ പോകുന്നത് ബി.ജെ.പി.യാകും, -അദ്ദേഹം പറഞ്ഞു. Content Highlights: Distinction in quality between the first and second Pinarayi administrations., Warning that excessive desire for power continuity dilutes Leftist values., Concerns regarding political compromises like the PM SHRI scheme., Observation that a weakened Congress could pave the way for BJP as the primary opposition. Published: 23 Mar 2026, 11:08 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

'ഡീൽ സംശയിച്ചാൽ അദ്ഭുതമില്ല, LDF തുടർച്ച വന്നാൽ കോൺഗ്രസ് ക്… | Boolokam